Tuesday, October 25, 2011
നടപടിക്കുള്ള കേന്ദ്രനിര്‍ദേശം ഉമ്മന്‍ചാണ്ടി തള്ളി
ട്രാവന്‍കൂര്‍ ടൈറ്റാനിയം കമ്പനിയില്‍ നൂറുകോടിയില്‍പ്പരം രൂപയുടെ അഴിമതിക്ക് കളമൊരുക്കിയ പദ്ധതിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അമിത താല്പ്പര്യമെടുത്തതിന് കൂടുതല്‍ തെളിവ് പുറത്തുവന്നു. മലിനീകരണ നിയന്ത്രണ സംവിധാനമേര്‍പ്പെടുത്താനുള്ള പദ്ധതിയുടെ മറവില്‍ നടന്ന അഴിമതിയെക്കുറിച്ച് അന്വേഷിച്ച് ആവശ്യമായ നടപടിയെടുക്കണമെന്ന കേന്ദ്രനിര്‍ദേശം ഉമ്മന്‍ചാണ്ടി തള്ളി. പദ്ധതി നടപ്പാക്കാന്‍ മുന്‍ യുഡിഎഫ് സര്‍ക്കാരാണ് തീരുമാനിച്ചത്. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി പദ്ധതിക്ക് അമിതതാല്പ്പര്യമെടുത്തു. ഇതുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടി അയച്ച കത്തുകളടക്കമുള്ള രേഖകള്‍ ഇതിനകം പുറത്തുവന്നു.
കണ്ണൂര്‍ പേരാവൂര്‍ ജിമ്മി ജോര്‍ജ് നഗറിലെ സെബാസ്റ്റ്യന്‍ ജോര്‍ജ് പ്രധാനമന്ത്രിക്ക് അയച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷിച്ച് വിവരമറിയിക്കാനും നടപടിയെടുക്കാനും പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടത്. കേന്ദ്ര നിയമമന്ത്രാലയം കഴിഞ്ഞ മേയില്‍ ഇക്കാര്യമുന്നയിച്ച് സംസ്ഥാനത്തിന് കത്തയച്ചു. ചീഫ് സെക്രട്ടറിക്കാണ് കത്തയച്ചത്. മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടിയുണ്ടായില്ല. അഴിമതിക്ക് വഴിവച്ച പദ്ധതി നടപ്പാക്കാന്‍ 2005ലാണ് യുഡിഎഫ് സര്‍ക്കാര്‍ തിരക്കിട്ട് കരാറുണ്ടാക്കിയത്. 2005 ജനുവരി 28ന് മെക്കോണ്‍ കമ്പനി സമര്‍പ്പിച്ച 256 കോടിരൂപയുടെ പദ്ധതി ഫെബ്രുവരി 19ന് അംഗീകരിച്ചു. മെയ് 19ന് പദ്ധതി നടപ്പാക്കുന്നതിന് ഉത്തരവുമിറക്കി. അവസാന ഘട്ടത്തില്‍മാത്രം ആവശ്യമായ ആസിഡ് റിക്കവറി പ്ലാന്റിന്റെ ഉപകരണങ്ങള്‍ ആദ്യംതന്നെ ഇറക്കുമതിചെയ്തു. മാലിന്യ നിയന്ത്രണ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് മറ്റൊരു കമ്പനി നല്കിയ 108 കോടിയുടെ പദ്ധതി തള്ളിയാണ് 256 കോടിയുടെ പദ്ധതി അംഗീകരിച്ചത്. പദ്ധതിച്ചെലവ് പിന്നീട് 414 കോടിയായി ഉയര്‍ത്തി. 72 കോടി രൂപ മുടക്കി ഇറക്കുമതിചെയ്ത ഉപകരണങ്ങള്‍ കമ്പനിവളപ്പില്‍ ഇപ്പോഴും ഉപയോഗശൂന്യമായി കിടക്കുകയാണ്. നടപ്പാക്കാത്ത പദ്ധതിക്ക് കണ്‍സള്‍ട്ടന്‍സി ഫീസായി ഒമ്പത് കോടി രൂപയും നല്കി.
പദ്ധതിയെ ആദ്യം മുതല്‍തന്നെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് എതിര്‍ത്തെങ്കിലും ഉന്നത ഇടപെടലിനെത്തുടര്‍ന്ന് അംഗീകരിക്കുകയായിരുന്നു. ആരോപണവിധേയമായ മെക്കോണ്‍ കമ്പനിയുടെ പദ്ധതി അംഗീകരിക്കണമെന്നും ലോകായുക്തയില്‍ കേസ് വന്ന സാഹചര്യത്തില്‍ പദ്ധതിയുടെ കാലാവധി ദീര്‍ഘിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതി മോണിറ്ററിങ് കമ്മിറ്റി ചെയര്മാന് ത്യാഗരാജന് അന്നും മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി അയച്ച കത്തുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.
