ഏലപ്പാറ: വാഗമണ്ണില്‍ സര്‍ക്കാര്‍ ഭൂമിയില്‍നിന്ന് ഒഴിപ്പിക്കാന്‍ എത്തിയ റവന്യൂ സംഘത്തില്‍ കൈയേറ്റ മാഫിയകളെ സഹായിക്കുന്നുവെന്ന ആരോപണവിധേയനും. ശനിയാഴ്ച വാഗമണ്ണില്‍ സര്‍ക്കാര്‍ ഭൂമിയില്‍ ബോര്‍ഡ് സ്ഥാപിച്ച് ഒഴിപ്പിക്കല്‍ നടപടിക്കായി എത്തിയ ജില്ലാ കലക്ടറുടെയും ആര്‍ഡിഒയുടെയും കൂടെയാണ് ഈ ഉദ്യോഗസ്ഥനെ സജീവമായി കണ്ടത്. മുന്‍ കാലങ്ങളില്‍ താലൂക്ക് ഓഫീസ് കേന്ദ്രീകരിച്ച് നടന്നിട്ടുള്ള ഭൂമി ഇടപാടുകളില്‍ അഴിമതി ആരോപണത്തിന് തെളിവുസഹിതം കണ്ടെത്തിയ ഉദ്യോഗസ്ഥനാണ് റവന്യൂസംഘത്തിന്റെ ഒപ്പം കൂട്ടിയത്. കൈയേറ്റമാഫിയകളെ വഴിവിട്ട് സഹായിക്കാന്‍ വേണ്ടിയാണിതെന്ന് ആരോപണം ശക്തമായിട്ടുണ്ട്.
ആര്‍ബിടി വക തങ്കമലയില്‍ മിച്ചഭൂമിയായി ഏറ്റെടുത്ത സ്ഥലത്ത് അനധികൃതമായി പ്രവേശിപ്പിക്കുന്നതിന് ഭൂമി തരപ്പെടുത്തി കൊടുക്കുന്നതിനും കൃത്രിമ രേഖകള്‍ ചമയ്ക്കുന്നതിനും കൂട്ടുനിന്ന ഉദ്യോഗസ്ഥനെ സംഘം കൂടെകൂട്ടിയത് മാധ്യമങ്ങള്‍ ചോദ്യം ചെയ്തപ്പോള്‍ അതെല്ലാം അധികദിവസം കഴിയാതെ ശിക്ഷിക്കപ്പെടുമെന്നും കലക്ടര്‍ പറഞ്ഞു. തങ്കമല സ്വദേശിയുടെ ജനനം രജിസ്റ്റര്‍ ചെയ്യാന്‍ താമസിച്ചതിനെതുടര്ന്ന് സാധാരണ നടപടി എന്നപോലെ ആര്‍ഡിഒയ്ക്ക് ഇയാള്‍ അപേക്ഷ നല്‍കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ മേല്നടപടിക്കുവേണ്ടി ഒരു ഫയല്‍ നമ്പരിട്ട് താലൂക്ക് ഓഫീസിലേക്കും അയച്ചിരുന്നു. എന്നാല്‍ ആരോപണ വിധേയനായ ഡെപ്യൂട്ടി തഹസില്‍ദാര്‍ ആര്‍ഡിഒ നല്കിയ നമ്പര്‍ ഇട്ടു. തങ്കമല ഭൂമി കൈയേറിയവര്‍ക്ക് കൈവശരേഖ നല്‍കിയതായി തെളിഞ്ഞതിനെതുടര്‍ന്ന് അന്വേഷണം നേരിടുകയാണിപ്പോള്‍ . ക്രമക്കേടുകള്‍ക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥനെ ദൗത്യസംഘത്തില്‍ ഉള്‍പ്പെടുത്തിയതില്‍ വ്യാപകമായ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
deshabhimani 180711
വാഗമണ്ണില്‍ സര്‍ക്കാര്‍ ഭൂമിയില്‍നിന്ന് ഒഴിപ്പിക്കാന്‍ എത്തിയ റവന്യൂ സംഘത്തില്‍ കൈയേറ്റ മാഫിയകളെ സഹായിക്കുന്നുവെന്ന ആരോപണവിധേയനും. ശനിയാഴ്ച വാഗമണ്ണില്‍ സര്‍ക്കാര്‍ ഭൂമിയില്‍ ബോര്‍ഡ് സ്ഥാപിച്ച് ഒഴിപ്പിക്കല്‍ നടപടിക്കായി എത്തിയ ജില്ലാ കലക്ടറുടെയും ആര്‍ഡിഒയുടെയും കൂടെയാണ് ഈ ഉദ്യോഗസ്ഥനെ സജീവമായി കണ്ടത്. മുന്‍ കാലങ്ങളില്‍ താലൂക്ക് ഓഫീസ് കേന്ദ്രീകരിച്ച് നടന്നിട്ടുള്ള ഭൂമി ഇടപാടുകളില്‍ അഴിമതി ആരോപണത്തിന് തെളിവുസഹിതം കണ്ടെത്തിയ ഉദ്യോഗസ്ഥനാണ് റവന്യൂസംഘത്തിന്റെ ഒപ്പം കൂട്ടിയത്. കൈയേറ്റമാഫിയകളെ വഴിവിട്ട് സഹായിക്കാന്‍ വേണ്ടിയാണിതെന്ന് ആരോപണം ശക്തമായിട്ടുണ്ട്.
ReplyDelete