Saturday, September 17, 2011

ചങ്ങാത്ത മുതലാളിത്തത്തിനെതിരെ ഐസക്കിന്റെ ചങ്ങാത്തപുസ്തകം

ആധുനിക ഇന്ത്യയുടെ പുത്തന്‍ ഭീഷണിയായ ചങ്ങാത്ത മുതലാളിത്തത്തിനെതിരെ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക് പുസ്തകം രചിക്കുകയാണ്. സൈബര്‍ ചങ്ങാത്തത്തിന്റെ പുതുവഴിയിലൂടെ. "ചങ്ങാത്ത മുതലാളിത്തത്തിന്റെ അഴിമതിപര്‍വം" എന്ന പേരിലുള്ള പുസ്തക രചനയില്‍ ഐസക്കിന്റെ ബ്ലോഗിലൂടെ ആര്‍ക്കും പങ്കാളികളാകാം. പുസ്തകത്തിന്റെ ആദ്യ അധ്യായവും മറ്റ് 12 അധ്യായങ്ങളുടെ തലക്കെട്ടുകളും സൂചനകളും അദ്ദേഹത്തിന്റെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ അധ്യായങ്ങളുടെ പൂര്‍ണരൂപം പിന്നാലെ എത്തും. ബ്ലോഗ് വായനക്കാരുടെ കമന്റുകള്‍ , തിരുത്തലുകള്‍ , നുറുങ്ങുകഥകള്‍ , കൂട്ടിച്ചേര്‍ക്കലുകള്‍ എല്ലാം അദ്ദേഹം സ്വാഗതം ചെയ്യുന്നു. ഇതിന് പുസ്തകരൂപമാകുമ്പോള്‍ ഇവയില്‍നിന്ന് സ്വീകാര്യമായവ ഉള്‍പ്പെടുത്തി അത് എഴുതിയവരുടെ പേരുസഹിതമാകും പുസ്തകം ഇറങ്ങുകയെന്ന് തോമസ് ഐസക് പറഞ്ഞു.

അഴിമതിക്കാരായ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കോര്‍പറേറ്റുകളും ഭരണകൂടത്തെ നിയന്ത്രിക്കുന്ന ഇന്ത്യയുടെ സമകാല സ്ഥിതിയിലേക്കാണ് പുസ്തകം ശ്രദ്ധക്ഷണിക്കുന്നത്. കൊള്ളക്കാരനായ വേദാന്തി, കാര്‍ഗില്‍ രക്തസാക്ഷികളുടെ പേരിലും രാജ്യദ്രോഹം, അംബാനിയും മറ്റൊരു കാവല്‍ക്കാരന്‍ , റെഡ്ഡി സഹോദരന്മാര്‍ നാടുവാണീടുംകാലം, ടെലികോം മേഖല തുറന്നുകൊടുത്തപ്പോള്‍ , കോമണ്‍വെല്‍ത്ത് ഗെയിംസ് ചെലവ് 2250 കോടിയില്‍നിന്ന് 30,000 കോടിയായപ്പോള്‍ , ക്രിക്കറ്റില്‍ വെളുക്കുന്ന കള്ളപ്പണം, കള്ളപ്പണത്തിന്റെ മൗറീഷ്യസ് കൂട്ട്, അഴിമതികൂട്ടുകെട്ട്- റാഡിയ ടേപ്പുകള്‍ പറയുന്നതെന്ത്, അണ്ണ ഹസാരെ റാലെഗനില്‍നിന്ന് ദില്ലിയിലേക്ക്, അഴിമതിക്കെതിരായ സമരം കേരളത്തിന്റെ അനുഭവം, ചങ്ങാത്ത മുതലാളിത്തവും നവലിബറല്‍ നയങ്ങളും എന്നിങ്ങനെയാണ് രണ്ടുമുതല്‍ 13 വരെ അധ്യായങ്ങളുടെ തലക്കെട്ട്. "വരൂ നമുക്കൊരു പുസ്തകം കൂട്ടായി എഴുതാം" എന്നാണ് ബ്ലോഗിലൂടെ ഐസക് ക്ഷണിക്കുന്നത്. അതിനായി അദ്ദേഹത്തിന്റെ ബ്ലോഗ്  സന്ദര്‍ശിക്കുക. മൂന്നാഴ്ചയ്ക്കകം ഗ്രന്ഥരചന പൂര്‍ത്തിയാക്കാനാണ് അദ്ദേഹം ലക്ഷ്യമിടുന്നത്.

deshabhimani

1 comment:

  1. ആധുനിക ഇന്ത്യയുടെ പുത്തന്‍ ഭീഷണിയായ ചങ്ങാത്ത മുതലാളിത്തത്തിനെതിരെ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക് പുസ്തകം രചിക്കുകയാണ്. സൈബര്‍ ചങ്ങാത്തത്തിന്റെ പുതുവഴിയിലൂടെ. "ചങ്ങാത്ത മുതലാളിത്തത്തിന്റെ അഴിമതിപര്‍വം" എന്ന പേരിലുള്ള പുസ്തക രചനയില്‍ ഐസക്കിന്റെ ബ്ലോഗിലൂടെ ആര്‍ക്കും പങ്കാളികളാകാം. പുസ്തകത്തിന്റെ ആദ്യ അധ്യായവും മറ്റ് 12 അധ്യായങ്ങളുടെ തലക്കെട്ടുകളും സൂചനകളും അദ്ദേഹത്തിന്റെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ അധ്യായങ്ങളുടെ പൂര്‍ണരൂപം പിന്നാലെ എത്തും. ബ്ലോഗ് വായനക്കാരുടെ കമന്റുകള്‍ , തിരുത്തലുകള്‍ , നുറുങ്ങുകഥകള്‍ , കൂട്ടിച്ചേര്‍ക്കലുകള്‍ എല്ലാം അദ്ദേഹം സ്വാഗതം ചെയ്യുന്നു. ഇതിന് പുസ്തകരൂപമാകുമ്പോള്‍ ഇവയില്‍നിന്ന് സ്വീകാര്യമായവ ഉള്‍പ്പെടുത്തി അത് എഴുതിയവരുടെ പേരുസഹിതമാകും പുസ്തകം ഇറങ്ങുകയെന്ന് തോമസ് ഐസക് പറഞ്ഞു.

    ReplyDelete