Sunday, October 2, 2011

കലാവിരുന്നൊരുക്കി ചിത്തപ്രസാദ്, ഹുസൈന്‍ ചിത്രങ്ങള്‍

സ്വാതന്ത്ര്യലബ്ധിക്കുമുമ്പ് ബംഗാളിലുണ്ടായ ക്ഷാമ ത്തെക്കുറിച്ചറിയാന്‍ കമ്യൂണിസ്റ്റ് പാര്‍ടി ജനറല്‍ സെക്രട്ടറി പി സി ജോഷി നിയോഗിച്ച ഇന്ത്യകണ്ട ഏറ്റവും വലിയ രാഷ്ട്രീയ ചിത്രകാരന്‍ ചിത്തപ്രസാദ്, ഇന്ത്യന്‍ ചിത്രകലയെ ലോകത്തിന്റെ നെറുകയില്‍ പ്രതിഷ്ഠിച്ച എം എഫ് ഹുസൈന്‍ , കഴിഞ്ഞ നൂറ്റാണ്ടിലെ മികച്ച പ്രിന്റ് മേക്കറെന്ന് സമകാലികര്‍ വിധിയെഴുതിയ ഹരേന്‍ദാസ്, പുതുതലമുറയില്‍ ക്യാന്‍വാസില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന അനുപം സൂദ്. കേരളത്തിലെ ചിത്രകലാസ്വാദകര്‍ക്ക് കാഴ്ചയുടെ അപൂര്‍വ വിരുന്നൊരുക്കി ഇവരുടെ ചിത്രങ്ങളുടെ പ്രദര്‍ശനം കനകക്കുന്ന് കൊട്ടാരത്തില്‍ ആരംഭിച്ചു. കോവളം സാഹിത്യോത്സവത്തോടനുബന്ധിച്ച് ഡല്‍ഹി ആര്‍ട്ട് ഗ്യാലറിയാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. ചിത്രരചനയുമായി ബന്ധപ്പെട്ട നിരവധി പുസ്തകങ്ങളും പ്രദര്‍ശനത്തിനുണ്ട്.

ബംഗാളിലെ ക്ഷാമബാധിതപ്രദേശങ്ങള്‍ മുഴുവന്‍ ചുറ്റിക്കറങ്ങിയ ചിത്തപ്രസാദ് താന്‍ കണ്ടതൊക്കെ ചിത്രങ്ങളിലും അക്ഷരങ്ങളിലും പുനര്‍സൃഷ്ടിക്കുകയായിരുന്നു. സ്വാതന്ത്ര്യസമരത്തിനിടയില്‍ വിസ്മൃതിയിലായിപ്പോയ ബംഗാള്‍ ക്ഷാമത്തെക്കുറിച്ച് അങ്ങനെയാണ് ലോകം അറിഞ്ഞത്. 1978ല്‍ വിടപറഞ്ഞ ചിത്തപ്രസാദിന്റെ ഈ പുസ്തകം ഡല്‍ഹി ആര്‍ട്ട് ഗ്യാലറി പുനഃപ്രസിദ്ധീകരിക്കുകയായിരുന്നു. ഇന്ത്യ കണ്ട ഏറ്റവും വലിയ ചിത്രകാരന്മാരിലൊരാളായ എം എഫ് ഹുസൈന്റെ ചിത്രങ്ങള്‍ ആസ്വദിക്കാന്‍ കേരളത്തിലെ കലാപ്രേമികള്‍ക്കു ലഭിക്കുന്ന അസുലