കൊല്ലം: ബിഒടി വ്യവസ്ഥയില്‍ ദേശീയപാതയുടെ വികസനം നടപ്പാക്കുന്നതിലൂടെ പണമിറക്കി ലാഭം കൊയ്യാനുള്ള അധികാരം കുത്തകകള്‍ക്ക് നല്‍കുകയാണെന്ന് ആര് വി ജി മേനോന് പറഞ്ഞു. കേരള എന്‍ജിനീയറിങ് സ്റ്റാഫ് അസോസിയേഷന് സംസ്ഥാന സമ്മേളനത്തിെന്റ ഭാഗമായി ടി എം വര്‍ഗീസ് സ്മാരക ഹാളില്‍ "ഹൈവേ വികസനം- പ്രശ്നങ്ങളും പരിഹാരങ്ങളും" എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ദേശീയപാതയുടെ വികസനത്തിന് ആരും എതിരല്ല. റോഡ് വികസനത്തിനായി 30 മീറ്റര്‍ വീതിയില്‍ ഏറ്റെടുത്ത സ്ഥലം കാടുകയറി കിടക്കുമ്പോഴാണ് ഇപ്പോള്‍ 45 മീറ്റര്‍ വേണമെന്ന് പറയുന്നത്. നാടിന്റെ പൊതുസ്വത്തായ റോഡുകള്‍ ബിഒടി വ്യവസ്ഥയില്‍ സ്വകാര്യകമ്പനികള്‍ക്ക് നല്‍കുന്നതിന് കൈയില്‍ പണമില്ലെന്നതാണ് സര്‍ക്കാരിന്റെ ന്യായീകരണം. റോഡ് വികസനത്തിന് സ്വകാര്യകമ്പനികളെ ആകര്‍ഷിക്കണമെങ്കില്‍ അവര്‍ക്ക് ആകര്‍ഷകമായ ലാഭം കിട്ടുന്ന സംവിധാനങ്ങളൊരുക്കണം. അതിനുള്ള കളികളാണ് ബിഒടിയുടെ പേരില്‍ നടക്കുന്നത്. സ്വകാര്യകമ്പനികള്‍ ബാങ്കുകളില്‍നിന്നും മറ്റും കടമെടുത്താണ് നിര്‍മാണം നടത്തുന്നത്. സ്വകാര്യ ഏജന്‍സികള്‍ക്ക് പണം കടമെടുക്കാമെങ്കില്‍ പിന്നെ എന്തുകൊണ്ട് സര്‍ക്കാറിന് ആയിക്കൂടാ. ബൈപാസ് നിര്‍മാണത്തിന് ഒരു പരിസ്ഥിതിവാദിയും എതിരല്ല. അവയുടെ പണി പലയിടങ്ങളിലും ഇഴഞ്ഞുനീങ്ങുകയാണ്. നഗരാസൂത്രണം ഗതാഗതപ്രശ്നങ്ങള്‍ കൂടി കണക്കിലെടുത്താണ് നിര്‍വഹിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കെ രാജു എംഎല്‍എ സെമിനാര്‍ ഉദ്ഘാടനംചെയ്തു. ദേശാഭിമാനി തിരുവനന്തപുരം യൂണിറ്റ് മാനേജര്‍ കെ വരദരാജന് , ടി സുബൈര്‍ , വി പി ഗംഗാധരന് എന്നിവര്‍ സംസാരിച്ചു.
deshabhimani 180911
ബിഒടി വ്യവസ്ഥയില്‍ ദേശീയപാതയുടെ വികസനം നടപ്പാക്കുന്നതിലൂടെ പണമിറക്കി ലാഭം കൊയ്യാനുള്ള അധികാരം കുത്തകകള്‍ക്ക് നല്‍കുകയാണെന്ന് ആര് വി ജി മേനോന് പറഞ്ഞു. കേരള എന്‍ജിനീയറിങ് സ്റ്റാഫ് അസോസിയേഷന് സംസ്ഥാന സമ്മേളനത്തിെന്റ ഭാഗമായി ടി എം വര്‍ഗീസ് സ്മാരക ഹാളില്‍ "ഹൈവേ വികസനം- പ്രശ്നങ്ങളും പരിഹാരങ്ങളും" എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ReplyDelete