2008 ജൂലൈ 22 ചൊവ്വാഴ്ച. സമയം വൈകിട്ട് നാല്.
അമേരിക്കയുമായി ആണവകരാര്‍ ഒപ്പിടുന്നതില്‍ പ്രതിഷേധിച്ച് ഇടതുപക്ഷം ഒന്നാം യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതിനെത്തുടര്‍ന്ന് നടന്ന വിശ്വാസവോട്ടെടുപ്പ് ചര്‍ച്ച ലോക്സഭയില്‍ പുരോഗമിക്കുകയാണ്. തിങ്കളാഴ്ച ആരംഭിച്ച പ്രത്യേക സമ്മേളനത്തില്‍ വോട്ടെടുപ്പ് നടക്കാന്‍ രണ്ടു മണിക്കൂര്‍മാത്രം ബാക്കി. ബിജെപി ബെഞ്ചുകളില്‍നിന്ന് മൂന്ന് എംപിമാര്‍ നടുത്തളത്തിലേക്ക് ബാഗുമായി വരുന്നു. രണ്ടു ബാഗുകളില്‍നിന്നായി ആയിരം രൂപയുടെ നോട്ടുകെട്ടുകള്‍ സെക്രട്ടറി ജനറല്‍ പിഡിടി ആചാരിയുടെ മേശപ്പുറത്ത് വയ്ക്കുന്നു. മധ്യപ്രദേശില്‍നിന്നുള്ള ബിജെപി എംപിമാരായ അശോക് അര്‍ഗല്‍ , ഫഗ്ഗന്‍സിങ് കുലസ്തെ, രാജസ്ഥാനില്‍നിന്നുള്ള ബിജെപി അംഗം മഹാവീര്‍ ബഗോഡ എന്നിവരായിരുന്നു നോട്ടുകെട്ടുകള്‍ മേശപ്പുറത്ത് വച്ചത്. യുപിഎ സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്യുന്നതിന് മുന്‍കൂറായി അമര്‍സിങ്ങില്‍നിന്ന് ലഭിച്ച പണമായിരുന്നു ഇതെന്ന് ഈ അംഗങ്ങള്‍ വിശദീകരിച്ചു. ലോക്സഭഭഅക്ഷരാര്‍ഥത്തില്‍ സ്തംഭിച്ചു. സഭയുടെ പരിഭ്രമം മുഴുവന്‍ അധ്യക്ഷനായിരുന്ന ചരണ്‍ജിത് സിങ് അത്വാളിനെയും ബാധിച്ചു. എന്തു ചെയ്യണമെന്നറിയാതെ സീറ്റില്‍നിന്ന് സ്വന്തം ചേംബറിലേക്ക് എഴുന്നേറ്റ് പോയ അദ്ദേഹം പത്ത് മിനിട്ട് കഴിഞ്ഞ് തിരിച്ചുവന്ന് സഭഭവൈകിട്ട് അഞ്ചുവരെ നിര്‍ത്തിവയ്ക്കുന്നതായി പറഞ്ഞു.
രാവിലെ സഭഭതുടങ്ങിയതുമുതല്‍തന്നെ എംപിമാരെ വിലയ്ക്കെടുക്കാന്‍ യുപിഎ നേതൃത്വം നടത്തിയ ശ്രമങ്ങളായിരുന്നു മുഴങ്ങിയത്. ആദ്യം ഇക്കാര്യം സഭയില്‍ ഉന്നയിച്ചത് ബിഎസ്പി നേതാവ്ബ്രജേഷ് പാഠക്കായിരുന്നു. സിബിഐ ഉദ്യോഗസ്ഥര്‍ രാവിലെ വീട്ടില്‍ വന്നെന്നും യുപിഎ സര്‍ക്കാരിനെതിരെ വോട്ട് ചെയ്താല്‍ ബിഎസ്പിയുടെ നേതാവും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ മായാവതിയെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു ബ്രജേഷ് പാഠക്കിന്റെ പരാതി. ഈ ആരോപണത്തെതുടര്‍ന്ന് രണ്ട് തവണ സഭഭനിര്‍ത്തിവച്ചു. ഇന്ത്യന്‍ പാര്‍ലമെന്ററി ചരിത്രത്തിലെ ഏറ്റവും ദുഃഖകരമായ ദിനമാണിതെന്ന് സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി ലോക്സഭയില്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ജനാധിപത്യം ലജ്ജിച്ച് തലതാഴ്ത്തിയ ദിവസമാണിതെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. അധികാരത്തില്‍ കടിച്ചുതൂങ്ങാനായി ഓരോ എംപിമാരെയും പണച്ചാക്കുകളുമായി സമീപിച്ചതിന്റെ ഫലമായാണ് മന്‍മോഹന്‍സിങ് സര്‍ക്കാര്‍ രക്ഷപ്പെട്ടതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ കറുത്ത ദിനമാണിതെന്ന് പല മാധ്യമങ്ങളും തൊട്ടടുത്ത ദിവസം വിലയിരുത്തി. എന്നാല്‍ , നിയമപരവും ഭഭരണഘടനാപരവും രാഷ്ട്രീയവുമായി നേടിയ വിജയമാണിതെന്നാണ് അന്നത്തെ വിദേശമന്ത്രിയും യുപിഎ സര്‍ക്കാരിലെ രണ്ടാമനുമായ പ്രണബ് മുഖര്‍ജിയുടെ വാദം.
