പെട്രോള്‍വില വര്‍ധിച്ച സാഹചര്യത്തില്‍ ഇന്ധനവില നിര്‍ണ്ണയാധികാരം കമ്പനികളില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച സംസ്ഥാനത്ത് എല്‍ഡിഎഫ് ഹര്‍ത്താല്‍ ആചരിക്കുമെന്ന് കണ്‍വീനര്‍ വൈക്കംവിശ്വന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കമ്പനികള്‍ക്ക് അധികാരം കിട്ടിയ ശേഷം 13 തവണയാണ് പെട്രോള്‍വില വര്‍ധിച്ചത്. തെരഞ്ഞെടുപ്പു കഴിഞ്ഞ ഉടനെയാണ് വില കൂട്ടുന്നത്. അതുപോലെ തന്നെ പാര്‍ലമെന്റ് ചേര്‍ന്നു കൊണ്ടിരിക്കുമ്പോഴും ഉയര്‍ത്താറില്ല. കേന്ദ്രസര്‍ക്കാരും എണ്ണക്കമ്പനികളും തമ്മിലുള്ള ഒത്തുകളിയാണിതിനുപിന്നില് . മെയ് 15ന് അഞ്ചു രൂപ കൂട്ടിയപ്പോള്‍ ഉണ്ടായിരുന്നതിനേക്കാള്‍ ആഗോളതലത്തില്‍ വില കുറഞ്ഞിരിക്കുമ്പോഴാണ് ഇപ്പോള്‍ വീണ്ടും വില ഉയര്‍ത്തിയത്. സംസ്ഥാനസര്‍ക്കാര്‍ വരുത്തിയ 70 പൈസയുടെ കുറവു കൊണ്ട് വിലവര്‍ധനയുടെ തുടര്‍ച്ചയായുണ്ടാകുന്ന വിലക്കയറ്റത്തിനു പരിഹാരമാവില്ല. കേന്ദ്രത്തിന്റെ നികുതിയിലും മാറ്റമില്ല. തെറ്റായ നയം തിരുത്താന്‍ കേന്ദ്രം തയ്യാറാകണം. ഭരിക്കുന്ന പാര്‍ട്ടിയിലെ അംഗങ്ങള്‍ക്കുപോലും വിലവര്‍ധനയില്‍ അഭിപ്രായവ്യത്യാസമുണ്ട്. കേരളത്തില്‍ നടത്തിയ യുവജന വിദ്യാര്‍ഥി പ്രതിഷേധത്തെ അടിച്ചമര്‍ത്താനാണ് ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നത്. ഈ ശ്രമം നടക്കില്ലെന്നും വൈക്കം വിശ്വന് പറഞ്ഞു.
deshabhimani

പെട്രോള്‍വില വര്‍ധിച്ച സാഹചര്യത്തില്‍ ഇന്ധനവില നിര്‍ണ്ണയാധികാരം കമ്പനികളില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച സംസ്ഥാനത്ത് എല്‍ഡിഎഫ് ഹര്‍ത്താല്‍ ആചരിക്കുമെന്ന് കണ്‍വീനര്‍ വൈക്കംവിശ്വന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ReplyDeleteപെട്രോളിന്റെ അധികനികുതി ഉപേക്ഷിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ഇതു മൂലം 108 കോടിയുടെ അധികബാധ്യത സര്‍ക്കാരിനുണ്ടാകും.ലിറ്ററിന് 70 പൈസയുടെ കുറവുണ്ടാകും.രണ്ടു തവണ അധികനികുതി വേണ്ടെന്നു വെച്ചതിനാല്‍ ഇതുവരെ 400 കോടിയുടെ നഷ്ടം സര്‍ക്കാരിനുണ്ടായതായും മുഖ്യമന്ത്രി അറിയിച്ചു. 16 തവണ വില വര്‍ധിപ്പിച്ചിട്ടും കഴിഞ്ഞ സര്‍ക്കാര്‍ ഒരു തവണ മാത്രമാണ് നികുതിയൊഴിവാക്കിയതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. അതേസമയം പെട്രോള്‍വില വര്‍ധനക്കെതിരെയുള്ള ജനരോഷത്തില്‍ നിന്നും മുഖം രക്ഷിക്കാനാണ് ഒരു രൂപ പോലും കുറയാത്ത തരത്തില്‍ നികുതിയിളവ് നടത്തുന്നതെന്ന് വ്യക്തം. വിലവര്‍ധനക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ജനശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രി വില കൂട്ടിയതിനെതിരെ പ്രധാനമന്ത്രിക്ക് കത്തെഴുതാനോ വില കുറക്കാനാവശ്യപ്പെടുകയോ ചെയ്തിട്ടില്ല. വില കൂട്ടിയതിനെതിരെ കേരളത്തില്‍ രണ്ടു ദിവസമായി ശക്തമായ പ്രതിഷേധമാണ് ആരംഭിച്ചിരിക്കുന്നത്. പ്രതിഷേധിച്ച യുവാക്കളെയും വിദ്യാര്‍ഥികളെയും പൊലീസിനെ ഉപയോഗിച്ച് തല്ലിച്ചതക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.
ReplyDelete