Tuesday, October 25, 2011

ഇരുട്ടില്‍ മന്ത്രിയുടെ വാര്‍ത്താസമ്മേളനം


വൈദ്യുതിബന്ധം നിലച്ചതിനെത്തുടര്‍ന്ന് ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയറ്റ് മണിക്കൂറുകളോളം ഇരുട്ടിലായി. ഇരുട്ടിനു പുറമെ ചൂടുകൂടിയായപ്പോള്‍ ജീവനക്കാരെല്ലാം പുറത്തിറങ്ങി. ഇതാദ്യമായാണ് സെക്രട്ടറിയറ്റ് ഒരു മണിക്കൂറിലേറെ ഇരുട്ടിലാകുന്നത്. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി സമീപനരേഖ സംബന്ധിച്ച് വാര്‍ത്താസമ്മേളനം വിളിച്ച മന്ത്രി കെ സി ജോസഫിന് പി ആര്‍ ചേംബറിന്റെ ജനല്‍ തുറന്നിട്ട് കിട്ടിയ അരണ്ട വെളിച്ചത്തില്‍ മാധ്യമപ്രവര്‍ത്തകരെ ചുറ്റുമിരുത്തി കാര്യങ്ങള്‍ വിശദീകരിക്കേണ്ടി വന്നു. ആവശ്യത്തിന് വെളിച്ചമില്ലാത്തതിനാല്‍ ചാനല്‍പ്രവര്‍ത്തകര്‍ ക്യാമറുകളുമായി പുറത്തിറങ്ങി കാത്തുനിന്നു. അവര്‍ക്കായി മന്ത്രിക്ക് മറ്റൊരു വിശദീകരണവും നല്‍കേണ്ടി വന്നു.

പകല്‍ മൂന്നരയോടെയാണ് സംഭവം. സെക്രട്ടറിയറ്റിലേക്ക് വൈദ്യുതി നല്‍കുന്ന കെഎസ്ഇബിയുടെ ട്രാന്‍സ്ഫോര്‍മര്‍ കേടായതിനെത്തുടര്‍ന്നാണ് വൈദ്യുതി നിലച്ചത്. കെഎസ്ഇബി ജീവനക്കാര്‍ എത്തി ഫ്യൂസ് കെട്ടിയെങ്കിലും അതും നിന്നില്ല. ഒരു ട്രാന്‍സ്ഫോര്‍മര്‍ കേടായതോടെ രണ്ടാമത്തേതും തനിയെ ഓഫായി. 15 മിനിറ്റിന് ശേഷമാണ് ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിച്ചത്. എന്നാല്‍ , ജനറേറ്ററില്‍ ഒരെണ്ണത്തിന്റെ കൂളര്‍ സംവിധാനവും തകരാറിലായതിനെത്തുടര്‍ന്ന് അതിന്റെ പ്രവര്‍ത്തനവും നിര്‍ത്തിവച്ചു. ഇതേത്തുടര്‍ന്നാണ് സെക്രട്ടറിയറ്റ് ഇരുട്ടിലായത്. ആറരയോടെ ഇവ ശരിയാക്കി വൈദ്യുതി പുനഃസ്ഥാപിച്ചു.

deshabhimani 251011

1 comment:

  1. വൈദ്യുതിബന്ധം നിലച്ചതിനെത്തുടര്‍ന്ന് ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയറ്റ് മണിക്കൂറുകളോളം ഇരുട്ടിലായി. ഇരുട്ടിനു പുറമെ ചൂടുകൂടിയായപ്പോള്‍ ജീവനക്കാരെല്ലാം പുറത്തിറങ്ങി. ഇതാദ്യമായാണ് സെക്രട്ടറിയറ്റ് ഒരു മണിക്കൂറിലേറെ ഇരുട്ടിലാകുന്നത്.

    ReplyDelete