ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനത്തില്‍ ലോക്സഭയില്‍ അവതരിപ്പിക്കേണ്ട ബില്ലുകളുടെ പട്ടികയില്‍നിന്ന് വനിതാ സംവരണബില്‍ ഒഴിവാക്കി. രാഷ്ട്രീയപാര്‍ടികള്‍ക്കിടയില്‍ സമവായമാകാത്തതു കൊണ്ടാണ് വനിതാബില്‍ ഇക്കുറി പരിഗണിക്കാത്തതെന്ന് പാര്‍ലമെന്ററി മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ അറിയിച്ചു. രാജ്യസഭ നേരത്തെ പാസാക്കിയ ബില്ലാണിത്. 2010 മാര്‍ച്ചിലാണ് വനിതാബില്‍ രാജ്യസഭ പാസാക്കിയത്. ലോക്സഭയിലും ബില്‍ ഉടന്‍ പാസാക്കുമെന്ന് സോണിയാഗാന്ധി പ്രഖ്യാപിച്ചിരുന്നു. രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം രാഷ്ട്രപതി നടത്തിയ നയപ്രഖ്യാപനത്തില്‍ നൂറുദിവസത്തിനകം വനിതാബില്‍ നിയമമാക്കുമെന്ന് പറഞ്ഞിരുന്നു. ബില്‍ ഈ സമ്മേളനത്തില്‍തന്നെ അവതരിപ്പിക്കുമെന്ന നിലപാടിലായിരുന്നു യുപിഎ നേതൃത്വം. പ്രതിപക്ഷത്തെ ഭിന്നിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഈ നീക്കമെങ്കിലും പിന്നീട് തന്ത്രം മാറ്റി. നിര്‍ണായക വിഷയങ്ങളില്‍ സര്‍ക്കാരിന് വോട്ടെടുപ്പ് നേരിടേണ്ടി വന്നാല്‍ വനിതാബില്ലിനെ ഇപ്പോഴത്തെ രൂപത്തില്‍ എതിര്‍ക്കുന്ന പാര്‍ടികളുടെ പിന്തുണ ഉറപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. സമാജ്വാദി പാര്‍ടി, ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡി എന്നീ പാര്‍ടികളെയാണ് യുപിഎ ലക്ഷ്യമിടുന്നത്.
വനിതാബില്‍ വീണ്ടും മാറ്റിവയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് ജനാധിപത്യ മഹിളാഅസോസിയേഷന്‍ അടക്കമുള്ള വനിതാസംഘടനകള്‍ രംഗത്തെത്തി. സര്‍ക്കാര്‍ നടപടിയില്‍ ആശങ്ക പ്രകടിപ്പിച്ച് വനിതാസംഘടനകള്‍ സ്പീക്കര്‍ മീരാകുമാറിന് നിവേദനം നല്‍കി. വാഗ്ദാനങ്ങള്‍ ലംഘിച്ച് സ്ത്രീകളെ വഞ്ചിക്കുകയാണ് സര്‍ക്കാരെന്ന് മഹിളാഅസോസിയേഷന്‍ ജനറല്‍സെക്രട്ടറി സുധാ സുന്ദര്‍രാമന്‍ പറഞ്ഞു. രാജ്യസഭ പാസാക്കിയ ബില്ല് അതേപടി ലോക്സഭയിലും അവതരിപ്പിക്കണമെന്ന് സുധ ആവശ്യപ്പെട്ടു. സമവായ ശ്രമമെന്ന പേരില്‍ രാജ്യത്തെ സ്ത്രീസമൂഹത്തെയാകെ വഞ്ചിക്കുകയാണ് സര്‍ക്കാരെന്ന് ദേശീയ വനിതാ ഫെഡറേഷന്‍ നേതാവ് ആനി രാജ പറഞ്ഞു.
deshabhimani 300711
പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനത്തില്‍ ലോക്സഭയില്‍ അവതരിപ്പിക്കേണ്ട ബില്ലുകളുടെ പട്ടികയില്‍നിന്ന് വനിതാ സംവരണബില്‍ ഒഴിവാക്കി. രാഷ്ട്രീയപാര്‍ടികള്‍ക്കിടയില്‍ സമവായമാകാത്തതു കൊണ്ടാണ് വനിതാബില്‍ ഇക്കുറി പരിഗണിക്കാത്തതെന്ന് പാര്‍ലമെന്ററി മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ അറിയിച്ചു. രാജ്യസഭ നേരത്തെ പാസാക്കിയ ബില്ലാണിത്.
ReplyDelete