വാടാനപ്പള്ളി: നിരവധിവര്‍ഷം ആതുരസേവനം നടത്തിയിരുന്ന കന്യാസ്ത്രീ ഹിന്ദുയുവാവിനെ വിവാഹംചെയ്തു. കംപ്യൂട്ടര്‍ ചാറ്റിങ്ങിലൂടെയുള്ള പരിചയമാണ് പ്രണയവിവാഹത്തില്‍ കലാശിച്ചത്. തളിക്കുളം നമ്പിക്കടവില്‍ പുളിക്കല്‍ സുബ്രഹ്മണ്യന്റെ മകന്‍ സനോജാണ് അങ്കമാലി കാലടി സെന്റ് ജോസഫ് ആന്റ് സെന്റ് മാര്‍ക്ക്സ് കോണ്‍വെന്റില്‍ കന്യാസ്ത്രീയായിരുന്ന ഡോ. റൈബി വര്‍ഗീസിനെ വിവാഹം ചെയ്തത്. ജൂലൈ 20നായിരുന്നു വിവാഹം. മസ്കത്ത് ഗള്‍ഫാര്‍ കമ്പനിയില്‍ അക്കൗണ്ടന്റായിരുന്ന സനോജ് ചാറ്റിങ്ങിലൂടെയാണ് ഡോക്ടര്‍ റൈബിയെ പരിചയപ്പെട്ടത്. കാര്‍ഡിയോളജിയില്‍ എംഡിയെടുത്ത് ഉക്രൈനില്‍ ജോലിചെയ്യുകയായിരുന്നു റൈബി. 19ന് ഇരുവരും നാട്ടിലെത്തി. കോഴിക്കോട് ആര്യസമാജം മന്ദിരത്തില്‍ മതംമാറിയശേഷം വിവാഹിതരായി. തുടര്‍ന്നാണ് വീട്ടുകാരെ വിവരം അറിയിച്ചത്. തുടര്‍ന്ന് റൈബിയുടെ സഹോദരന്‍ തോമസ് ഭീഷണിപ്പെടുത്തിയതായി ആരോപിച്ച് സനോജ് വാടാനപ്പള്ളി സ്റ്റേഷനില്‍ പരാതി നല്‍കി. എസ്ഐ വി ഐ സഗീറും സംഘവും ഇരുകൂട്ടരേയും വിളിച്ചുവരുത്തി പ്രശ്നങ്ങള്‍ രമ്യമാക്കി. പൊലീസിനും നാട്ടുകാര്‍ക്കും ലഡുനല്‍കിയാണ് ദമ്പതിമാര്‍ മടങ്ങിയത്.
deshabhimani 260711
ചാറ്റിങ് പ്രണയം: കന്യാസ്ത്രി വിവാഹിതയായി
ReplyDeletebest wishes to them!
ReplyDeleteAll the best..
ReplyDeletePranayikkuka..matha nirapekshamayi..ella asamsakalum
ReplyDelete"കോഴിക്കോട് ആര്യസമാജം മന്ദിരത്തില്‍ മതംമാറിയശേഷം വിവാഹിതരായി. "...mathanirapekshamallallo..matham is present..well and truly there.
ReplyDeleteഇതില്‍ എന്താണ് പ്രണയം? "കന്യാസ്ത്രീ ഹിന്ദു മതം സ്വീകരിച്ചു" എന്ന തലക്കെട്ടായിരുന്നു നല്ലത്.
ReplyDelete"കോഴിക്കോട് ആര്യസമാജം മന്ദിരത്തില്‍ മതംമാറിയശേഷം വിവാഹിതരായി".
സംഘ പരിവാരം നടത്തുന്ന കേന്ദ്രത്തില്‍ മതം മാറിയെന്നു സാരം. ഹിന്ദു മതത്തില്‍ ആളെ കൂട്ടാനുള്ള ലവ് ജിഹാദ് തന്നെ.