ലണ്ടന്‍ : പരസ്യം സംപ്രേഷണം ചെയ്തതിന് പ്രമുഖ വാര്‍ത്താ ചാനലായ ബിബിസി പൊതുജനങ്ങളോട് മാപ്പ് ചോദിച്ചു. ടെന്നീസ് മത്സരത്തിന്റെ 30 സെക്കന്‍ഡുള്ള പരസ്യം സംപ്രേഷണം ചെയ്തതിനാണ് മാപ്പ് ചോദിച്ചത്. നവംബറില്‍ നടക്കുന്ന എടിപി ലോക ടെന്നീസ് ടൂര്‍ണമെന്റിന്റെ ഫൈനല്‍ സംബന്ധിച്ച പരസ്യം സംപ്രേഷണം ചെയ്തതാണ് ബിബിസിയെ പുലിവാല്‍ പിടിപ്പിച്ചത്.
വിംബിള്‍ഡണ്‍ ടെന്നീസ് മത്സരത്തിനിടെ ജൂണ്‍ 22നായിരുന്നു വിവാദ പരസ്യം. "ഇന്നുതന്നെ ഇന്റനെറ്റില്‍ കയറി നിങ്ങളുടെ ടിക്കറ്റുകള്‍ സ്വന്തമാക്കൂ" എന്നാണ് പരസ്യം പറഞ്ഞത്. 27 ലക്ഷം പേര്‍ പരസ്യം കണ്ടതായാണ് കണക്ക്. പൊതുജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ബ്രിട്ടനിലെ ടെലിവിഷന്‍ ശൃംഖലയായ ഐടിവിയാണ് (ഇന്‍ഡിപെന്‍ഡന്റ് ടിവി) ബിബിസിക്ക് ഇതു സംബന്ധിച്ച പരാതി നല്‍കിയത്. പരസ്യം ബിബിസിയും ടെന്നീസ് അസോസിയേഷനും തമ്മിലുള്ള കരാറിന്റെ ഭാഗമാണോയെന്ന് ഐടിവി പരാതിയില്‍ ചോദിച്ചിരുന്നു. പരസ്യം സംപ്രഷണം ചെയ്തത് തെറ്റായെന്ന് ബിബിസി വക്താവ് അറിയിച്ചു. ഒരു തവണമാത്രമാണ് അത് വന്നത്. തുടര്‍ സംപ്രേഷണം തടയാന്‍ നടപടിയെടുത്തിരുന്നു. വിംബിള്‍ഡണോ എടിപിയോ ലോണ്‍ ടെന്നീസ് അസോസിയേഷനോ ആയി ഒരു കരാറും ഇല്ലെന്നും ബിബിസി വക്താവ് പറഞ്ഞു.
deshabhimani 250711
പരസ്യം സംപ്രേഷണം ചെയ്തതിന് പ്രമുഖ വാര്‍ത്താ ചാനലായ ബിബിസി പൊതുജനങ്ങളോട് മാപ്പ് ചോദിച്ചു. ടെന്നീസ് മത്സരത്തിന്റെ 30 സെക്കന്‍ഡുള്ള പരസ്യം സംപ്രേഷണം ചെയ്തതിനാണ് മാപ്പ് ചോദിച്ചത്. നവംബറില്‍ നടക്കുന്ന എടിപി ലോക ടെന്നീസ് ടൂര്‍ണമെന്റിന്റെ ഫൈനല്‍ സംബന്ധിച്ച പരസ്യം സംപ്രേഷണം ചെയ്തതാണ് ബിബിസിയെ പുലിവാല്‍ പിടിപ്പിച്ചത്.
ReplyDelete