Sunday, September 18, 2011

പെട്രോളിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് വിമാനഇന്ധനം കിട്ടുന്ന ഏകരാജ്യം ഇന്ത്യ

ബൈക്കുമായി പെട്രോള് പമ്പിലെത്തിയ ടിന്റുമോനോട്-
വില്പനക്കാരന്: എത്ര രൂപയ്ക്കാ ....?
ടിന്റുമോന് : പത്ത് രൂപയ്ക്ക്
വില്പനക്കാരന്: പത്ത് രൂപയ്ക്ക് അടിക്കാന് പറ്റില്ല..,,
ടിന്റുമോന് : പത്ത് രൂപയ്ക്ക് ഒന്ന് സ്പ്രേ ചെയ്ത് തന്നാല് മതി....ഇതൊന്ന് കത്തിച്ചുകളയാനാ........

Courtesy : Bin Abbas

ന്യൂഡല്‍ഹി: പെട്രോളിന് വിമാനഇന്ധനത്തേക്കാള്‍ ലിറ്ററിന് പത്തുരൂപ അധികം. ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 66.84 രൂപ നല്‍കേണ്ടി വരുമ്പോള്‍ വിമാനഇന്ധനം ലിറ്ററിന് 58.45 രൂപ മാത്രം. രൂപയുടെ വിലയിടിവിന്റെ പേരില്‍ പെട്രോളിന് 3.14 രൂപ എണ്ണക്കമ്പനികള്‍ കൂട്ടിയപ്പോള്‍ വിമാനഇന്ധനത്തിന്റെ വിലവര്‍ധന 1.48 രൂപ മാത്രം. പെട്രോളിനേക്കാള്‍ വിലക്കുറവില്‍ വിമാനഇന്ധനം കിട്ടുന്ന ലോകത്തിലെ ഏക രാജ്യമാണ് ഇന്ത്യ.

പെട്രോളിന് മേല്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ചുമത്തുന്ന വന്‍നികുതിയാണ് ഉയര്‍ന്ന വിലയ്ക്ക് പ്രധാനകാരണം. നിലവില്‍ ഒരു ലിറ്റര്‍ പെട്രോളിന് നല്‍കുന്ന വിലയില്‍ 40 ശതമാനത്തോളം വിവിധ നികുതികളാണ്. 15 രൂപയോളം കേന്ദ്രം ഈടാക്കുന്ന നികുതിയാണ്. ശേഷിക്കുന്നത് സംസ്ഥാനങ്ങള്‍ ഈടാക്കുന്ന വില്‍പ്പന നികുതിയും. മറിച്ച് വിമാനഇന്ധനത്തിന് കസ്റ്റംസ്- എക്സൈസ് തീരുവകള്‍ ഈടാക്കുന്നില്ല. 2008ലെ മാന്ദ്യകാലത്ത് ഇവ പിന്‍വലിച്ചതാണ്. വിമാനഇന്ധന വിലയില്‍ ലിറ്ററിന് ഒന്നര രൂപയൂടെ വ്യത്യാസമാണ് വന്നതെങ്കിലും പല വിമാനക്കമ്പനികളും ഇതിന്റെ പേരില്‍ ഇന്ധന സര്‍ചാര്‍ജ് കുത്തനെ ഉയര്‍ത്തിയിട്ടുണ്ട്. ജെറ്റ് എയര്‍വേസ് 200 രൂപയുടെ വര്‍ധനയാണ് സര്‍ചാര്‍ജില്‍ വരുത്തിയത്.

1 comment:

  1. പെട്രോളിന് വിമാനഇന്ധനത്തേക്കാള്‍ ലിറ്ററിന് പത്തുരൂപ അധികം. ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 66.84 രൂപ നല്‍കേണ്ടി വരുമ്പോള്‍ വിമാനഇന്ധനം ലിറ്ററിന് 58.45 രൂപ മാത്രം. രൂപയുടെ വിലയിടിവിന്റെ പേരില്‍ പെട്രോളിന് 3.14 രൂപ എണ്ണക്കമ്പനികള്‍ കൂട്ടിയപ്പോള്‍ വിമാനഇന്ധനത്തിന്റെ വിലവര്‍ധന 1.48 രൂപ മാത്രം. പെട്രോളിനേക്കാള്‍ വിലക്കുറവില്‍ വിമാനഇന്ധനം കിട്ടുന്ന ലോകത്തിലെ ഏക രാജ്യമാണ് ഇന്ത്യ.

    ReplyDelete