ജമ്മുകശ്മീരില്‍ അജ്ഞാതര്‍ എന്ന പേരില്‍ മറവുചെയ്ത 2,156 ജഡങ്ങള്‍ തിരിച്ചറിയാന്‍ മനുഷ്യാവകാശ കമീഷന്‍ നടപടി ആരംഭിച്ചു. എന്നാല്‍ , മനുഷ്യാവകാശ കമീഷന്‍ പരിശോധന കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിപ്പിക്കണമെന്ന് മനുഷ്യാവകാശ സംഘടനകള്‍ ആവശ്യപ്പെട്ടു. അജ്ഞാതര്‍ എന്ന പേരില്‍ മറവുചെയ്തവരുടെ എണ്ണം ഇപ്പോള്‍ കണ്ടെത്തിയതിനേക്കാള്‍ എത്രയോ ഇരട്ടിയാണെന്നും സംഘടനകള്‍ വ്യക്തമാക്കി. 20 വര്‍ഷത്തിനിടെ 10,000 പേരെ കാണാതായതായി സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ പരാതി ലഭിച്ചിട്ടുണ്ട്. സംസ്ഥാനസര്‍ക്കാരുമായി ആലോചിച്ച് സത്യാവസ്ഥ പുറത്തുകൊണ്ടുവരുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറഞ്ഞു.
വെള്ളിയാഴ്ച നടന്ന തെളിവെടുപ്പിനുശേഷമാണ് മനുഷ്യാവകാശ കമീഷന്‍ 2156 പേരുടെ മൃതദേഹങ്ങള്‍ അജ്ഞാതര്‍ എന്നപേരില്‍ സംസ്കരിച്ചിട്ടുണ്ടെന്ന് അറിയിച്ചത്. ഈ ശവകുടീരങ്ങളിലെ അവശിഷ്ടങ്ങള്‍ എടുത്ത് ഡിഎന്‍എ ടെസ്റ്റ് ഉള്‍പ്പെടെയുള്ള വിദഗ്ധ പരിശോധന നടത്തി തിരിച്ചറിയാനുള്ള നടപടികളെടുക്കാനും സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. കാണാതായി എന്ന് നിലവില്‍ പരാതി ലഭിച്ചിട്ടുള്ളവരുടെ ശരീരപ്രകൃതി, പല്ല്, വിരലടയാളം, മറ്റു ലക്ഷണങ്ങള്‍ എന്നിവ പരിശോധിച്ച് അവശിഷ്ടങ്ങളുടെ പരിശോധനാ ഫലവുമായി താരതമ്യം ചെയ്യാനാണ് കമീഷന്‍ ശുപാര്‍ശ.
വടക്കന്‍ കശ്മീരിലെ ബാരമുള്ള, ബന്ദിപുര്‍ , കുപ്വാര തുടങ്ങി 38 സ്ഥലത്ത് നടത്തിയ അന്വേഷണത്തിലാണ് ഇത്രയും അജ്ഞാതരുടെ ശവകുടീരങ്ങള്‍ കണ്ടത്. കമീഷന്റെ 11 അംഗ സംഘം മൂന്നുവര്‍ഷംകൊണ്ടാണ് അന്വേഷണം നടത്തിയത്. കമീഷന്‍ ചെയര്‍മാന്‍ സയിദ് ബഷീറുദീന്‍ , അഹമ്മദ് കാവൂസ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കാണാതായവരുടെ രക്ഷിതാക്കള്‍ ചേര്‍ന്ന് രൂപീകരിച്ച സംഘടനയായ എപിഡിപി (അസോ. ഓഫ് പാരന്റ്സ് ഓഫ് ഡിസപ്പിയേഡ്സ് പേഴ്സണ്‍സ്)യുടെ പരാതിയെതുടര്‍ന്നാണ് കമീഷന്‍ അന്വേഷണം നടത്തിയത്.
സുരക്ഷാസേന നിയമവിരുദ്ധമായി വെടിവച്ചുകൊന്നവരുടെ ശവകുടീരങ്ങളാണ് കണ്ടെത്തിയതെന്ന് സംഘടന ആരോപിക്കുന്നു. ഭീകരവിരുദ്ധവേട്ടയുടെ പേരില്‍ നിരപരാധികളെ കൊന്നൊടുക്കുന്നതിന്റെ ഫലമാണിത്. ഇക്കാര്യം പുറത്തറിയാതിരിക്കാനാണ് അജ്ഞാതരായി കുഴിച്ചിട്ടത്. സംസ്ഥാനത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും ഇത്തരത്തില്‍ അജ്ഞാതരെ സംസ്കരിച്ചിട്ടുണ്ടെന്ന് മനുഷ്യാവകാശ സംഘടനകളുടെ കൂട്ടായ്മയുടെ കോ-ഓര്‍ഡിനേറ്റര്‍ ഖുതംപര്‍വേഷ് പറഞ്ഞു. ജമ്മുവിലെ രജൗരി, പൂഞ്ച് തുടങ്ങി പലമേഖലകളിലും ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ ജില്ലയിലും മനുഷ്യാവകാശ കമീഷന്‍ അന്വേഷണം നടത്തണമെന്നാണ് ഇവരുടെ ആവശ്യം.
(ദിനേശ്വര്‍മ)
deshabhimani 180911

ReplyDelete