ഗാന്ധിയനായ അണ്ണ ഹസാരെയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശശി തരൂര്‍ എംപി. തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത അണ്ണ ഹസാരെയെ ജനശബ്ദമെന്ന് എങ്ങനെ വിശേഷിപ്പിക്കുമെന്ന് തരൂര്‍ പരിഹസിച്ചു. തെരഞ്ഞെടുക്കപ്പെടാത്ത ചെറുസംഘം അവരുടെ ആവശ്യങ്ങള്‍ പാര്‍ലമെന്റില്‍ അടിച്ചേല്‍പ്പിക്കുന്നത് വച്ചുപൊറിപ്പിക്കാനാകില്ല. നിരവധി നല്ല ഗുണങ്ങളുണ്ടെങ്കിലും അണ്ണ ഹസാരെ മഹത്തായ സ്വഭാവമേന്മയുള്ള വ്യക്തിയാണെന്ന് വാദിക്കുന്നവരുടെ കൂട്ടത്തില്‍ താനില്ലെന്നും തരൂര്‍ പറഞ്ഞു. ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുമായി നടത്തിയ ആശയവിനിമയത്തിലാണ് ശക്തമായ ലോക്പാല്‍ ബില്ലിനായി 13 ദിവസം നിരാഹാരമനുഷ്ഠിച്ച് കേന്ദ്രസര്‍ക്കാരിന്റെ ഉറക്കം കെടുത്തിയ അണ്ണ ഹസാരയ്ക്കെതിരെ തരൂര്‍ ആഞ്ഞടിച്ചത്.
രാംലീല മൈതാനിയിലോ ടെലിവിഷന്‍ സ്റ്റുഡിയോകളിലോ ഇരുന്ന് ജനാധിപത്യം നടപ്പാക്കാനാകില്ല; പാര്‍ലമെന്റില്‍ മാത്രമേ അത് സാധ്യമാകൂ. താന്‍ പറയുന്ന നിയമം അതേപടി പാര്‍ലമെന്റ് അംഗീകരിച്ചില്ലെങ്കില്‍ രാജ്യത്ത് ആക്രമവും അരാജകത്വവും നടമാടും വിധം പട്ടിണി കിടന്നു മരിക്കുമെന്ന നിലപാട് എങ്ങനെ ജനാധിപത്യമാകും?-തരൂര്‍ വിദ്യാര്‍ഥികളുടെ ചോദ്യത്തോട് പ്രതികരിച്ചു. എന്നാല്‍ , കേന്ദ്രസര്‍ക്കാര്‍ ഹസാരയെ അറസ്റ്റു ചെയ്ത നടപടി തെറ്റാണെന്നും ശശിതരൂര്‍ പറഞ്ഞു.
deshabhimani 020911
ഗാന്ധിയനായ അണ്ണ ഹസാരെയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശശി തരൂര്‍ എംപി. തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത അണ്ണ ഹസാരെയെ ജനശബ്ദമെന്ന് എങ്ങനെ വിശേഷിപ്പിക്കുമെന്ന് തരൂര്‍ പരിഹസിച്ചു. തെരഞ്ഞെടുക്കപ്പെടാത്ത ചെറുസംഘം അവരുടെ ആവശ്യങ്ങള്‍ പാര്‍ലമെന്റില്‍ അടിച്ചേല്‍പ്പിക്കുന്നത് വച്ചുപൊറിപ്പിക്കാനാകില്ല.
ReplyDelete