Sunday, September 18, 2011

അതിവേഗ റെയില്‍പ്പാതയ്ക്ക് സര്‍ക്കാര്‍ കമ്പനി രൂപീകരിച്ചു

77,000 കോടി രൂപ ചെലവില്‍ അതിവേഗ റെയില്‍പ്പാത സ്ഥാപിക്കാന്‍ഭസംസ്ഥാന സര്‍ക്കാര്‍ "കേരള ഹൈസ്പീഡ് റയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ്" എന്ന പൊതുമേഖലാ സ്ഥാപനം രൂപീകരിച്ചു. തിരുവനന്തപുരത്തുനിന്ന് മംഗലാപുരംവരെ നീളുന്ന 630 കിലോമീറ്റര്‍ റെയില്‍പ്പാത സ്ഥാപിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. അഡീഷണല്‍ ചീഫ് സെക്രട്ടറി ടി ബാലകൃഷ്ണന്‍ , കെഎസ്ഐഡിസി മാനേജിങ് ഡയറക്ടര്‍ അല്‍കേഷ് ശര്‍മ, കെഎസ്ഐഡിസി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ടി പി തോമസുകുട്ടി എന്നിവരാണ് ഡയറക്ടര്‍മാര്‍ . കമ്പനി വിശദമായ സാധ്യതാപഠനം നടത്തുകയുംഅതിവേഗ റയില്‍പ്പാത നടപ്പാക്കാന്‍ അനുയോജ്യമായ സാങ്കേതികവിദ്യ നിശ്ചയിക്കുകയുംചെയ്യും. സംസ്ഥാന വ്യവസായ വികസന കോര്‍പറേഷനെ (കെഎസ്ഐഡിസി) നോഡല്‍ ഏജന്‍സിയായി നിയമിച്ചു. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനാണ് പദ്ധതിയുടെ സാധ്യതാപഠനം നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്പനി രൂപീകരിച്ചത്. ഡല്‍ഹി മെട്രോ റെയില്‍ മാതൃകയില്‍ തൂണുകളില്‍ സ്ഥാപിച്ച രണ്ടു സമാന്തര ട്രാക്കുകളിലൂടെയായിരിക്കും അതിവേഗപാത. സര്‍ക്കാര്‍ സ്വകാര്യ പങ്കാളിത്തത്തോടെയാവും പദ്ധതി നടപ്പിലാക്കുക. 13 മീറ്റര്‍ വീതിയിലാണ് ഭൂമി ഏറ്റെടുക്കേണ്ടത്. ഇതിനുള്ള പ്രാരംഭനടപടി ആരംഭിച്ചു. പുനരധിവാസം കുറയ്ക്കുന്നതിന് ഒഴിഞ്ഞുകിടക്കുന്ന ഭൂമി കണ്ടെത്താനാണ് ശ്രമം.

deshabhimani 180911

1 comment:

  1. 77,000 കോടി രൂപ ചെലവില്‍ അതിവേഗ റെയില്‍പ്പാത സ്ഥാപിക്കാന്‍ഭസംസ്ഥാന സര്‍ക്കാര്‍ "കേരള ഹൈസ്പീഡ് റയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ്" എന്ന പൊതുമേഖലാ സ്ഥാപനം രൂപീകരിച്ചു. തിരുവനന്തപുരത്തുനിന്ന് മംഗലാപുരംവരെ നീളുന്ന 630 കിലോമീറ്റര്‍ റെയില്‍പ്പാത സ്ഥാപിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം

    ReplyDelete