വിയന്ന: ഫുക്കുഷിമ ആണവദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തയ്യാറാക്കിയ വിവാദ കര്‍മപദ്ധതിക്ക് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി അംഗീകാരം നല്‍കി. ആണവ സുരക്ഷ ഉറപ്പാക്കാനുള്ള നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ നിയമപരമായ ബാധ്യതയില്ലാത്തതിനെതിരെ നിരവധി രാജ്യങ്ങള്‍ ശബ്ദമുയര്‍ത്തിയിരുന്നു. നീണ്ട ചര്‍ച്ചയ്ക്കൊടുവിലാണ് ഐഎഇഎയുടെ 35 അംഗ ഭരണനിര്‍വഹണ സമിതി ആണവസുരക്ഷാപദ്ധതിക്ക് ഏകകണ്ഠമായി അംഗീകാരം നല്‍കിയത്.
ജപ്പാന്‍ ദുരന്തത്തില്‍നിന്ന് പാഠമുള്‍ക്കൊണ്ട് എല്ലാ ആണവനിലയങ്ങളിലും സുരക്ഷാസംവിധാനം പരിശോധിക്കാനും മെച്ചപ്പെടുത്താനുമാണ് ഐഎഇഎയുടെ നിര്‍ദേശം. അപകടങ്ങളുണ്ടായാല്‍ നേരിടാന്‍ നിലയങ്ങള്‍ എത്രത്തോളം ശക്തമാണെന്ന് പരീക്ഷിക്കാനും നിര്‍ദേശമുണ്ട്. നിലയങ്ങളില്‍ ഐഎഇഎയുടെ പരിശോധന വര്‍ധിപ്പിക്കാനും പ്രവര്‍ത്തനത്തില്‍ സുതാര്യത ഉറപ്പാക്കാനും നിര്‍ദേശമുണ്ട്. എന്നാല്‍ , ഈ നിര്‍ദേശങ്ങളൊന്നും അനുസരിക്കാന്‍ ഒരു രാജ്യത്തിനും ബാധ്യതയില്ല. ഇതിനെയാണ് ജര്‍മനി, ഓസ്ട്രിയ, സിംഗപ്പുര്‍ , കനഡ, സ്വിറ്റ്സര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ ചോദ്യംചെയ്യുന്നത്. എന്നാല്‍ , ആണവോര്‍ജ ഉല്‍പ്പാദകരായ അമേരിക്ക, ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ ഐഎഇഎ കടുത്ത നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതിന് എതിരാണ്. ആണവോര്‍ജ ഏജന്‍സിക്ക് കൂടുതല്‍ അധികാരം നല്‍കുന്നതിനെയും നിര്‍ദേശങ്ങള്‍ നിയമപരമായ ബാധ്യതയാക്കുന്നതിനെയും ഈ രാജ്യങ്ങള്‍ എതിര്‍ക്കുന്നു.
deshabhimani 140911
ഫുക്കുഷിമ ആണവദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തയ്യാറാക്കിയ വിവാദ കര്‍മപദ്ധതിക്ക് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി അംഗീകാരം നല്‍കി. ആണവ സുരക്ഷ ഉറപ്പാക്കാനുള്ള നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ നിയമപരമായ ബാധ്യതയില്ലാത്തതിനെതിരെ നിരവധി രാജ്യങ്ങള്‍ ശബ്ദമുയര്‍ത്തിയിരുന്നു. നീണ്ട ചര്‍ച്ചയ്ക്കൊടുവിലാണ് ഐഎഇഎയുടെ 35 അംഗ ഭരണനിര്‍വഹണ സമിതി ആണവസുരക്ഷാപദ്ധതിക്ക് ഏകകണ്ഠമായി അംഗീകാരം നല്‍കിയത്.
ReplyDelete