Wednesday, July 27, 2011

ശശി തരൂരിന്റെ ബാഴ്സിലോണ ഇരട്ടനഗരപദ്ധതി തട്ടിപ്പ്: വി ശിവന്‍കുട്ടി

ശശി തരൂര്‍ എംപി കൊട്ടിഘോഷിക്കുന്ന ബാഴ്സിലോണ മോഡല്‍ ഇരട്ടനഗരപദ്ധതി തട്ടിപ്പാണെന്ന് വി ശിവന്‍കുട്ടി എംഎല്‍എ പ്രസ്താവനയില്‍ പറഞ്ഞു. തലസ്ഥാനത്തെ ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ വീണ്ടും വീണ്ടും ആവര്‍ത്തിച്ച് ഓരോരോ പ്രഖ്യാപനങ്ങള്‍ നടത്തുന്ന എംപിയുടെ നിലപാട് ലജ്ജാകരമാണ്. ബാഴ്സിലോണ നഗരസഭയുമായി ഒരു നഗരപദ്ധതിയില്‍ ഉടമ്പടി ഒപ്പുവയ്ക്കാന്‍ ശശി തരൂരിനെ ആരാണ് ചുമതലപ്പെടുത്തിയതെന്ന് വ്യക്തമാക്കണം. ഗവണ്‍മെന്റിന്റെയോ നഗരസഭയുടെയോ അറിവോ അനുവാദമോ ഇല്ലാതെ ബാഴ്സിലോണ പ്രതിനിധികള്‍ എന്ന ലേബലില്‍ ശശി തരൂര്‍ ആനയിച്ചു കൊണ്ടുവന്നവര്‍ നഗരവാസികളില്‍ സൃഷ്ടിക്കുന്നത് ദുരൂഹതയും സംശയങ്ങളും മാത്രമാണ്.

കഴിഞ്ഞവര്‍ഷം 40 ശതമാനം എംപി ഫണ്ട് മാത്രം ചെലവഴിച്ചതിന്റെ കുറ്റം ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവച്ച് ശശി തരൂര്‍ രക്ഷപ്പെടാനുള്ള വിഫലശ്രമമാണ് നടത്തുന്നത്.

റെയില്‍വേ വികസനം, ഹൈക്കോടതി ബെഞ്ച്, വിമാനത്താവളവികസനം, കരമന-കളിയിക്കാവിള റോഡ്വികസനം എന്നിവയുടെ കാര്യത്തില്‍ എംപി എന്നുള്ള നിലയില്‍ അദ്ദേഹം ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. മാധ്യമങ്ങളെ സ്വാധീനിച്ച് വാര്‍ത്തകളില്‍ സ്ഥാനമുറപ്പിക്കുക എന്നതുമാത്രമാണ് ശശി തരൂര്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്നും ശിവന്‍കുട്ടി പറഞ്ഞു.

ദേശാഭിമാനി 270711

2 comments:

  1. ശശി തരൂര്‍ എംപി കൊട്ടിഘോഷിക്കുന്ന ബാഴ്സിലോണ മോഡല്‍ ഇരട്ടനഗരപദ്ധതി തട്ടിപ്പാണെന്ന് വി ശിവന്‍കുട്ടി എംഎല്‍എ പ്രസ്താവനയില്‍ പറഞ്ഞു. തലസ്ഥാനത്തെ ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ വീണ്ടും വീണ്ടും ആവര്‍ത്തിച്ച് ഓരോരോ പ്രഖ്യാപനങ്ങള്‍ നടത്തുന്ന എംപിയുടെ നിലപാട് ലജ്ജാകരമാണ്. ബാഴ്സിലോണ നഗരസഭയുമായി ഒരു നഗരപദ്ധതിയില്‍ ഉടമ്പടി ഒപ്പുവയ്ക്കാന്‍ ശശി തരൂരിനെ ആരാണ് ചുമതലപ്പെടുത്തിയതെന്ന് വ്യക്തമാക്കണം. ഗവണ്‍മെന്റിന്റെയോ നഗരസഭയുടെയോ അറിവോ അനുവാദമോ ഇല്ലാതെ ബാഴ്സിലോണ പ്രതിനിധികള്‍ എന്ന ലേബലില്‍ ശശി തരൂര്‍ ആനയിച്ചു കൊണ്ടുവന്നവര്‍ നഗരവാസികളില്‍ സൃഷ്ടിക്കുന്നത് ദുരൂഹതയും സംശയങ്ങളും മാത്രമാണ്.

    ReplyDelete
  2. തലസ്ഥാനജില്ലയുടെ വികസനത്തിന് ആവശ്യമായ പണം ആവശ്യമായ സമയത്ത് അനുവദിക്കുമെന്ന് ധനമന്ത്രി കെ എം മാണി പറഞ്ഞതായി ശശി തരൂര്‍ എംപി. ബജറ്റില്‍ ജില്ലയെ അവഗണിച്ചതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ അഭിപ്രായം ആരാഞ്ഞപ്പോഴാണ് ഇങ്ങനെ പ്രതികരിച്ചത്. കേന്ദ്രബജറ്റില്‍ ജില്ലയ്ക്ക് ഇഷ്ടംപോലെ പദ്ധതി ഉണ്ടാവുമെന്നും ശശിതരൂര്‍ അവകാശപ്പെട്ടു. എംപി ഫണ്ട് താന്‍ 10 ശതമാനംപോലും ചെലവഴിച്ചിട്ടില്ലെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. ആദ്യവര്‍ഷം 85.14 ശതമാനം തുക ചെലവഴിച്ചു. രണ്ടാമത്തെ വര്‍ഷം 41.05 ശതമാനം തുക ഇതുവരെ അനുവദിച്ചു. പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കേണ്ട ജില്ലാകലക്ടറുടെയും പദ്ധതിനിര്‍വഹണ ചുമതലയുള്ള ഏജന്‍സികളുടെയും ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് കാലതാമസത്തിനിടയാക്കിയത്. എംപി ഫണ്ടിനു പുറമെ കേന്ദ്രസഹായത്താല്‍ വേറെയും വികസനപദ്ധതികള്‍ നടപ്പാക്കി. സെന്‍ട്രല്‍ റോഡ് ഫണ്ട് പ്രോജക്ടുമായി ബന്ധപ്പെട്ട് 70 കോടി രൂപയുടെ റോഡുവികസനപദ്ധതി കൊണ്ടുവന്നു. ഹൈക്കോടതി ബെഞ്ച് അനുവദിക്കാന്‍ ചീഫ് ജസ്റ്റിസിന്റെ അനുമതിയാണ് കടമ്പയായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

    ReplyDelete