Saturday, September 17, 2011

"ചെലവ് ചുരുക്കല്‍" തകൃതി; നാല് മന്ത്രിമാര്‍ വിദേശത്ത്

നൂറുദിന കര്‍മപരിപാടി പൂര്‍ത്തിയാക്കുന്നതിനുമുമ്പ് നാല് മന്ത്രിമാര്‍ വിദേശയാത്രയില്‍ . ചെലവ് കുറച്ചും വരുമാനം വര്‍ധിപ്പിച്ചും സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുമെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും ആവര്‍ത്തിച്ച് പ്രസംഗിക്കവെയാണ് ധനമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ വിദേശയാത്ര. ധനമന്ത്രിമാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാനെന്ന പേരില്‍ സെപ്തംബര്‍ ഏഴിന് പാരിസില്‍ പോയ ധനമന്ത്രി കെ എം മാണി 17നേ തിരിച്ചെത്തൂ. യൂറോപ്പിലാകെ കറങ്ങുന്ന മാണി മാഡ്രിഡ്, ബ്രസ്സല്‍സ്, ലക്സംബര്‍ഗ് എന്നിവിടങ്ങളിലും പോകും.

ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് കയര്‍വകുപ്പിന്റെ ചുമതലയുടെ പേരില്‍ 10 മുതല്‍ മധ്യേഷ്യന്‍ രാജ്യങ്ങളില്‍ സന്ദര്‍ശനത്തിലാണ്. 16ന് തിരിച്ചെത്തും. ഒക്ടോബര്‍ 29ന് ചൈനയിലേക്ക് പോകും. മന്ത്രിയുടെ വകുപ്പിലെ ചിലര്‍ മാഡ്രിഡ് സന്ദര്‍ശിക്കാനുള്ള തയാറെടുപ്പിലാണ്. തൊഴില്‍മന്ത്രി ഷിബുബേബിജോണ്‍ സിംഗപ്പുരിലേക്കാണ് പറന്നത്്. സംസ്ഥാനത്ത് ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന കണ്‍സ്ട്രക്ഷന്‍ അക്കാദമി മെച്ചപ്പെടുത്താനെന്ന പേരിലാണ് സിംഗപ്പുര്‍ പര്യടനം. തൊഴില്‍സെക്രട്ടറി അനില്‍ സേവ്യര്‍ , വ്യവസായ പരിശീലന ഡയറക്ടര്‍ കെ ബിജു എന്നിവരും ഒപ്പമുണ്ട്. ബില്‍ഡിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ അതോറിറ്റി എന്ന കമ്പനിയുടെ ക്ഷണപ്രകാരമാണ് സന്ദര്‍ശനമെന്നാണ് ഔദ്യോഗിക വിശദീകരണം. ഭക്ഷ്യമന്ത്രി ടി എം ജേക്കബ് വിദഗ്ധ ചികിത്സയ്ക്കായി ലണ്ടനിലാണ്.

deshabhimani news

1 comment:

  1. നൂറുദിന കര്‍മപരിപാടി പൂര്‍ത്തിയാക്കുന്നതിനുമുമ്പ് നാല് മന്ത്രിമാര്‍ വിദേശയാത്രയില്‍ . ചെലവ് കുറച്ചും വരുമാനം വര്‍ധിപ്പിച്ചും സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുമെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും ആവര്‍ത്തിച്ച് പ്രസംഗിക്കവെയാണ് ധനമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ വിദേശയാത്ര. ധനമന്ത്രിമാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാനെന്ന പേരില്‍ സെപ്തംബര്‍ ഏഴിന് പാരിസില്‍ പോയ ധനമന്ത്രി കെ എം മാണി 17നേ തിരിച്ചെത്തൂ. യൂറോപ്പിലാകെ കറങ്ങുന്ന മാണി മാഡ്രിഡ്, ബ്രസ്സല്‍സ്, ലക്സംബര്‍ഗ് എന്നിവിടങ്ങളിലും പോകും.

    ReplyDelete