നവീന ആശയങ്ങള്‍ ഏറ്റവുമാദ്യം അറിയുന്നതിലും അറിയിക്കുന്നതിലും ക്യാമ്പസ്സുകള്‍ക്കുള്ള സ്ഥാനം നിര്‍ണ്ണായകമാണ്. ബഹുവര്‍ഗ്ഗ ചിന്താധാരയുള്ളവര്‍ , ജാതി-മത-സംസ്കാര വൈജാത്യങ്ങളുള്ളവര്‍ ഒറ്റ കലാലയത്തില്‍ എത്തിപ്പെടാം. അവിടെ അറിവിന്റെ അനുഭവങ്ങളുടെ പങ്കുവെക്കലുകളുണ്ടാകും. അപ്പോള്‍ താന്‍ കാണുന്ന ലോകത്തിലെ ശരിയില്ലായ്മകള്‍ അവന്റെ കാഴ്ചപ്പുറങ്ങളെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കും. അതിനെക്കുറിച്ച് ചിന്തിക്കാനും പരിഹാരമാര്‍ഗങ്ങളന്വേഷിക്കാനുമുള്ള ഒരു മാനസികാവസ്ഥയ്ക്ക് കൂടി ഇത് കാരണമാകും. കൊളോണിയല്‍ ആധിപത്യകാലത്ത് അവര്‍ നിര്‍മിച്ച അസ്വാതന്ത്ര്യത്തിന്റെ ബന്ധനത്തില്‍ തന്നെയായിരുന്നുവല്ലോ വിദ്യാര്‍ത്ഥിയും. ചങ്ങലക്കെട്ടുകള്‍ അനുഭവിച്ചുകൊണ്ട് സ്വാതന്ത്ര്യത്തിന്റെ ലോകത്തിനായ് അവരും യുദ്ധമുഖത്തിറങ്ങി. ഒരു സമൂഹത്തില്‍ നിന്ന് വേര്‍പിരിഞ്ഞ് തനിക്കായൊരു സുഖമില്ലെന്ന തിരിച്ചറിവ് തന്നെയാണ് അതിനു കാരണമായത്. ഇന്ത്യയിലെ സംഘടിത വിദ്യാര്‍ത്ഥി പ്രസ്ഥാനം രൂപംകൊണ്ടിട്ട് എഴുപത്തിയഞ്ച് വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നു.
1936 ആഗസ്ത് 12ലെ എ.ഐ.എസ്.എഫിന്റെ രൂപീകരണം ദേശീയപ്രസ്ഥാനത്തിന്റെ പ്രധാനപ്പെട്ട ഒരു ചുവടുവയ്പ്പായിരുന്നു. ജവഹര്‍ലാല്‍ നെഹ്റുവും മുഹമ്മദലി ജിന്നയുമുള്‍പ്പെടെയുള്ള ദേശീയ പ്രസ്ഥാനത്തിന്റെ സമുന്നത നേതാക്കളുടെ സാന്നിദ്ധ്യം കൊണ്ട് മാത്രമല്ല ലഖ്നൗവില്‍ നടന്ന രൂപീകരണ സമ്മേളനം പ്രാധാന്യമര്‍ഹിക്കുന്നത്. അത് ഇന്ത്യയിലെ ഇടതുപക്ഷ രാഷ്ട്രീയത്തിനുണ്ടായ വളര്‍ച്ചയുടെ അടയാളപ്പെടുത്തലും കൂടിയായിരുന്നു. ബ്രിട്ടീഷ് കൊളോണിയല്‍ അധിനിവേശവിരുദ്ധ പോരാട്ടത്തിന്റെ നാളുകളിലാണ് അത് പിറവിയെടുത്തത്. എ.ഐ.എസ്.