പരദീപ്(ഒറീസ): പോസ്കോ പദ്ധതി പ്രദേശത്തിനു സമീപത്തുള്ള വനമേഖലയിലെ ഭൂമിയില്‍നിന്നും വൃക്ഷങ്ങള്‍ മുറിച്ചുമാറ്റാനുള്ള ജില്ലാ ഭരണകൂടത്തിന്റെ നടപടി തടഞ്ഞ കര്‍ഷകര്‍ക്കുനേരെ ഉണ്ടായ പൊലീസ് നടപടിയില്‍ അഞ്ച് സ്ത്രീകള്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.
കര്‍ഷകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് അവിടെ ഇന്നലെ മറ്റു പ്രവര്‍ത്തനങ്ങളൊന്നും നടന്നില്ല. പദ്ധതിപ്രദേശത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചതില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ക്കെതിരായ പൊലീസ് നടപടിയിലാണ് അഞ്ച് സ്ത്രീകള്‍ക്ക് പരിക്കേറ്റതെന്ന് പോസ്കോ വിരുദ്ധ പ്രക്ഷോഭകാരികള്‍ പറഞ്ഞു. എന്നാല്‍ ഈ ആരോപണം ജില്ലാ ഭരണകൂടം തള്ളിയിട്ടുണ്ട്.
പദ്ധതി പ്രദേശത്തിനു സമീപത്തുള്ള വനമേഖലയിലെ വൃക്ഷങ്ങള്‍ മുറിച്ചുനീക്കുന്നത് തടഞ്ഞ സ്ത്രീകളെയാണ് പൊലീസ് മര്‍ദിച്ചതെന്ന് ബിതാമതി സുരക്ഷ മഞ്ചിന്റെ നേതാവ് ഭാസ്കര്‍ സ്വയിന് പറഞ്ഞു. പൊലീസ് അതിക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരു സ്ത്രീയെ കുജന്ഗയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയതായും അദ്ദേഹം പറഞ്ഞു. മാതാസാഹി മേഖലയിലെ വനം സംരക്ഷിക്കുന്നതിന് സ്ത്രീകളുടെ ഒരു സംഘം അവിടെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയും നഗാവോണ്‍ മേഖലയില്‍ ഒരുകൂട്ടം കര്‍ഷകര്‍ ധര്‍ണ നടത്തുകയുമാണ്. കൂടുതല്‍ ജനങ്ങളുള്ള ഈ പ്രദേശത്തേക്ക് പൊലീസ് സംഘം ഇരച്ചുകയറിയതാണ് സംഘര്‍ഷത്തിന് കാരണമായത്.
ജഗത്സിംഗ്പൂര്‍ ജില്ലയിലെ മാതാസഹി മേഖലയില്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം പൊലീസുകാര്‍ എത്തുകയും പ്രദേശത്തുള്ള മരണങ്ങള് മുറിച്ചുമാറ്റാന്‍ ശ്രമിക്കുകയും ചെയ്തു. ഇത് തടയാന്‍ മുന്നോട്ടുവന്ന കര്‍ഷകരെ തടയുകതയും അവരെ അനുനയിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചെന്നുംജുദനഗ എസ് ഐ ഗുപ്തേശ്വര് ബോയ് പറഞ്ഞു. കര്‍ഷകര്‍ക്കുനേരെ ബലംപ്രയോഗിച്ചില്ലെന്നും ആര്‍ക്കും പരിക്കേറ്റില്ലെന്നും അേദ്ദഹം കൂട്ടിച്ചേര്‍ത്തു.
janayugom 170711
പോസ്കോ പദ്ധതി പ്രദേശത്തിനു സമീപത്തുള്ള വനമേഖലയിലെ ഭൂമിയില്‍നിന്നും വൃക്ഷങ്ങള്‍ മുറിച്ചുമാറ്റാനുള്ള ജില്ലാ ഭരണകൂടത്തിന്റെ നടപടി തടഞ്ഞ കര്‍ഷകര്‍ക്കുനേരെ ഉണ്ടായ പൊലീസ് നടപടിയില്‍ അഞ്ച് സ്ത്രീകള്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.
ReplyDelete