ശമ്പളം വര്‍ധിപ്പിക്കണമെന്നും തൊഴില്‍ സാഹചര്യംമെച്ചപ്പെടുത്തണമെന്നുമുള്ള ആവശ്യം അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ച് കൊല്‍ക്കത്തയില്‍ എഴുനൂറോളം മലയാളി നേഴ്സുമാര്‍ കൂട്ടരാജി നല്‍കി. ദക്ഷിണ കൊല്‍ക്കത്തയില്‍ മുകുന്ദപുരിലെ രവീന്ദ്രനാഥ ടാഗോര്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയാക് സയന്‍സസിലെ (ആര്‍എന്‍ടിഐഐസിഎസ്) നേഴ്സുമാരാണ് രാജി നല്‍കിയത്. ശമ്പളവും ആനുകൂല്യങ്ങളും വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 15 ദിവസംമുമ്പാണ് മലയാളി നേഴ്സുമാര്‍ ഒന്നടങ്കം നോട്ടീസ് നല്‍കിയത്. എന്നാല്‍ , ചര്‍ച്ചയ്ക്കുപോലും മാനേജ്മെന്റ് തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് നേഴ്സുമാര്‍ 15 ദിവസത്തെ കാലാവധിവച്ച് രാജിക്കത്ത് നല്‍കി. മാനേജ്മെന്റ് 15 ദിവസത്തെ കാലാവധി 24 മണിക്കൂറെന്ന് തിരുത്തി രാജിക്കത്ത് സ്വീകരിച്ചതായി അറിയിക്കുകയും നേഴ്സുമാരുടെ കൈയില്‍നിന്ന് പഞ്ചിങ് കാര്‍ഡ് വാങ്ങിവയ്ക്കുകയും ചെയ്തു. രാജി പിന്‍വലിച്ചാല്‍മാത്രമേ ആവശ്യങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തൂ എന്നാണ് മാനേജ്മെന്റിന്റെ നിലപാട്. ശമ്പളം വര്‍ധിപ്പിച്ചാല്‍മാത്രം രാജി പിന്‍വലിക്കാമെന്ന് നേഴ്സുമാരും അറിയിച്ചു.
തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം പല തവണ ഇതുസംബന്ധിച്ച് ചര്‍ച്ച നടന്നെങ്കിലും സമരത്തിന് ആധാരമായ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ മാനേജ്മെന്റ് തയ്യാറായില്ല. ഏഷ്യാ ഹാര്‍ട്ട് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയിലെ 1200 നേഴ്സുമാരില്‍ 900 പേരും മലയാളികളാണ്. ഐസിയുവിലെ നേഴ്സുമാര്‍ക്ക് രോഗികളെ തുടര്‍ച്ചയായി ശ്രദ്ധിക്കാന്‍ കഴിയാത്തവിധം മറ്റു ചുമതലകള്‍ നല്‍കുകയാണെന്ന് നേഴ്സുമാര്‍ പറഞ്ഞു. മിക്ക വിഭാഗങ്ങളിലും ചെയ്തുതീര്‍ക്കാനാകാത്ത ചുമതലകളാണ്. നാലും അഞ്ചും വര്‍ഷമായി തൊഴിലെടുക്കുന്നവര്‍ക്ക് തുടക്കത്തിലെ 8500 രൂപയില്‍നിന്ന് ശമ്പളം വര്‍ധിപ്പിച്ചിട്ടില്ല. താമസത്തിന് വന്‍ വാടക നല്‍കേണ്ടിവരുന്ന ഇവര്‍ക്ക് നഗരത്തിലെ കുതിച്ചുയരുന്ന ജീവിതച്ചെലവ് താങ്ങാനാകുന്നില്ല. 3000 രൂപ ഇന്‍ക്രിമെന്റ് നല്‍കണമെന്നതാണ്് പ്രധാന ആവശ്യമെന്ന് നേഴ്സുമാര്‍ പറഞ്ഞു. നിയമാനുസൃതമായി ഉന്നയിച്ച ആവശ്യം ചര്‍ച്ച ചെയ്യാന്‍പോലും തയ്യാറാകാത്ത മാനേജ്മെന്റിന്റെ നിലപാടാണ് കൂട്ടരാജിയിലേക്ക് തങ്ങളെ കൊണ്ടെത്തിച്ചതെന്ന് നേഴ്സുമാര്‍ പറഞ്ഞു.
(വി ജയിന്‍)
deshabhimani 251011
ശമ്പളം വര്‍ധിപ്പിക്കണമെന്നും തൊഴില്‍ സാഹചര്യംമെച്ചപ്പെടുത്തണമെന്നുമുള്ള ആവശ്യം അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ച് കൊല്‍ക്കത്തയില്‍ എഴുനൂറോളം മലയാളി നേഴ്സുമാര്‍ കൂട്ടരാജി നല്‍കി. ദക്ഷിണ കൊല്‍ക്കത്തയില്‍ മുകുന്ദപുരിലെ രവീന്ദ്രനാഥ ടാഗോര്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയാക് സയന്‍സസിലെ (ആര്‍എന്‍ടിഐഐസിഎസ്) നേഴ്സുമാരാണ് രാജി നല്‍കിയത്. ശമ്പളവും ആനുകൂല്യങ്ങളും വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 15 ദിവസംമുമ്പാണ് മലയാളി നേഴ്സുമാര്‍ ഒന്നടങ്കം നോട്ടീസ് നല്‍കിയത്. എന്നാല്‍ , ചര്‍ച്ചയ്ക്കുപോലും മാനേജ്മെന്റ് തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് നേഴ്സുമാര്‍ 15 ദിവസത്തെ കാലാവധിവച്ച് രാജിക്കത്ത് നല്‍കി.
ReplyDeleteദക്ഷിണ കൊല്‍ക്കത്തയിലെ രവീന്ദ്രനാഥ ടാഗോര്‍ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ കാര്‍ഡിയാക് സയന്‍സസിലെ നേഴ്സുമാരുടെ ശമ്പളവര്‍ധന സംബന്ധിച്ച് ഒക്ടോബര്‍ 31ന് ചര്‍ച്ച നടത്തും. ആവശ്യങ്ങള്‍ അംഗീകരിക്കാത്തതിനെത്തുടര്‍ന്ന് കൂട്ടരാജി സമര്‍പ്പിച്ച എഴുനൂറിലധികം നേഴ്സുമാര്‍ രോഗികള്‍ക്കുള്ള സേവനം മുടങ്ങാതിരിക്കാന്‍ മാനേജ്മെന്റിന്റെ അഭ്യര്‍ഥന പ്രകാരം രാജി പിന്‍വലിച്ച് ചൊവ്വാഴ്ച ജോലിക്ക് കയറി. എന്നാല്‍ ആശുപത്രിയില്‍ ജോലിചെയ്യുന്ന 1200 നേഴ്സുമാരും ശമ്പളവര്‍ധനയടക്കമുള്ള ആവശ്യങ്ങള്‍ക്കു പിന്നില്‍ ഉറച്ചുനില്‍ക്കുകയാണ്. 31ന് നടക്കുന്ന ചര്‍ച്ചയില്‍ ശമ്പളവര്‍ധനയും ജോലിഭാരം കുറയ്ക്കലുമടക്കമുള്ള ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് നേഴ്സുമാരുടെ പ്രതിനിധികള്‍ അറിയിച്ചു.
ReplyDelete