പ്രധാനമന്ത്രി മന്‍മോഹന്‍സിങ് കേരളത്തില്‍ വന്നപ്പോള്‍ പൈലറ്റ് വാഹനം ഓടിച്ച ഡ്രൈവര്‍ക്ക് വഴിപിഴച്ചു. തിരുവനന്തപുരം എംഎല്‍എ ഹോസ്റ്റലിനു മുന്നില്‍നിന്ന് പിഎംജി വഴി പോകേണ്ടിയിരുന്ന വാഹനം പുതുതായി പണിത അടിപ്പാതയിലേക്ക് തിരിഞ്ഞുപോയി. ഒരുനിമിഷത്തെ ആശയക്കുഴപ്പത്തിനുശേഷം വാഹനവ്യൂഹം നേര്‍വഴിയില്‍ കയറി സാധാരണപോലെ പോവുകയും ചെയ്തു. അന്നത് പക്ഷേ, കേരളത്തിലെ ഏറ്റവും വലിയ വാര്‍ത്തയായി. എല്‍ഡിഎഫ് സര്‍ക്കാര്‍ ഗുരുതരമായ വീഴ്ച വരുത്തി എന്നുപറഞ്ഞിതിനുമപ്പുറം, ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ രാജിവയ്ക്കണം എന്ന ആവശ്യംവരെ ഉയര്‍ന്നു. ഉമ്മന്‍ചാണ്ടി നേരിട്ട് കോടിയേരിക്കെതിരെ രംഗത്തിറങ്ങി. മലയാള മനോരമ ഒറ്റ ദിവസം പന്ത്രണ്ടു വാര്‍ത്തയാണ് അതുസംബന്ധിച്ച് പ്രസിദ്ധീകരിച്ചത്. കേരള പൊലീസ് സമ്പൂര്‍ണ പരാജയം എന്നുദ്ഘോഷിച്ചുകൊണ്ടുള്ള ആക്രമണമാണ് സംഘടിതമായി അന്ന് അരങ്ങേറിയത്. അക്കാര്യം ഓര്‍മയിലുള്ളവര്‍ക്ക് കഴിഞ്ഞ മാസം സെക്രട്ടറിയറ്റില്‍ മുഖ്യമന്ത്രിയുടെ കസേരയില്‍ ഒരാള്‍ കയറിയിരുന്ന് താന്‍ പ്രധാനമന്ത്രിയാണെന്ന് പറഞ്ഞ് പലരെയും ഫോണ്‍ചെയ്ത ദൃശ്യം തികഞ്ഞ പരിഹാസമാണുളവാക്കിയത്. കേരളത്തില്‍ ഏറ്റവുമധികം സുരക്ഷാ സംവിധാനങ്ങളുള്ള ഒരു ഓഫീസിലേക്ക് നിഷ്പ്രയാസം കടന്നുചെല്ലാനും മുഖ്യമന്ത്രിയുടെ കസേരയില്‍തന്നെ കയറിയിരിക്കാനും ഒരാള്‍ക്ക് കഴിഞ്ഞതിനെ സുരക്ഷാ വീഴ്ചയായി മാധ്യമങ്ങള്‍ കൊണ്ടാടാന്‍ തയ്യാറായില്ല. കേരളത്തിലെ ഭൂരിപക്ഷം മാധ്യമങ്ങളും യുഡിഎഫിനോട് ചാഞ്ഞുനില്‍ക്കുന്നു എന്ന ഒറ്റക്കാരണത്താലാണത്.
