Thursday, July 28, 2011

യുഎസ് പ്രതിസന്ധി: എഷ്യന്‍ വിപണികളില്‍ തകര്‍ച്ച

അമേരിക്കന്‍ സാമ്പത്തിക മേഖലയിലെ അനിശ്ചിതാവസ്ഥയെ തുടര്‍ന്ന് ഇന്ത്യയടക്കമുള്ള എഷ്യന്‍ വിപണികളില്‍ തകര്‍ച്ച. ബോംബെ സെന്‍സെക്സ് സൂചിക 184 പോയിന്റും നിഫ്റ്റി 61 പോയന്റും വ്യാഴാഴ്ച ഇടിഞ്ഞു. മറ്റ് എഷ്യന്‍ വിപണികളായ നിക്കി 1.57% വും ഹാങ് സെങ് 1.07% വും സോളില്‍ 0.91% വും ഇടിഞ്ഞു. ആഗോള എണ്ണവില ബാരലിന് 97 ഡോളറായി കുറഞ്ഞു. യെന്നുമായുള്ള വിനിമയത്തില്‍ ഡോളര്‍ ദുര്‍ബലമായിട്ടുണ്ട്.

അമേരിക്കയുടെ വായ്പ്പാ പരിധി ഉയര്‍ത്താനുള്ള അവസാന തിയതിയായ ആഗസ്റ്റ് 2 ലേക്ക് അടുക്കുമ്പോഴും നിയമനിര്‍മ്മാണം നടത്താനായിട്ടില്ല. ട്രഷറികള്‍ക്കിനിയും പിടിച്ചുനില്‍ക്കാനാവില്ലെന്ന സന്ദേശമാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്നത്. അമേരിക്കയില്‍ സംഭവിക്കാന്‍ പോകുന്ന സാമ്പത്തിക പതനത്തിന്റെ പ്രത്യാഘാതങ്ങള്‍ ലോകണിപണിയെ എങ്ങിനെ ബാധിക്കുമെന്ന ആശങ്കയിലാണ് നിക്ഷേപകര്‍ . അതിഗുരുതരമായ സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ അമേരിക്കന്‍ സാമ്പത്തിക മേഖലക്ക് ഇനിയും കഴിഞ്ഞിട്ടില്ല. സെനറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അവതരിപ്പിക്കുന്ന പദ്ധതിയനുസരിച്ച് ചിലവുകള്‍ വെട്ടിക്കുറക്കുകയും വായിപ്പാ പരിധി ഉയര്‍ത്താനുമാണ് നീക്കം. .

deshabhimani news

1 comment:

  1. അമേരിക്കന്‍ സാമ്പത്തിക മേഖലയിലെ അനിശ്ചിതാവസ്ഥയെ തുടര്‍ന്ന് ഇന്ത്യയടക്കമുള്ള എഷ്യന്‍ വിപണികളില്‍ തകര്‍ച്ച. ബോംബെ സെന്‍സെക്സ് സൂചിക 184 പോയിന്റും നിഫ്റ്റി 61 പോയന്റും വ്യാഴാഴ്ച ഇടിഞ്ഞു. മറ്റ് എഷ്യന്‍ വിപണികളായ നിക്കി 1.57% വും ഹാങ് സെങ് 1.07% വും സോളില്‍ 0.91% വും ഇടിഞ്ഞു. ആഗോള എണ്ണവില ബാരലിന് 97 ഡോളറായി കുറഞ്ഞു. യെന്നുമായുള്ള വിനിമയത്തില്‍ ഡോളര്‍ ദുര്‍ബലമായിട്ടുണ്ട്.

    ReplyDelete