Wednesday, September 14, 2011

പാഠം ഒന്ന്... പാമ്പ്

 "നൂറു രൂപയുണ്ടെങ്കില്‍ ഏത് ഉഗ്രസര്‍പ്പത്തെയും പിടികൂടാനുള്ള ഉപകരണം റെഡി. അപകടകാരികളെന്നു കരുതി വെറുതേ പാമ്പുകളെ കൊല്ലരുത്... നൊന്താലേ പാമ്പ് കടിക്കൂ. ഇല്ലെങ്കില്‍ പാമ്പുകള്‍ പാവം മിണ്ടാപ്രാണികള്‍ മാത്രം... പാമ്പുപിടിത്തവിദഗ്ധന്‍ വാവാ സുരേഷിന്റെ വാക്കുകള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ധൈര്യമേകി. പാമ്പെന്ന് കേട്ടാല്‍ നെട്ടോട്ടമോടുന്നവരെല്ലാം പതിയെ പാമ്പിനെ തൊട്ടുതലോടി. ചില കുട്ടികള്‍ പാമ്പിനെ ആടയാഭരണം പോലെ കഴുത്തിലണിഞ്ഞു.

തെന്മലയില്‍ ശെന്തുരുണി വന്യജീവി വിജ്ഞാനകേന്ദ്രത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കും കുട്ടികള്‍ക്കുമായി സംഘടിപ്പിച്ച പ്രത്യേക ക്ലാസിലാണ് തിരുവനന്തപുരം ശ്രീകാര്യം സ്വദേശി വാവാ സുരേഷും കുറെ പാമ്പുകളും താരങ്ങളായത്. പാമ്പുപിടിത്തത്തിന്റെ സൂത്രപ്പണികള്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സുരേഷ് വിശദമായി പഠിപ്പിച്ചു നല്‍കി. വിഷമുള്ളതും ഇല്ലാത്തതുമായ പാമ്പുകളെക്കുറിച്ചും സുരേഷ് വിശദീകരിച്ചു. പാമ്പിന്‍വിഷം ശേഖരിക്കുന്ന രീതിയും കാട്ടിക്കൊടുത്തു. പേടിച്ചിട്ടാണ് പാമ്പുകള്‍ കടിക്കുന്നത്. തീറ്റയ്ക്കായി കടിച്ചാല്‍ വിഷമിറങ്ങില്ല. രാജവെമ്പാല ആരെയും കടിച്ചതായി താന്‍ കേട്ടിട്ടില്ലെന്നും ആളുകളെ ഫണം വിടര്‍ത്തി ചീറ്റി പേടിപ്പിക്കാറാണ് പതിവെന്നും സുരേഷ് പറയുന്നു. എന്നാല്‍ , രാജവെമ്പാല കടിച്ചാല്‍ മരണം ഉറപ്പ്. കഴിഞ്ഞ 25 വര്‍ഷത്തിനിടെ വാവാ സുരേഷ് പിടികൂടി കാട്ടിലയച്ചത് 25820 പാമ്പുകളെയാണ്.

deshabhimani 140911

1 comment:

  1. "നൂറു രൂപയുണ്ടെങ്കില്‍ ഏത് ഉഗ്രസര്‍പ്പത്തെയും പിടികൂടാനുള്ള ഉപകരണം റെഡി. അപകടകാരികളെന്നു കരുതി വെറുതേ പാമ്പുകളെ കൊല്ലരുത്... നൊന്താലേ പാമ്പ് കടിക്കൂ. ഇല്ലെങ്കില്‍ പാമ്പുകള്‍ പാവം മിണ്ടാപ്രാണികള്‍ മാത്രം... പാമ്പുപിടിത്തവിദഗ്ധന്‍ വാവാ സുരേഷിന്റെ വാക്കുകള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ധൈര്യമേകി. പാമ്പെന്ന് കേട്ടാല്‍ നെട്ടോട്ടമോടുന്നവരെല്ലാം പതിയെ പാമ്പിനെ തൊട്ടുതലോടി. ചില കുട്ടികള്‍ പാമ്പിനെ ആടയാഭരണം പോലെ കഴുത്തിലണിഞ്ഞു.

    ReplyDelete