തമിഴ്‌നാട്ടിലെ കൂടംകുളം ആണവനിലയത്തിനെതിരെയുള്ള പ്രക്ഷോഭം ശക്തമായി. 127 പേര്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാരം അഞ്ചു ദിനം പിന്നിട്ടു. ആയിരങ്ങള്‍ ഇതിനു പിന്തുണയുമായി രംഗത്തുണ്ട്.
കൂടംകുളം മേഖലയിലെ കടകമ്പോളങ്ങള്‍ തുറക്കുന്നില്ല. വിദ്യാര്‍ഥികള്‍ സ്‌കൂളുകളിലും കോളജുകളിലും പോകുന്നില്ല. മത്സ്യതൊഴിലാളികള്‍ തുടര്‍ച്ചയായി ഇന്നലെ അഞ്ചാം ദിവസവും കടലില്‍ പോയില്ല. ഗ്രാമവാസികള്‍ ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ രാഷ്‌ട്രീയ പക്ഷഭേദങ്ങളില്ലാതെ ഇവിടെ സമരമുഖത്തുതന്നെയാണ്. കൂടംകുളം, കല്‍പ്പാക്കം ആണവനിലയങ്ങള്‍ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാര്‍ ഒന്നടങ്കം ഇവിടെ സമരരംഗത്തിറങ്ങിയിരിക്കുന്നത്. പതിനായിരത്തിലേറെ പേര്‍ സമരപന്തലില്‍ കൂട്ട ഉപവാസസമരം നടത്തുന്നു. 127 പേര്‍ നടത്തിവരുന്ന അനിശ്ചിതകാല നിരാഹാര സമരം ഇന്ന് ആറാം ദിവസത്തേയ്‌ക്ക് പ്രവേശിക്കുകയാണ്. നിരാഹാര സമരത്തില്‍ പങ്കെടുത്ത് ആരോഗ്യസ്ഥിതി മോശമായവര്‍ ചികിത്സയെ തുടര്‍ന്ന് വീണ്ടും സമരപന്തലിലേയ്‌ക്ക് മടങ്ങിവരുന്നു. കൂടംകൂളത്തെ ജനങ്ങളുടെ മുന്നില്‍ ഫ്രാന്‍സിലെ ആണവസംസ്‌കരണ കേന്ദ്രത്തിലുണ്ടായ സ്‌ഫോടനം ഉണ്ടാക്കിയ ഭയം മാത്രം. കൂടംകുളത്തും കല്‍പ്പാക്കത്തും പുതുതായി 16 റിയാക്‌ടറുകള്‍ സ്ഥാപിക്കാനൊരുങ്ങുമ്പോഴാണ് ആണവനിലയത്തിനെതിരെ ജനങ്ങള്‍ രംഗത്തിറങ്ങിയിരിക്കുന്നത്. തമിഴ്‌നാട്ടിലെ ആണവനിലയങ്ങള്‍ക്ക് വേണ്ടത്ര സുരക്ഷയില്ല എന്നതും അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതകള്‍ ഏറെയാണെന്നതുമാണ് ജനങ്ങള്‍ ഉന്നയിക്കുന്ന മുഖ്യ പ്രശ്‌നം. ജപ്പാനുപോലും ആണവ അപകടങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയാത്ത സ്ഥിതിവിശേഷത്തില്‍ കൂടംകുളത്തും കല്‍പ്പാക്കത്തും പുതിയ റിയാക്‌ടറുകള്‍ സ്ഥാപിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നാണ് സമരമുഖത്തുള്ളവര്‍ ആരോപിക്കുന്നത്.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 15 മുതലാണ് കൂടംകുളം നിലയത്തിനെതിരെ ഒറ്റപ്പെട്ട സമരങ്ങള്‍ ആരംഭിക്കുന്നത്. തമിഴ്‌നാട് വാണികള്‍സംഘം, മത്സ്യതൊഴിലാളി സംഘടനകള്‍, തദ്ദേശവാസികളായ വീട്ടമ്മമാര്‍, സ്‌കൂള്‍ - കോളജ് വിദ്യാര്‍ഥികള്‍ എന്നിവര്‍ സമരത്തിന് പിന്തുണയുമായി എത്തിയതിനൊപ്പം സന്നദ്ധ സംഘടനകളും പരിസ്ഥിതി സംഘടനകളും രംഗത്തിറങ്ങുകയായിരുന്നു. രാമേശ്വരം, കന്യാകുമാരി, തൂത്തുക്കുടി, തിരുനെല്‍വേലി പ്രദേശത്തെ ജനങ്ങളും സമരത്തില്‍ അണിചേരുന്നു. കൂടംകുളം ഗ്രാമസഭ യോഗം ചേര്‍ന്ന് കൂടംകുളം ആണവനിലയം അടച്ചുപൂട്ടി തദ്ദേശവാസികളുടെ ജീവന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ടു. ആണവനിലയം പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ അണുവികിരണമുണ്ടാകുമെന്നും അത് ജനജീവിതത്തെ ബാധിക്കുമെന്നും സന്നദ്ധ സംഘടനകള്‍ കുറ്റപ്പെടുത്തുന്നു. കൂടംകുളത്തെ ആയിരം മെഗാവാട്ട് ഉല്‍പാദനക്ഷമതയുള്ള പ്ലാന്റ് പ്രവര്‍ത്തനം ആരംഭിക്കാന്‍ അവസാനഘട്ട നടപടികള്‍ നടന്നുവരുകയാണ്. തങ്ങളുടെ ജീവനുള്ള സംരക്ഷണമാണ് ഈ അവസരത്തില്‍ തദ്ദേശവാസികള്‍ ആവശ്യപ്പെടുന്നത്.
വൈദ്യുതി ഉല്‍പ്പാദനത്തിന്റെ പേരിലുള്ള നേട്ടം ചൂണ്ടിക്കാട്ടി ആണവനിലയത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുകയാണ്. പദ്ധതി പ്രവര്‍ത്തനസജ്ജമായാല്‍ രണ്ടായിരം മെഗാവാട്ട് വൈദ്യുതി ലഭിക്കുമെന്നാണ് അധികൃതര്‍ വാഗ്‌ദാനം ചെയ്യുന്നത്. തമിഴ്‌നാടിന് 925 മെഗാവാട്ടും കേരളത്തിന് 266 മെഗാവാട്ടും കര്‍ണാടകയ്‌ക്ക് 442 മെഗാവാട്ടും പുതുച്ചേരിക്ക് 67 മെഗാവാട്ടും വൈദ്യുതി വിഹിതം ലഭിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് സ്ഥാപിക്കുന്ന ന്യൂക്ലിയന്‍ പ്ലാന്റും 16 റിയാക്‌ടറുകളുമാണ് വിവാദങ്ങള്‍ക്കും സമരങ്ങള്‍ക്കും വഴിതെളിച്ചിരിക്കുന്നത്.
janayugom 170911
തമിഴ്‌നാട്ടിലെ കൂടംകുളം ആണവനിലയത്തിനെതിരെയുള്ള പ്രക്ഷോഭം ശക്തമായി. 127 പേര്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാരം അഞ്ചു ദിനം പിന്നിട്ടു. ആയിരങ്ങള്‍ ഇതിനു പിന്തുണയുമായി രംഗത്തുണ്ട്.
ReplyDelete