Saturday, July 30, 2011

ദേശീയപാതയില്‍ കേരളത്തിലെ ടോള്‍നിരക്ക് ആറിരട്ടി

കൊച്ചി: വാഹനങ്ങളുടെ ദേശീയ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തില്‍ ദേശീയപാതയിലെ ടോള്‍നിരക്ക് ആറിരട്ടി. കൊച്ചി ആസ്ഥാനമായുള്ള സെന്റര്‍ ഫോര്‍ പബ്ലിക് റിസര്‍ച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. ദേശീയപാത 47ല്‍ ഇടപ്പള്ളിമുതല്‍ അരൂര്‍വരെയുള്ള ഭാഗത്താണ് റോഡിന് ടോള്‍പിരിക്കുന്നത്. ഇന്ത്യയിലെ വാഹന-ജനസംഖ്യാനുപാതം 1:24 ആണ്. എന്നാല്‍ കേരളത്തില്‍ ഇത് 1:6ഉം കൊച്ചിയില്‍ 1:4ഉം ആണ്. രാജ്യത്ത് 24 പേര്‍ക്ക് ഒരു വാഹനം ഉള്ളപ്പോള്‍ കേരളത്തില്‍ ആറുപേരില്‍ ഒരാള്‍ക്കും കൊച്ചിയില്‍ നാലുപേരില്‍ ഒരാള്‍ക്കുവീതവും സ്വന്തമായി വാഹനമുണ്ട്. ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെയാണിത്. ഇതുപ്രകാരം കേരളത്തില്‍ മറ്റു സംസ്ഥാനങ്ങളില്‍ പിരിക്കുന്നതിന്റെ ആറിലൊന്നു ടോള്‍പിരിച്ചാല്‍ മതിയെന്ന് പഠനം വ്യക്തമാക്കുന്നു.

നാറ്റ്പാക്കിന്റെ റിപ്പോര്‍ട്ട്പ്രകാരം ദേശീയപാത 47ല്‍ അരൂര്‍മുതല്‍ ഇടപ്പള്ളിവരെ വാഹനങ്ങളുടെ സാന്ദ്രതയും കൂടുതലാണ്. 2005ല്‍ പ്രതിദിനം ശരാശരി 39,958 വാഹനങ്ങളാണ് ഇതിലെ കടന്നുപോയിരുന്നത്. 2009ല്‍ ഇത് 60,235 ആണ്. പ്രതിവര്‍ഷം 10.71 ശതമാനം വളര്‍ച്ച. പ്രതിദിനം 50,000 വാഹനങ്ങള്‍ കണക്കാക്കിയാലും ടോള്‍നിരക്ക് കൂടുതലാണ്. ദേശീയ മാനദണ്ഡം അനുസരിച്ചാണ് ടോള്‍ നിശ്ചയിച്ചതെന്നാണ് ദേശീയപാത അതോറിറ്റി വ്യക്തമാക്കിയത്. കേരളത്തിനു മാത്രമായി ഇളവ് ലഭിക്കില്ലെന്നു സംസ്ഥാനമന്ത്രിമാരും ഏറ്റുപറഞ്ഞു. ഇതാണ് ഇപ്പോള്‍ ചോദ്യംചെയ്യപ്പെടുന്നത്.

ദേശീയപാത ഉപയോഗിക്കുന്നതിലും കേരളം മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വിഭിന്നമാണ്. മറ്റു സംസ്ഥാനങ്ങളില്‍ അനേകം കിലോമീറ്റര്‍ ദേശീയപാതയിലൂടെ സഞ്ചരിച്ചാലെ ജനവാസമേഖലയില്‍ എത്തുകയുള്ളു. എന്നാല്‍ കേരളത്തില്‍ ഇത് മറിച്ചാണ്. എല്ലായിടത്തും ജനസാന്ദ്രത കൂടിയ മേഖലയാണ്. മിക്ക ടൗണ്‍ഷിപ്പുകളും ദേശിയപാതയോടു ചേര്‍ന്നാണ്. ചെറിയ യാത്രകള്‍ക്കുപോലും ദേശീയപാതകളെ ആശ്രയിക്കണം. ജൂണ്‍ പത്തിനാണ് ഇടപ്പള്ളി-അരൂര്‍ പാതയില്‍ ടോള്‍പിരിവ് തുടങ്ങിയത്. ടോള്‍ ഇനത്തില്‍ ഭീമമായ തുക പിരിക്കുന്നതിനെതിരെ നാട്ടുകാരും വിവിധ സംഘടനകളും രംഗത്തെത്തിയതോടെ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. എന്നാല്‍ പിന്നീട് ജൂലൈ 17ന് ടോള്‍പിരിവ് പുനരാരംഭിച്ചു.

deshabhimani 300711

2 comments:

  1. വാഹനങ്ങളുടെ ദേശീയ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തില്‍ ദേശീയപാതയിലെ ടോള്‍നിരക്ക് ആറിരട്ടി. കൊച്ചി ആസ്ഥാനമായുള്ള സെന്റര്‍ ഫോര്‍ പബ്ലിക് റിസര്‍ച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. ദേശീയപാത 47ല്‍ ഇടപ്പള്ളിമുതല്‍ അരൂര്‍വരെയുള്ള ഭാഗത്താണ് റോഡിന് ടോള്‍പിരിക്കുന്നത്. ഇന്ത്യയിലെ വാഹന-ജനസംഖ്യാനുപാതം 1:24 ആണ്. എന്നാല്‍ കേരളത്തില്‍ ഇത് 1:6ഉം കൊച്ചിയില്‍ 1:4ഉം ആണ്. രാജ്യത്ത് 24 പേര്‍ക്ക് ഒരു വാഹനം ഉള്ളപ്പോള്‍ കേരളത്തില്‍ ആറുപേരില്‍ ഒരാള്‍ക്കും കൊച്ചിയില്‍ നാലുപേരില്‍ ഒരാള്‍ക്കുവീതവും സ്വന്തമായി വാഹനമുണ്ട്. ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെയാണിത്. ഇതുപ്രകാരം കേരളത്തില്‍ മറ്റു സംസ്ഥാനങ്ങളില്‍ പിരിക്കുന്നതിന്റെ ആറിലൊന്നു ടോള്‍പിരിച്ചാല്‍ മതിയെന്ന് പഠനം വ്യക്തമാക്കുന്നു.

    ReplyDelete
  2. വഴിയിലൂടെ ഓടുന്ന വണ്ടിക്കല്ലേ ടോള്‍.. അല്ലാതെ വീട്ടിലിരിക്കുന്നവയ്കല്ലാ‍ാല്ലോ? അപ്പോ ഈ 1:6 അനുപാതം എന്തിനാണാവോ? ടോള്‍ പിരിവ് വര്‍ഷത്തേക്ക് എന്നതിനു പകരം ഒരു മാക്സ് എമൊന്‍ണ്ട് സെറ്റ് ചെയ്യുന്നതല്ലേ ഉചിതം? .പിന്നെ വണ്ടിയെണ്ണുന്നതിനു ഒരു ഇലക്ടോണിക് കൌണ്ടറും വെച്ചാല്‍ മതിയില്ലേ? സ്ലിപ്പ് അണ്ണന്മാര്‍ ഡൂപ്ലിക്കേറ്റടിച്ചാലും, മെഷിന്‍ തെറ്റ് പറയില്ലാ‍ാല്ലോ

    ReplyDelete