ഒന്നാം യുപിഎ സര്‍ക്കാരിനെ നിലനിര്‍ത്താന്‍ എംപിമാരെ വിലയ്ക്കെടുക്കുന്നതിന് പണം നല്‍കിയത് സോണിയഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി അഹമ്മദ് പട്ടേലാണെന്ന് അമര്‍സിങ്ങിന്റെ അഭിഭാഷകന്‍ രാം ജെത്മലാനി കോടതിയില്‍ പറഞ്ഞു. പണം കൊടുത്തത് അമര്‍സിങ്ങിന്റെ വീട്ടില്‍വച്ചല്ലെന്നും ലെ മെറിഡിയന്‍ ഹോട്ടലില്‍ വച്ചാണെന്നും ജത്മലാനി വാദിച്ചു. വോട്ടുകോഴ കേസില്‍ അറസ്റ്റിലായ അമര്‍സിങ്ങിന്റെ ജാമ്യം നീട്ടുന്നതിന് പ്രത്യേക കോടതിയില്‍ ഹാജരായി വാദം നടത്തവെയാണ് ജെത്മലാനി ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
2008ല്‍ യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന വിശ്വാസപ്രമേയത്തിന് അനുകൂലമായി വോട്ടുചെയ്യാനാണ് എംപിമാര്‍ക്ക് കോടികള്‍ നല്‍കിയത്. അതിനിടെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയില്‍ കഴിയുന്ന അമര്‍സിങ്ങിന്റെ ഇടക്കാലജാമ്യം 27 വരെ നീട്ടി. സ്ഥിരം ജാമ്യത്തിനുവേണ്ടിയുള്ള വാദംകേള്‍ക്കല്‍ തുടരും. "കൈക്കൂലി കൈമാറിയ സ്ഥലം അമര്‍സിങ്ങിന്റെ വീടല്ല, ലെ മെറിഡിയന്‍ ഹോട്ടലാണ്. തുക കൊടുത്തത് അമര്‍സിങ്ങല്ല, അഹമ്മദ് പട്ടേലാണ്. പട്ടേല്‍ ഏറെ സ്വാധീനമുള്ള നേതാവും എംപിയുമാണ്. കൈക്കൂലി കൊടുത്തത് തെളിയിക്കാന്‍ ഇപ്പോള്‍ കൃത്യമായ തെളിവില്ലാത്തതിനാല്‍ അഹമ്മദ് പട്ടേലിനെ പ്രതിചേര്‍ക്കണമെന്നു പറയുന്നില്ല. പക്ഷേ, സ്വന്തം പാര്‍ടിക്കുവേണ്ടി മറ്റു പാര്‍ടികളിലെ എംപിമാരെ സ്വാധീനിക്കുന്നത് കൈക്കൂലി നല്‍കല്‍തന്നെയാണ്."- ജെത്മലാനി പ്രത്യേക ജഡ്ജി സംഗീത ധിംഗ്ര സെഗാള്‍ മുമ്പാകെ പറഞ്ഞു.
ബിജെപി അംഗങ്ങളാണ് പാര്‍ലമെന്റില്‍ പണം കൊണ്ടുവന്നത് എന്നതിനാല്‍ ബിജെപിതന്നെയാകണം പണം കൊടുത്തതെന്ന് സെപ്തംബര്‍ 12ന് കേസിന്റെ വാദം നടത്തവെ അമര്‍സിങ്ങിനുവേണ്ടി ജെത്മലാനി വാദിച്ചിരുന്നു. തങ്ങള്‍ നടത്തിയ ഒളിക്യാമറ ഓപ്പറേഷനായിരുന്നു അതെന്ന് എല്‍ കെ അദ്വാനി പറഞ്ഞിരുന്നതായും ജെത്മലാനി അന്ന് കോടതിയില്‍ വാദിച്ചിരുന്നു. വോട്ടുകോഴക്കേസില്‍ ബിജെപി അംഗങ്ങളെ സഹായിച്ചെന്ന കേസില്‍ ജൂലൈയില്‍ അറസ്റ്റിലായ സുഹൈല്‍ ഹിന്ദുസ്ഥാനി തിങ്കളാഴ്ച പ്രത്യേക കോടതിയില്‍ കുഴഞ്ഞുവീണു. തുടര്‍ന്ന് ആശുപത്രിയിലേക്ക് വീല്‍ചെയറില്‍ മാറ്റി.
(ദിനേശ്വര്‍മ)
deshabhimani 200911

ReplyDelete