എഫ് രൂപീകരണം ഏതെങ്കിലും ഒരു ദിവസത്തെ പെട്ടെന്നുണ്ടായ ബോധോദയത്തിന്റെ ഫലമായിരുന്നില്ല. അത് അന്നുവരെ ആര്‍ജ്ജിച്ച അനുഭവത്തിന്റെയും അതുവഴി വികസിതമായ കാഴ്ചപ്പാടിന്റെയും സൃഷ്ടിയായിരുന്നു. വിദ്യാര്‍ത്ഥികളെ വിപ്ലവത്തിന്റെ പരാഗങ്ങളെന്നാണ് ലെനിന്‍ വിശേഷിപ്പിച്ചത്. ഫ്രഞ്ച് വിപ്ലവത്തിന്റെയും ബോള്‍ഷെവിക് വിപ്ലവത്തിന്റെയും മാനവികമൂല്യങ്ങള്‍ തീക്ഷ്ണമായി ഉയര്‍ത്താന്‍ കഴിഞ്ഞവരില്‍ മുന്‍പന്തിയില്‍ തന്നെ വിദ്യാര്‍ത്ഥികളും ഉണ്ടായിരുന്നു. പ്രത്യയശാസ്ത്രത്തോട് അചഞ്ചലമായ കൂറും പ്രായോഗിക പ്രവര്‍ത്തനവീഥിയില്‍ ത്യാഗബോധത്തിന്റെ അസാമാന്യതയും കൊണ്ട് വിദ്യാര്‍ത്ഥി യുവജനസമൂഹം പുതിയ അധ്യായങ്ങള്‍ രചിച്ചു. ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ നാള്‍വഴികളില്‍ അതിന്റെ നിരവധിയായ ഉദാഹരണങ്ങള്‍ കാണാന്‍ കഴിയും. അതിനവര്‍ക്ക് സാധ്യമായത് അവരെ സ്വാധീനിച്ച ഇടതുപക്ഷ രാഷ്ട്രീയമായിരുന്നു. ഇന്ത്യക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം വേണമെന്ന് ആദ്യമായി മുദ്രാവാക്യം മുഴക്കിയത് വിദ്യാര്‍ത്ഥികളായിരുന്നു. ഡൊമീനിയന്‍ രാജ്യപദവികള്‍ പോലുള്ള കൊളോണിയല്‍ അധികാരികളുടെ എച്ചില്‍ കഷണങ്ങളില്‍ മയങ്ങിപ്പോകരുതെന്ന് അവര്‍ കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടു.
1921ല്‍ അഹമ്മദാബാദില്‍ നടന്ന എ.ഐ.സി.സി. സമ്മേളനത്തില്‍ പൂര്‍ണ്ണ സ്വാതന്ത്ര്യമെന്ന അഭിപ്രായം ഉയര്‍ന്നുവന്നു. ഹസ്രത്ത് മൊഹാനിയെന്ന ഇരുപത്തിയൊന്നു വയസ്സുകാരന്‍ അതൊരു പ്രമേയമാക്കി അവിടെ അവതരിപ്പിക്കുകയും ചെയ്തു. എന്നാല്‍ ബഹുഭൂരിപക്ഷത്തിന്റെ രൂക്ഷമായ എതിര്‍പ്പിനൊടുവില്‍ പ്രമേയം പരാജയപ്പെടുകയാണുണ്ടായത്. 