പക്ഷേ, വിജയം പണമൊഴുക്കി നേടിയതാണെന്ന് ലോക്സഭയിലെ ആരോപണ പ്രത്യാരോപണങ്ങള്‍തന്നെ വ്യക്തമാക്കുന്നു. മൊത്തം 28 പേരാണ് വിപ്പ് ലംഘിച്ച് വോട്ട്് ചെയ്തത്. ഇതില്‍ 21 പേരും പ്രതിപക്ഷ ബെഞ്ചുകളില്‍നിന്നായിരുന്നു. എട്ട് പേര്‍ സഭയില്‍നിന്ന് വോട്ടെടുപ്പ് സമയത്ത് വിട്ടുനിന്നു. 13 പ്രതിപക്ഷ എംപിമാര്‍ സര്‍ക്കാരിനുവേണ്ടി വോട്ട് ചെയ്തു. ബിജെപിയില്‍നിന്ന് അഞ്ചു പേരാണ് സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്തത്. നാലു പേര്‍ വിട്ട് നില്‍ക്കുകയും ചെയ്തു. ഇതില്‍ എട്ടു പേരെയും ബിജെപിക്ക് പിന്നീട് പുറത്താക്കേണ്ടി വന്നു. എംഡിഎംകെയുടെ രണ്ട് എംപിമാരും ബിജെഡി, ടിഡിപി, ജെഡിഎസ്, ടിആര്‍എസ്, മണിപ്പുര്‍ പീപ്പിള്‍സ് ഫ്രണ്ട്, എന്‍എല്‍പി എന്നീ പാര്‍ടികളുടെ ഒരോ എംപിയുമാണ് സര്‍ക്കാരിനുവേണ്ടി കൂറുമാറി വോട്ട് ചെയ്തത്. സര്‍ക്കാരിനെ പിന്തുണച്ച കക്ഷികളില്‍ സമാജ്വാദി പാര്‍ടിയുടെ ആറ് എംപിമാരും ഹരിയാനയിലെ വിമത എംപിയും ഭജന്‍ലാലിന്റെ മകനുമായ കുല്‍ദീപ് ബിഷ്ണോയിയും സര്‍ക്കാരിനെതിരെ വോട്ട് ചെയ്തു. ലോക്സഭയിലുണ്ടായിരുന്ന 542 അംഗങ്ങളില്‍ 275 പേര്‍ വിശ്വാസവോട്ടില്‍ സര്‍ക്കാരിനെ പിന്തുണച്ചപ്പോള്‍ 256 പേരാണ് എതിര്‍ത്തത്. ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചപ്പോള്‍ യുപിഎയുടെ അംഗബലം 230 ആയി താഴ്ന്നിരുന്നു. സമാജ്വാദി പാര്‍ടിയെ കൂടെ നിര്‍ത്തിയാണ് മന്‍മോഹന്‍സിങ് അതിനെ മറികടന്നത്. അതിന് ഒഴുക്കിയതാകട്ടെ കോടികളും.
deshabhimani 140911
അമേരിക്കയുമായി ആണവകരാര്‍ ഒപ്പിടുന്നതില്‍ പ്രതിഷേധിച്ച് ഇടതുപക്ഷം ഒന്നാം യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതിനെത്തുടര്‍ന്ന് നടന്ന വിശ്വാസവോട്ടെടുപ്പ് ചര്‍ച്ച ലോക്സഭയില്‍ പുരോഗമിക്കുകയാണ്. തിങ്കളാഴ്ച ആരംഭിച്ച പ്രത്യേക സമ്മേളനത്തില്‍ വോട്ടെടുപ്പ് നടക്കാന്‍ രണ്ടു മണിക്കൂര്‍മാത്രം ബാക്കി. ബിജെപി ബെഞ്ചുകളില്‍നിന്ന് മൂന്ന് എംപിമാര്‍ നടുത്തളത്തിലേക്ക് ബാഗുമായി വരുന്നു. രണ്ടു ബാഗുകളില്‍നിന്നായി ആയിരം രൂപയുടെ നോട്ടുകെട്ടുകള്‍ സെക്രട്ടറി ജനറല്‍ പിഡിടി ആചാരിയുടെ മേശപ്പുറത്ത് വയ്ക്കുന്നു. മധ്യപ്രദേശില്‍നിന്നുള്ള ബിജെപി എംപിമാരായ അശോക് അര്‍ഗല്‍ , ഫഗ്ഗന്‍സിങ് കുലസ്തെ, രാജസ്ഥാനില്‍നിന്നുള്ള ബിജെപി അംഗം മഹാവീര്‍ ബഗോഡ എന്നിവരായിരുന്നു നോട്ടുകെട്ടുകള്‍ മേശപ്പുറത്ത് വച്ചത്. യുപിഎ സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്യുന്നതിന് മുന്‍കൂറായി അമര്‍സിങ്ങില്‍നിന്ന് ലഭിച്ച പണമായിരുന്നു ഇതെന്ന് ഈ അംഗങ്ങള്‍ വിശദീകരിച്ചു. ലോക്സഭഭഅക്ഷരാര്‍ഥത്തില്‍ സ്തംഭിച്ചു.
ReplyDelete