108 കോടിയുടെ പദ്ധതി സ്ഥാപനത്തിന് സാമ്പത്തികനേട്ടം ഉണ്ടാക്കുന്നതാണെന്ന് റിപ്പോര്‍ട്ടുണ്ടായിട്ടും ഇത് അട്ടിമറിച്ചാണ് മെക്കോണിന്റെ പദ്ധതിക്ക് അംഗീകാരം നല്‍കിയത്. 59 കോടിമാത്രം ആസ്തിയുണ്ടായിരുന്ന ഘട്ടത്തിലാണ് ടൈറ്റാനിയത്തില്‍ 256 കോടിയുടെ പദ്ധതിക്ക് രൂപം നല്‍കിയത്. ഇത് പിന്നീട് 414 കോടിയായി ഉയര്‍ത്തുകയായിരുന്നു. ടൈറ്റാനിയം അഴിമതി സംബന്ധിച്ച കേസ് തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ പരിഗണനയിലാണ്. പദ്ധതി വഴി കമ്പനിക്ക് 127 കോടി രൂപ നഷ്ടമായെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് കേസ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ വ്യവസായമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്, മുന്‍മന്ത്രി എ സുജനപാല്‍ , വ്യവസായ വകുപ്പ് സെക്രട്ടറി ടി ബാലകൃഷ്ണന് , ടൈറ്റാനിയം മാനേജിങ് ഡയറക്ടര്‍ ആയിരുന്ന ഈപ്പന് ജോസഫ്, പദ്ധതിയുടെ കരാര്‍ ലഭിച്ച മെക്കോണ്‍ ഇന്ത്യ ലിമിറ്റഡ് ജനറല്‍ മാനേജര്‍ ഡി കെ ബസു തുടങ്ങി 11 പേരാണ് പ്രതിസ്ഥാനത്ത്. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും പ്രതിപ്പട്ടികയിലുണ്ട്.
പദ്ധതി നടപ്പാക്കാന്‍ ഉത്തരവിറക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഭീഷണിപ്പെടുത്തിയെന്ന് മുന്‍മന്ത്രിയും എഐസിസി അംഗവുമായ കെ കെ രാമചന്ദ്രന് അടുത്തിടെ വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ ടൈറ്റാനിയം ജീവനക്കാര്‍ സമര്‍പ്പിച്ച കേസിലാണ് ചെന്നിത്തലയെയും പ്രതിചേര്‍ത്തത്. ഇതേക്കുറിച്ച് അന്വേഷണത്തിന് കോടതി ഉത്തരവിട്ടിരിക്കുകയാണ്. ടൈറ്റാനിയം പദ്ധതിയുടെ മറവില്‍ 100 കോടിയുടെ അഴിമതി നടന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് വി ശിവന്‍കുട്ടി എംഎല്‍എ സെപ്തംബര്‍ 29ന് നിയമസഭയില്‍ രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ തുടര്‍നടപടിയുണ്ടായില്ല.
deshabhimani 251011
Labels:
അഴിമതി,
ടൈറ്റാനിയം,
വലതു സര്‍ക്കാര്‍,
വാർത്ത
Subscribe to:
Post Comments (Atom)
ട്രാവന്‍കൂര്‍ ടൈറ്റാനിയം കമ്പനിയില്‍ നൂറുകോടിയില്‍പ്പരം രൂപയുടെ അഴിമതിക്ക് കളമൊരുക്കിയ പദ്ധതിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അമിത താല്പ്പര്യമെടുത്തതിന് കൂടുതല്‍ തെളിവ് പുറത്തുവന്നു. മലിനീകരണ നിയന്ത്രണ സംവിധാനമേര്‍പ്പെടുത്താനുള്ള പദ്ധതിയുടെ മറവില്‍ നടന്ന അഴിമതിയെക്കുറിച്ച് അന്വേഷിച്ച് ആവശ്യമായ നടപടിയെടുക്കണമെന്ന കേന്ദ്രനിര്‍ദേശം ഉമ്മന്‍ചാണ്ടി തള്ളി. പദ്ധതി നടപ്പാക്കാന്‍ മുന്‍ യുഡിഎഫ് സര്‍ക്കാരാണ് തീരുമാനിച്ചത്. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി പദ്ധതിക്ക് അമിതതാല്പ്പര്യമെടുത്തു. ഇതുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടി അയച്ച കത്തുകളടക്കമുള്ള രേഖകള്‍ ഇതിനകം പുറത്തുവന്നു.
ReplyDelete