1930ലെ ലാഹോര്‍ കോണ്‍ഗ്രസിലാണ് പിന്നീട് പൂര്‍ണ്ണ സ്വാതന്ത്ര്യ പ്രമേയം അംഗീകരിക്കപ്പെട്ടത്. വിദ്യാര്‍ത്ഥി യുവജനപ്രവര്‍ത്തകരുടെ ഈ നിലപാടുകളെ അന്നത്തെ ലോകരാഷ്ട്രീയത്തിലെ ഇടതുപക്ഷ രാഷ്ട്രീയമുന്നേറ്റത്തില്‍ നിന്ന് അടര്‍ത്തിമാറ്റി പരിശോധിക്കാനാകില്ല. ബോള്‍ഷെവിക് വിപ്ലവാനന്തരം റഷ്യയില്‍ രൂപം കൊണ്ട പുതിയ രാഷ്ട്രീയ സംവിധാനം ഇവിടെയും സ്വാധീനം ചെലുത്തുകയുണ്ടായി. സോവിയറ്റ് യൂണിയന്‍ അനുവര്‍ത്തിച്ച ആഭ്യന്തര-വിദേശനയങ്ങള്‍ മുതലാളിത്ത രാജ്യങ്ങളില്‍ നിന്നും തികച്ചും വിഭിന്നമായിരുന്നു. രാജ്യത്തിലെ ഭൂരിപക്ഷ ജനതയുടെ താല്പര്യപ്രകാരമുള്ള സാമ്പത്തികനയത്തിനൊപ്പം കോളനികളിലെ വിമോചനപോരാട്ടങ്ങള്‍ക്ക് അവര്‍ പിന്തുണയും നല്‍കി. സാമ്രാജ്യത്വശക്തികളില്‍ നിന്നും തികച്ചും വ്യത്യസ്തമായ സോവിയറ്റ് യൂണിയന്റെ പാതയാണ് തങ്ങളുടെ രാജ്യത്തിനും ഗുണകരമെന്ന തോന്നല്‍ ദേശാഭിമാനികളില്‍ ശക്തിപ്പെട്ടിരുന്നു. ലോകത്തിന്റെ ഇതരഭാഗങ്ങളിലെന്നപോലെ ഇന്ത്യയിലെ വിദ്യാര്‍ത്ഥികളും സോഷ്യലിസ്റ്റ് ആശയഗതിയിലേക്ക് ആകര്‍ഷിക്കപ്പെട്ടു. അത് പുതിയൊരു ലോകക്രമത്തിനായുള്ള ആഗ്രഹത്തെ കൂടി ശക്തിപ്പെടുത്തി. ബോള്‍ഷെവിക് വിപ്ലവാനന്തരം ശക്തിപ്പെട്ട സോഷ്യലിസ്റ്റ് ആശയഗതിയുടെ പ്രണേതാക്കളുടെയും പ്രയോക്താക്കളുടെയും എണ്ണം പിന്നീട് വര്‍ദ്ധിച്ചുവരികയായിരുന്നു.
മാര്‍ക്സിയന്‍ കാഴ്ചപ്പാടുകളില്‍ ആഴത്തിലുള്ള അറിവ് അവരിലുണ്ടെന്ന് പറയുന്നില്ലെങ്കിലും പുതിയൊരു ലോകക്രമത്തിന്റെ ആവശ്യകതയെക്കുറിച്ച് നല്ല ബോധ്യം അവര്‍ക്കുണ്ടായിരുന്നു. ഈ ആശയഗതികള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനെ വലിയ നിലയില്‍ സ്വാധീനിക്കുകയുണ്ടായി. ജവഹര്‍ലാല്‍ നെഹ്റുവും സുഭാഷ്ചന്ദ്ര ബോസും ഉള്‍പ്പെടെയുള്ളവരുടെ സമീപനങ്ങളില്‍ ഇതു കാണാന്‍ കഴിയും. സമര്‍പ്പിതമനസ്കരായ ആളുകളുടെ കനമുള്ള നിര ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായിട്ടുണ്ടായിരുന്നു. അവര്‍ ഒറ്റയ്ക്കും കൂട്ടായും പ്രവര്‍ത്തനനിരതരായിരുന്നു. മുദ്രാവാക്യത്തിന്റെ സാക്ഷാത്കാരത്തിന് ജീവനും ജീവിതവും നല്‍കാന്‍ സന്നദ്ധരായവരുടെ ജീവിതകഥകള്‍ കൊണ്ട് സമ്പന്നമായിരുന്നു ആ കാലഘട്ടം. വിദ്യാര്‍ത്ഥികളെ ഇടതുപക്ഷ രാഷ്ട്രീയത്തിലേക്ക് നയിക്കുന്നതില്‍ കാലഘട്ടത്തിനെന്നപോലെ ഈ കഥകളും കാരണമായി. ഈ കഥകളിലെ കഥാപാത്രങ്ങള്‍ കരുതിയതിനുമപ്പുറത്തായിരുന്നു ആ സ്വാധീന മണ്ഡലം. തൂക്കിലേറ്റപ്പെടാന്‍ പോകുന്നതിനു മുമ്പ് അവസാനത്തെ ആഗ്രഹമെന്തെന്ന ചോദ്യത്തിന് ഭഗത്സിംഗിന്റെ "ഞാന്‍ ലെനിന്റെ ജീവിതത്തെയും ദര്‍ശനത്തെയും കുറിച്ച ് വായിക്കുകയാണ് അത് പൂര്‍ണമാക്കാന്‍ അനുവദിക്കണമെന്ന" മറുപടി അതിലൊന്നാണ്. ഇവിടെ ഭഗത്സിംഗിന്റെ വായനയോടുള്ള അടക്കിവെക്കാനാകാത്ത ആഗ്രഹമല്ല കാണിക്കുന്നത്. മറിച്ച്, ഭരണകൂടത്തിനെതിരായ സമരത്തിന് മൂര്‍ച്ച കൂട്ടാന്‍ നൂതനമാര്‍ഗങ്ങള്‍ നേടുന്ന പോരാളിയെയാണ്. അവസാനനിമിഷത്തിലും ഭഗത്സിംഗ് അത് തുടരുകയായിരുന്നു. ജീവിതം കൊണ്ട് ഒരു ജനതയ്ക്ക് നല്‍കിയ സന്ദേശമായിരുന്നു അത്. ഏതോ ഒരു പഞ്ചാബി സിഖ് കുടുംബത്തിനുണ്ടായ അനുഭവമായല്ല നമ്മളതിനെ കാണുന്നത്. അതിലെവിടെയോ ഞാനും ഭാഗമാണെന്ന തോന്നല്‍ ഓരോരുത്തരിലും അത് സൃഷ്ടിക്കുന്നു. തനിക്കടുത്തായി മയങ്ങിക്കിടക്കുന്നവനെക്കാള്‍ എന്തോ ഒരടുപ്പവും സ്നേഹവും എത്രയോ മൈലുകള്‍ക്കകലെയുള്ള ഭരണകൂടത്താല്‍ തൂക്കിലേറ്റപ്പെട്ടവനോട് നമുക്ക് തോന്നുന്നു. ഈ പോരാളികളോടു തോന്നിയ അടുപ്പം അവരുടെ പ്രത്യയശാസ്ത്രത്തോടുള്ള അടുപ്പമായി രൂപം കൊള്ളുക സ്വാഭാവികം മാത്രം. ഇങ്ങനെയുള്ള അനവധിയായ ഭഗത്സിംഗുമാരുടെ ജീവിതം കൊണ്ടാണ് ഇടതുപക്ഷ ആശയവും പ്രസ്ഥാനവും ഇന്ത്യയില്‍ വികസിതമായത്. വളര്‍ന്നുവന്ന ഇടതുപക്ഷ ആഭിമുഖ്യമാണ് ഇന്ത്യയില്‍ സംഘടിത വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന് കാരണമായത്. സ്വാതന്ത്ര്യസമരത്തിന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സെന്ന ഒരൊറ്റ സംഘടന മതിയെന്ന അഭിപ്രായക്കാരായിരുന്നു ആദ്യകാല കോണ്‍ഗ്രസ് നേതൃത്വം.
കര്‍ഷകനോ തൊഴിലാളിയോ അവരുടേതായ സംഘടനകള്‍ രൂപീകരിക്കുന്നതിനെ അവരെതിര്‍ത്തു. ദേശീയ പ്രസ്ഥാനം ഈ സംഘടനകള്‍ ദുര്‍ബലപ്പെടുത്തുമെന്ന ന്യായവാദമായിരുന്നു അവരുയര്‍ത്തിയത്. വിദ്യാര്‍ത്ഥികള്‍ക്കു മാത്രമായൊരു സംഘടനയെന്നതിനോടും ഇതേ അഭിപ്രായം തന്നെയായിരുന്നു അവര്‍ക്ക്. എന്നാല്‍ കോണ്‍ഗ്രസ്സിലും വിദ്യാര്‍ത്ഥികള്‍ക്കിടയിലും വളര്‍ന്നുവന്ന ഇടതുപക്ഷ ധാര ഈ കാഴ്ചപ്പാടിനെതിരായിരുന്നു. അഖിലേന്ത്യാടിസ്ഥാനത്തിലുള്ള വിദ്യാര്‍ത്ഥി സംഘടനയുടെ രൂപീകരണത്തിന്റെ അനിവാര്യതയിലേക്കാണ് അവര്‍ വിരല്‍ചൂണ്ടിയത്. ദേശീയ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളെ അതു കൂടുതല്‍ ശക്തിപ്പെടുത്തുമെന്നായിരുന്നു അവരുടെ അഭിപ്രായം. ഇതിനു ലഭിച്ച മേല്‍കൈയാണ് സംഘടിത വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന് ജന്മം നല്‍കിയത്. രാഷ്ട്രീയമായ ആ ഉള്‍ക്കാഴ്ചയാണ് പിന്നീട് എസ്.എഫ്.ഐ യുടെ രൂപീകരണത്തിലേക്കും നയിച്ചത്. സംഘടിത വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ പിറവിക്കും പ്രവര്‍ത്തനത്തിനും കരുത്തായത് ഇടതു പക്ഷ രാഷ്ട്രീയമാണ്. അതിന്റെ അടയാളപ്പെടുത്തലുകള്‍ കൊണ്ട് സമ്പന്നമാണ് പിന്നിട്ട എഴുപത്തഞ്ച് വര്‍ഷങ്ങള്‍ .
വി.ശിവദാസന്‍ ചിന്ത 090911
നവീന ആശയങ്ങള്‍ ഏറ്റവുമാദ്യം അറിയുന്നതിലും അറിയിക്കുന്നതിലും ക്യാമ്പസ്സുകള്‍ക്കുള്ള സ്ഥാനം നിര്‍ണ്ണായകമാണ്. ബഹുവര്‍ഗ്ഗ ചിന്താധാരയുള്ളവര്‍ , ജാതി-മത-സംസ്കാര വൈജാത്യങ്ങളുള്ളവര്‍ ഒറ്റ കലാലയത്തില്‍ എത്തിപ്പെടാം. അവിടെ അറിവിന്റെ അനുഭവങ്ങളുടെ പങ്കുവെക്കലുകളുണ്ടാകും. അപ്പോള്‍ താന്‍ കാണുന്ന ലോകത്തിലെ ശരിയില്ലായ്മകള്‍ അവന്റെ കാഴ്ചപ്പുറങ്ങളെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കും. അതിനെക്കുറിച്ച് ചിന്തിക്കാനും പരിഹാരമാര്‍ഗങ്ങളന്വേഷിക്കാനുമുള്ള ഒരു മാനസികാവസ്ഥയ്ക്ക് കൂടി ഇത് കാരണമാകും. കൊളോണിയല്‍ ആധിപത്യകാലത്ത് അവര്‍ നിര്‍മിച്ച അസ്വാതന്ത്ര്യത്തിന്റെ ബന്ധനത്തില്‍ തന്നെയായിരുന്നുവല്ലോ വിദ്യാര്‍ത്ഥിയും. ചങ്ങലക്കെട്ടുകള്‍ അനുഭവിച്ചുകൊണ്ട് സ്വാതന്ത്ര്യത്തിന്റെ ലോകത്തിനായ് അവരും യുദ്ധമുഖത്തിറങ്ങി. ഒരു സമൂഹത്തില്‍ നിന്ന് വേര്‍പിരിഞ്ഞ് തനിക്കായൊരു സുഖമില്ലെന്ന തിരിച്ചറിവ് തന്നെയാണ് അതിനു കാരണമായത്. ഇന്ത്യയിലെ സംഘടിത വിദ്യാര്‍ത്ഥി പ്രസ്ഥാനം രൂപംകൊണ്ടിട്ട് എഴുപത്തിയഞ്ച് വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നു.
ReplyDelete