ന്യൂഡല്‍ഹി: പാര്‍ലമെന്റ്് സമ്മേളനം ചേരുന്ന സാഹചര്യത്തില്‍ പാര്‍ലമെന്റ് സ്ട്രീറ്റിലും പരിസരത്തും സമരങ്ങളും ആള്‍ക്കൂട്ടവും ഡല്‍ഹി പൊലീസ് നിരോധിച്ചു. ആഗസ്ത് 16 മുതല്‍ ജന്ദര്‍മന്തറില്‍ അണ്ണ ഹസാരെ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ചെന്ന പേരിലാണ് നിരോധനം. എന്നാല്‍ , സര്‍ക്കാരിനെതിരെ ഒരുവിധ ജനവികാരപ്രകടനങ്ങളും അനുവദിക്കേണ്ടെന്നാണ് കേന്ദ്രനിലപാട്. ജന്ദര്‍മന്തറിലും പരിസരത്തും 144-ാംവകുപ്പുപ്രകാരമാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നത്. അണ്ണ ഹസാരെയ്ക്ക് സമരത്തിന് അനുമതി നിഷേധിച്ചു. പാര്‍ലമെന്റ് തെരുവില്‍മാത്രമല്ല തലസ്ഥാനത്തെങ്ങും സമരം ചെയ്യാന്‍ അണ്ണ ഹസാരെയെ അനുവദിക്കില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍ . ബുരാരി ഗ്രൗണ്ടോ അമല്‍ഖാന്‍ പാര്‍ക്കോ സമരത്തിന് ഉപയോഗിച്ചുകൊള്ളാനാണ് ഡല്‍ഹി പൊലീസിന്റെ നിര്‍ദേശം. അനിശ്ചിതകാലസമരം ആത്മഹത്യാപ്രഖ്യാപനമാണെന്നും അതിന് അനുമതി നല്‍കാനാകില്ലെന്നും പൊലീസ് അറിയിച്ചു.
സമരം വിലക്കുന്നത് പൗരാവകാശലംഘനമാണെന്നും ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും അണ്ണ ഹസാരെ പറഞ്ഞു. ഡല്‍ഹി പൊലീസിന്റെ തീരുമാനത്തിനുപിന്നില്‍ കോണ്‍ഗ്രസല്ലെന്ന് ജനറല്‍ സെക്രട്ടറി ദിഗ്വിജയ്സിങ് പറഞ്ഞു. എന്നാല്‍ , സമരങ്ങള്‍ വിലക്കുന്നതിനുള്ള നീക്കം കോണ്‍ഗ്രസ് നേരത്തെതന്നെ തുടങ്ങിയിരുന്നു. സമരം സംബന്ധിച്ച് സര്‍ക്കാരിന് ചില സൂചനകള്‍ ലഭിച്ചതിനാലാണ് നിരോധനമെന്ന് പാര്‍ലമെന്ററിമന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ പറഞ്ഞു. കോണ്‍ഗ്രസ് ഉന്നതങ്ങളില്‍ നടത്തിയ കൂടിയാലോചനകളുടെ ഫലമാണ് നിരോധനമെന്ന് ഇതോടെ വ്യക്തമായി. സുപ്രീംകോടതിയുടെതന്നെ മുമ്പത്തെ വിധിയും നിരത്തില്‍ പൊതുയോഗം തടഞ്ഞ കേരള ഹൈക്കോടതിയുടെ വിധിയും ചൂണ്ടിക്കാട്ടി പാര്‍ലമെന്റ് സ്ട്രീറ്റിലെ നിരോധനം സമര്‍ഥിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
(ദിനേശ്വര്‍മ )
deshabhimani 300711
പാര്‍ലമെന്റ്് സമ്മേളനം ചേരുന്ന സാഹചര്യത്തില്‍ പാര്‍ലമെന്റ് സ്ട്രീറ്റിലും പരിസരത്തും സമരങ്ങളും ആള്‍ക്കൂട്ടവും ഡല്‍ഹി പൊലീസ് നിരോധിച്ചു. ആഗസ്ത് 16 മുതല്‍ ജന്ദര്‍മന്തറില്‍ അണ്ണ ഹസാരെ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ചെന്ന പേരിലാണ് നിരോധനം. എന്നാല്‍ , സര്‍ക്കാരിനെതിരെ ഒരുവിധ ജനവികാരപ്രകടനങ്ങളും അനുവദിക്കേണ്ടെന്നാണ് കേന്ദ്രനിലപാട്. ജന്ദര്‍മന്തറിലും പരിസരത്തും 144-ാംവകുപ്പുപ്രകാരമാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നത്.
ReplyDelete