Sunday, July 31, 2011

സംഘപരിവാര്‍ നാടിന്റെ സമാധാനം തകര്‍ക്കുന്നു

പത്തനംതിട്ട: ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് സംഘപരിവാര്‍ നടത്തുന്ന ആയുധ പരിശീലനം നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നു. ഭരണം മാറിയ സാഹചര്യത്തിലാണ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സംഘപരിവാര്‍ ശക്തികള്‍ ആയുധ പരിശീലനം ശക്തമാക്കുന്നത്. മലയാലപ്പുഴ ദേവീക്ഷേത്രത്തിലെ ആയുധ പരിശീലനവും ഗുണ്ടാ വിളയാട്ടവും പ്രദേശത്തുകാരുടെ ജീവിതം ദുരിത പൂര്‍ണമായക്കിയിരിക്കുകയാണ്. രണ്ടു മാസത്തോളമായി ആര്‍എസഎസ് ഇവിടെ പ്രത്യക്ഷമായി ആയുധ പരിശീലനം നടത്തുന്നു. ക്ഷേത്രമുറ്റത്ത് വൈകിട്ട് ആറോടെ എത്തുന്ന ആര്‍എസ്എസുകാര്‍ രാത്രി വൈകിയും ഇവിടെ ആയുധ പരിശീലനം നടത്തുന്നു. ക്ഷേത്രത്തിന്റെ ഊട്ടുപുരവരെ ആര്‍എസ്എസുകാരുടെ കേന്ദ്രമാണ്. ദേവസ്വം ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്ഷേത്രത്തിലെ ഉപദേശക സമിതിയിലെ ചിലരുടെ ഒത്താശയോടെയാണ് ആര്‍എസ്എസ് വിളയാട്ടം എന്ന ആക്ഷേപം ശക്തമാണ്.

ഇവിടെ ആയുധ പരിശീലനം നടത്തുന്ന ആര്‍എസ്എസുകാരാണ് കഴിഞ്ഞ ദിവസം മുസ്ലിയാര്‍ എന്‍ജിനിയറിങ് കോളേജിലെ വിദ്യാര്‍ഥികളെയും ജീവനക്കാരെയും അക്രമിച്ചത്. കഴിഞ്ഞ ദിവസംഡിവൈഎഫ്ഐ പ്രവര്‍ത്തകരുംആര്‍എസ്എസ് അക്രമത്തിന് ഇരയായി. കമ്മിറ്റി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കിടയിലേക്ക് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മദ്യലഹരിയില്‍ വാഹനമോടിച്ചു കയറ്റിയിരുന്നു. ഇത് ചോദ്യം ചെയ്തതിനാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കുനേരെ ആര്‍എസ്എസ് സംഘം കൊലവിളി നടത്തിയത്. ക്ഷേത്രത്തിന്റെ ഊട്ടുപുരയില്‍ ഒളിപ്പിച്ചുവച്ചിരുന്ന ആയുധങ്ങളുമായി എത്തിയാണ് ആര്‍എസ്എസ് ഗുണ്ടകള്‍ പോര്‍വിളി നടത്തിയത്. വൈകിട്ടോടെ മദ്യലഹരിയില്‍ ക്ഷേത്ര പരിസരത്തെത്തുന്ന ആര്‍എസ്എസുകാര്‍ സ്ത്രീകളെ അസഭ്യം പറയുന്നതും പതിവാണ്. ഇത് ചോദ്യം ചെയ്ത ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ രതീഷിന്റെ കഴുത്തില്‍ വടിവാള്‍ വച്ച് ഭീഷണിപ്പെടുത്തി. ഇതു സംബന്ധിച്ച് പത്തനംതിട്ട പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല.

deshabhimani 310711

1 comment:

  1. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് സംഘപരിവാര്‍ നടത്തുന്ന ആയുധ പരിശീലനം നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നു. ഭരണം മാറിയ സാഹചര്യത്തിലാണ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സംഘപരിവാര്‍ ശക്തികള്‍ ആയുധ പരിശീലനം ശക്തമാക്കുന്നത്. മലയാലപ്പുഴ ദേവീക്ഷേത്രത്തിലെ ആയുധ പരിശീലനവും ഗുണ്ടാ വിളയാട്ടവും പ്രദേശത്തുകാരുടെ ജീവിതം ദുരിത പൂര്‍ണമായക്കിയിരിക്കുകയാണ്. രണ്ടു മാസത്തോളമായി ആര്‍എസഎസ് ഇവിടെ പ്രത്യക്ഷമായി ആയുധ പരിശീലനം നടത്തുന്നു. ക്ഷേത്രമുറ്റത്ത് വൈകിട്ട് ആറോടെ എത്തുന്ന ആര്‍എസ്എസുകാര്‍ രാത്രി വൈകിയും ഇവിടെ ആയുധ പരിശീലനം നടത്തുന്നു. ക്ഷേത്രത്തിന്റെ ഊട്ടുപുരവരെ ആര്‍എസ്എസുകാരുടെ കേന്ദ്രമാണ്. ദേവസ്വം ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്ഷേത്രത്തിലെ ഉപദേശക സമിതിയിലെ ചിലരുടെ ഒത്താശയോടെയാണ് ആര്‍എസ്എസ് വിളയാട്ടം എന്ന ആക്ഷേപം ശക്തമാണ്.

    ReplyDelete