യുഡിഎഫ് സര്‍ക്കാരിനെ സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ട മാധ്യമങ്ങളുടെ തമസ്കരണ; നിസ്സാരവല്‍ക്കരണ വിദ്യതന്നെയാണ് കഴിഞ്ഞ ദിവസം രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനിടെ ഉണ്ടായ സുരക്ഷാ വീഴ്ചയിലും കണ്ടത്. പ്രധാനമന്ത്രിയുടെ വാഹനം ഏതാനും വാര തെറ്റിക്കയറിയതുപോലെ ലളിതമായ സംഭവമല്ല അത്. രാഷ്ട്രപതി ഇന്ത്യയിലെ ഏറ്റവും ഉന്നതമായ പദവിയാണ്. രാജ്യത്തിന്റെ ആ സമുന്നത വ്യക്തിയുടെ കേരള സന്ദര്‍ശനവേളയില്‍ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഗുരുതര വീഴ്ചയുണ്ടായെന്നാണ് കഴിഞ്ഞ ദിവസം വന്ന ഇന്റലിജന്‍സ്ബ്യൂറോ റിപ്പോര്‍ട്ട്. കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേക്കു തിരിക്കേണ്ടിയിരുന്ന രാഷ്ട്രപതി, ഹെലികോപ്റ്ററില്‍ കയറിയപ്പോള്‍ അതില്‍നിന്ന് പുക ഉയര്‍ന്നു. അപായഭീതിയില്‍ രാഷ്ട്രപതിയെ ഹെലികോപ്റ്ററില്‍നിന്ന് ഇറക്കിയെങ്കിലും എങ്ങോട്ടും കൊണ്ടുപോകാതെ മൈതാനത്തില്‍തന്നെ നിര്‍ത്തി. നിര്‍ത്തിയിട്ട കാറില്‍ അരമണിക്കൂര്‍ ഇരിക്കേണ്ടിവന്നു പ്രതിഭ പാട്ടീലിന്. അതിവിശിഷ്ട വ്യക്തികളുടെ സന്ദര്‍ശനത്തിനിടെ ഒരുക്കേണ്ട ഒരു സൗകര്യവും ഒരുക്കിയിരുന്നില്ല. രാഷ്ട്രപതിക്ക് വിശ്രമിക്കാന്‍ നിശ്ചയിച്ചിരുന്ന ക്രൈംബ്രാഞ്ച് ഓഫീസ് ഒരുക്കങ്ങളൊന്നും നടത്തിയിരുന്നില്ല. അരമണിക്കൂറിന് ശേഷം അകമ്പടി ഹെലികോപ്റ്ററില്‍ രാഷ്ട്രപതിക്ക് യാത്രതിരിക്കാന്‍ കഴിഞ്ഞെങ്കിലും സംസ്ഥാനസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ സുരക്ഷാ പാളിച്ച അതീവ ഗൗരവമുള്ളതുതന്നെയാണ്. രാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഒരു മാസംമുമ്പേ തീരുമാനമെടുത്തിരുന്നു. അടിയന്തര സാഹചര്യമുണ്ടായാല്‍ വിശ്രമം ഒരുക്കാന്‍ കൊല്ലം ക്രൈംബ്രാഞ്ച് ഓഫീസ് കണ്ടെത്തുകയും ചെയ്തു. അവിടെ എന്തൊക്കെ സൗകര്യമുണ്ട്, ഇരിക്കാന്‍ നല്ലൊരു കസേരയെങ്കിലുമുണ്ടോ എന്നെല്ലാം പരിശോധിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ തയ്യാറായില്ല. ആവശ്യമായ സൗകര്യങ്ങളൊരുക്കുന്നതില്‍ ജില്ലാ അധികൃതര്‍ വീഴ്ച വരുത്തി. നിര്‍മാണജോലികള്‍ നടക്കുന്ന ആ ഓഫീസില്‍ കയറിച്ചെല്ലുന്നതുതന്നെ പ്രയാസമാണ് എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തിട്ടുള്ളത്. ഹെലികോപ്റ്ററില്‍നിന്ന് രാഷ്ട്രപതി പുറത്തിറങ്ങിയയുടന്‍ ക്രൈംബ്രാഞ്ച് ഓഫീസിലേക്കും ആശ്രാമം ഗസ്റ്റ്ഹൗസിലേക്കും പായുകയായിരുന്നു പൊലീസ്. അവിടെയൊന്നും സൗകര്യങ്ങളില്ലെന്നു കണ്ടപ്പോള്‍ റോഡ് മാര്‍ഗം തിരുവനന്തപുരത്തേക്ക് രാഷ്ട്രപതിയെ കൊണ്ടുപോകാന്‍ നോക്കി. റോഡിലെ ഗതാഗത നിയന്ത്രണം ഒഴിവാക്കിയതുമൂലം അതും നടന്നില്ല. രാഷ്ട്രപതി താമസിച്ചിരുന്ന ഹോട്ടലിലേക്കുതന്നെ തിരിച്ചു കൊണ്ടുപോകാനുള്ള സാധ്യതയും ഗതാഗതക്കുരുക്കുമൂലം അടഞ്ഞു. ഇത്രയും വലിയ വീഴ്ചയും നാണക്കേടും കേരള പൊലീസിന്റെ ചരിത്രത്തില്‍ നടാടെയാണ്.
പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന്റെ വഴിതെറ്റലുമായോ മുഖ്യമന്ത്രിക്കസേരയില്‍ മനോവിഭ്രാന്തിക്കാരന്‍ കയറിയിരുന്നതുമായോ താരതമ്യംചെയ്യാവുന്ന കേസല്ല ഇത്. രാഷ്ട്രപതിക്കുപോലും നേരേചൊവ്വെ യാത്രചെയ്യാന്‍ പറ്റുന്നില്ല എന്നു വന്നാല്‍ ഇന്നാട്ടില്‍ എന്തിനാണ് ഒരു പൊലീസ് സംവിധാനം എന്ന ചോദ്യമാണുയരുന്നത്. മലയാള മനോരമയും മാതൃഭൂമിയുമടക്കമുള്ള പത്രങ്ങള്‍ ഇത്തരം ചോദ്യങ്ങള്‍ കണ്ടില്ലെന്നു നടിച്ച് വിവാദ വാര്‍ത്തകളുടെ പിന്നാലെ പായുന്നു. രാഷ്ട്രപതിയുടെ സന്ദര്‍ശനവേളയിലെ സുരക്ഷാ വീഴ്ച സംബന്ധിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ആ റിപ്പോര്‍ട്ടും തെളിവുകളും വച്ച് കുറ്റക്കാര്‍ക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണം. ഇനി ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലും ഉണ്ടാകണം. അതിന് ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി എന്ന നിലയില്‍ ഉമ്മന്‍ചാണ്ടിക്കാണ് ബാധ്യത.
deshabhimani editorial 030911
പ്രധാനമന്ത്രി മന്‍മോഹന്‍സിങ് കേരളത്തില്‍ വന്നപ്പോള്‍ പൈലറ്റ് വാഹനം ഓടിച്ച ഡ്രൈവര്‍ക്ക് വഴിപിഴച്ചു. തിരുവനന്തപുരം എംഎല്‍എ ഹോസ്റ്റലിനു മുന്നില്‍നിന്ന് പിഎംജി വഴി പോകേണ്ടിയിരുന്ന വാഹനം പുതുതായി പണിത അടിപ്പാതയിലേക്ക് തിരിഞ്ഞുപോയി. ഒരുനിമിഷത്തെ ആശയക്കുഴപ്പത്തിനുശേഷം വാഹനവ്യൂഹം നേര്‍വഴിയില്‍ കയറി സാധാരണപോലെ പോവുകയും ചെയ്തു. അന്നത് പക്ഷേ, കേരളത്തിലെ ഏറ്റവും വലിയ വാര്‍ത്തയായി. എല്‍ഡിഎഫ് സര്‍ക്കാര്‍ ഗുരുതരമായ വീഴ്ച വരുത്തി എന്നുപറഞ്ഞിതിനുമപ്പുറം, ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ രാജിവയ്ക്കണം എന്ന ആവശ്യംവരെ ഉയര്‍ന്നു. ഉമ്മന്‍ചാണ്ടി നേരിട്ട് കോടിയേരിക്കെതിരെ രംഗത്തിറങ്ങി. മലയാള മനോരമ ഒറ്റ ദിവസം പന്ത്രണ്ടു വാര്‍ത്തയാണ് അതുസംബന്ധിച്ച് പ്രസിദ്ധീകരിച്ചത്. കേരള പൊലീസ് സമ്പൂര്‍ണ പരാജയം എന്നുദ്ഘോഷിച്ചുകൊണ്ടുള്ള ആക്രമണമാണ് സംഘടിതമായി അന്ന് അരങ്ങേറിയത്. അക്കാര്യം ഓര്‍മയിലുള്ളവര്‍ക്ക് കഴിഞ്ഞ മാസം സെക്രട്ടറിയറ്റില്‍ മുഖ്യമന്ത്രിയുടെ കസേരയില്‍ ഒരാള്‍ കയറിയിരുന്ന് താന്‍ പ്രധാനമന്ത്രിയാണെന്ന് പറഞ്ഞ് പലരെയും ഫോണ്‍ചെയ്ത ദൃശ്യം തികഞ്ഞ പരിഹാസമാണുളവാക്കിയത്. കേരളത്തില്‍ ഏറ്റവുമധികം സുരക്ഷാ സംവിധാനങ്ങളുള്ള ഒരു ഓഫീസിലേക്ക് നിഷ്പ്രയാസം കടന്നുചെല്ലാനും മുഖ്യമന്ത്രിയുടെ കസേരയില്‍തന്നെ കയറിയിരിക്കാനും ഒരാള്‍ക്ക് കഴിഞ്ഞതിനെ സുരക്ഷാ വീഴ്ചയായി മാധ്യമങ്ങള്‍ കൊണ്ടാടാന്‍ തയ്യാറായില്ല. കേരളത്തിലെ ഭൂരിപക്ഷം മാധ്യമങ്ങളും യുഡിഎഫിനോട് ചാഞ്ഞുനില്‍ക്കുന്നു എന്ന ഒറ്റക്കാരണത്താലാണത്.
ReplyDeleteഅമ്മാവന് (അതോ അമ്മായിക്കോ) ________ലുമാവാം എന്ന് കേട്ടിട്ടില്ലേ? ങെ..????
ReplyDelete