Monday, July 25, 2011

ഫോണ്‍ ഹാക്കിങ്: കൂടുതല്‍ ബ്രിട്ടീഷ് പത്രങ്ങള്‍പ്രതിപ്പട്ടികയിലേക്ക്

ലണ്ടന്‍ : റൂപര്‍ട് മര്‍ഡോക്കിന്റെ പ്രസിദ്ധീകരണങ്ങള്‍ക്കു പിന്നാലെ മറ്റു ചില പ്രമുഖ ബ്രിട്ടീഷ് മാധ്യമങ്ങളും ഫോണ്‍ ഹാക്കിങ് വിവാദത്തിലേക്ക്. ബ്രിട്ടനിലെ പ്രധാന പ്രസിദ്ധീകരണ സ്ഥാപനമായ മിറര്‍ ഗ്രൂപ്പ് ഫോണ്‍ ചോര്‍ത്തിയതായി വിവരം പുറത്തുവന്നു. പത്രം ഫോണ്‍ ഹാക്കിങ് നടത്തിയതിന് സാക്ഷിയായിട്ടുണ്ടെന്ന് മിറര്‍ ഗ്രൂപ്പില്‍ ജോലിചെയ്ത പത്രപ്രവര്‍ത്തകര്‍ വെളിപ്പെടുത്തി. മിററിന്റെ പ്രധാന പ്രസിദ്ധീകരണമായ ഡെയ്ലി മിറര്‍ പ്രശസ്തരുടെ ഫോണ്‍ ഹാക്ക് ചെയ്യുന്നതിനു സാക്ഷിയായിട്ടുണ്ടെന്ന് മുന്‍ ജീവനക്കാരന്‍ ജെയിംസ് ഹിപ്വെല്‍ പറഞ്ഞു. നാല്‍പ്പത്തഞ്ചുകാരനായ ഹിപ്വെല്‍ 2000 വരെ ഈ സ്ഥാപനത്തിന്റ ബിസിനസ് ഡെസ്കില്‍ പ്രവര്‍ത്തിച്ചിരുന്നു. തൊട്ടടുത്ത വിനോദവിഷയ ഡെസ്കിലുള്ളവര്‍ പ്രശസ്തരെ ഫോണില്‍ വിളിച്ച് ഹാക്കിങ് നടത്തിയിരുന്നു. വോയിസ് മെയിലും ചോര്‍ത്തി. അതിനുശേഷം സന്ദേശങ്ങള്‍ നീക്കംചെയ്യും. അതുവഴി മറ്റു പത്രങ്ങള്‍ക്ക് ഈ വിവരം ലഭിക്കുന്നത് തടയാനുമായി. ഫോണ്‍ ഹാക്കിങ് അന്വേഷിക്കുന്ന കമീഷനു മുന്നില്‍ തെളിവ് നല്‍കാന്‍ തയ്യാറാണെന്നും ഹിപ്വെല്‍ പറഞ്ഞു.

സണ്‍ഡേ മിററിലെ മറ്റൊരു ജീവനക്കാരനും പത്രം ഫോണ്‍ ഹാക്കിങ് നടത്തിയിരുന്നതായി വെളിപ്പെടുത്തി. ന്യൂസ്റൂമില്‍ ഇതൊരു പതിവായിരുന്നെന്ന് ഇയാള്‍ ബിബിസിയോടു പറഞ്ഞു. നടി ലിസ് ഹെര്‍ലി, ഫുട്ബോള്‍ താരം റിയോ ഫെര്‍ഡിനാന്റ് എന്നിവരുടെ ഫോണ്‍ ഇത്തരത്തില്‍ ഹാക്ക് ചെയ്തതായും പറഞ്ഞു. മര്‍ഡോക്കിന്റെ ന്യൂസ് ഇന്റര്‍നാഷണലിന്റെ മുഖ്യ എതിരാളിയാണ് ഡെയ്ലി മിറര്‍ . ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മിറര്‍ അധികൃതര്‍ പ്രതികരിച്ചു. ക്രിമിനല്‍ നിയമങ്ങളും രാജ്യത്തെ മാധ്യമ മര്യാദകളും അനുസരിച്ചാണ് തങ്ങളുടെ ജീവനക്കാര്‍ പ്രവര്‍ത്തിച്ചതെന്ന് മിറര്‍ വ്യക്തമാക്കി.

deshabhimani 250711

1 comment:

  1. റൂപര്‍ട് മര്‍ഡോക്കിന്റെ പ്രസിദ്ധീകരണങ്ങള്‍ക്കു പിന്നാലെ മറ്റു ചില പ്രമുഖ ബ്രിട്ടീഷ് മാധ്യമങ്ങളും ഫോണ്‍ ഹാക്കിങ് വിവാദത്തിലേക്ക്. ബ്രിട്ടനിലെ പ്രധാന പ്രസിദ്ധീകരണ സ്ഥാപനമായ മിറര്‍ ഗ്രൂപ്പ് ഫോണ്‍ ചോര്‍ത്തിയതായി വിവരം പുറത്തുവന്നു. പത്രം ഫോണ്‍ ഹാക്കിങ് നടത്തിയതിന് സാക്ഷിയായിട്ടുണ്ടെന്ന് മിറര്‍ ഗ്രൂപ്പില്‍ ജോലിചെയ്ത പത്രപ്രവര്‍ത്തകര്‍ വെളിപ്പെടുത്തി. മിററിന്റെ പ്രധാന പ്രസിദ്ധീകരണമായ ഡെയ്ലി മിറര്‍ പ്രശസ്തരുടെ ഫോണ്‍ ഹാക്ക് ചെയ്യുന്നതിനു സാക്ഷിയായിട്ടുണ്ടെന്ന് മുന്‍ ജീവനക്കാരന്‍ ജെയിംസ് ഹിപ്വെല്‍ പറഞ്ഞു. നാല്‍പ്പത്തഞ്ചുകാരനായ ഹിപ്വെല്‍ 2000 വരെ ഈ സ്ഥാപനത്തിന്റ ബിസിനസ് ഡെസ്കില്‍ പ്രവര്‍ത്തിച്ചിരുന്നു. തൊട്ടടുത്ത വിനോദവിഷയ ഡെസ്കിലുള്ളവര്‍ പ്രശസ്തരെ ഫോണില്‍ വിളിച്ച് ഹാക്കിങ് നടത്തിയിരുന്നു. വോയിസ് മെയിലും ചോര്‍ത്തി. അതിനുശേഷം സന്ദേശങ്ങള്‍ നീക്കംചെയ്യും. അതുവഴി മറ്റു പത്രങ്ങള്‍ക്ക് ഈ വിവരം ലഭിക്കുന്നത് തടയാനുമായി. ഫോണ്‍ ഹാക്കിങ് അന്വേഷിക്കുന്ന കമീഷനു മുന്നില്‍ തെളിവ് നല്‍കാന്‍ തയ്യാറാണെന്നും ഹിപ്വെല്‍ പറഞ്ഞു.

    ReplyDelete