സര്‍ക്കാരിന്റെ നൂറുദിന പരിപാടിയുടെ സമാപനച്ചടങ്ങിനെത്തിയ പണിയ സ്ത്രീകളുടെ കച്ച അഴിപ്പിച്ച സംഭവം വിവാദമായി. വെള്ളിയാഴ്ച കല്‍പ്പറ്റ കലക്ട്രേറ്റില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പങ്കെടുത്ത പട്ടയവിതരണ ചടങ്ങിലാണ് സംഭവം. ആദിവാസി സ്ത്രീകള്‍ പരമ്പരാഗത വേഷത്തിന്റെ ഭാഗമായി അരയില്‍ ചുറ്റിയ കറുത്ത തുണി പുരുഷ പൊലീസുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ ബലമായി അഴിച്ചെടുത്തു. കല്‍പ്പറ്റയിലെ കലക്ടറേറ്റ് കോമ്പൗണ്ടിലേക്ക് കനത്ത പൊലീസ് ബന്തവസ്സിനിടയിലാണ് ആദിവാസി സ്ത്രീകള്‍ എത്തിയത്. പട്ടികവര്‍ഗ ക്ഷേമമന്ത്രി പി കെ ജയലക്ഷ്മി, മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ , വി കെ ഇബ്രാഹിംകുഞ്ഞ് എന്നിവരും ചടങ്ങിലുണ്ടായിരുന്നു.
കൃഷ്ണഗിരിയില്‍ എം വി ശ്രേയാംസ്കുമാര്‍ എംഎല്‍എ അനധികൃതമായി കൈവശംവെക്കുന്ന ഭൂമി ഏറ്റെടുക്കാത്തതിനെതിരെ ആദിവാസി ക്ഷേമസമിതി മുഖ്യമന്ത്രിയെ റോഡരികില്‍ കരിങ്കൊടി കാണിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതേ തുടര്‍ന്ന് സുരക്ഷാ പരിശോധനയുടെ പേരിലാണ് കച്ച അഴിച്ചെടുത്തത്.
"അവര് ഞങ്ങടെ ഉടുതുണി അയിച്ചു. ഒന്നും തന്നില്ലെങ്കിലും ഉടുതുണി അയിപ്പിക്കണോ" നൂല്‍പ്പുഴ പഞ്ചായത്തിലെ നാഗരംകുന്ന് പണിയകോളനിയിലെ എണ്‍പതുകാരി കുപ്പ രോഷത്തോടെ ചോദിച്ചു. "അരയില്‍ചുറ്റിയ ഉറമാലെ പൊലീസുകാര്‍ ഒന്നും പറയാണ്ടാ അയിച്ചത്"- മാതമംഗലം കോളനിയിലെ നാണിയും ചുക്കിയും ആള്‍ക്കൂട്ടത്തില്‍ അപമാനിക്കപ്പെട്ടതിന്റെ വിഷമം അടക്കാനാകാതെ പറഞ്ഞു.
പരമ്പരാഗതമായി ചുവപ്പും കറുത്തതുമായ തുണിയാണ് പണിയ സ്ത്രീകള്‍ അരയില്‍ ചുറ്റിക്കെട്ടുക. ഇതില്‍ പണവും മുറുക്കാനും തിരുകിവെക്കും. അരയില്‍ ബെല്‍റ്റുപോലെ കിടക്കുന്ന ഉറുമാലെ അഴിച്ചപ്പോള്‍ പലര്‍ക്കും ഉടുമുണ്ട് അഴിയുന്ന സ്ഥിതിയായി. എന്തിനാ അഴിക്കുന്നത് എന്ന്സ്ത്രീകള്‍ ചോദിച്ചെങ്കിലും മറുപടിയുണ്ടായില്ല. പട്ടയം ഏറ്റുവാങ്ങാന്‍ വിളിച്ചപ്പോള്‍ അരയിലെ കച്ച നഷ്ടപ്പെട്ട സ്ത്രീകള്‍ പോയില്ല. എഴുന്നേറ്റാല്‍ ഉടുമുണ്ട് അഴിഞ്ഞുപോകുമോ എന്നു പേടിച്ചുവെന്ന് സ്ത്രീകള്‍ പറഞ്ഞു. അഴിച്ചെടുത്ത തുണി ചടങ്ങ് കഴിഞ്ഞിട്ടും പലര്‍ക്കും തിരിച്ചുകിട്ടിയതുമില്ല.
ആദിവാസി സ്ത്രീകളെ അപമാനിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമീഷനും വനിതാ കമീഷനും ഇടപെടണമെന്ന് എകെഎസ് ജില്ലാ പ്രസിഡന്റ് സീതാബാലനും സെക്രട്ടറി പി വാസുദേവനും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഇതിന് ഉത്തരവാദി. ആദിവാസികളുടെ ആചാര രീതികള്‍ അറിയാവുന്ന മന്ത്രി ജയലക്ഷ്മിയും ഇതിനുമറുപടി പറയണം. സ്ത്രീകളുടെ വസ്ത്രം അഴിച്ചെടുത്ത പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും എകെഎസ് നേതാക്കള്‍ ആവശ്യപ്പെട്ടു.
deshabhimani 180911

ReplyDelete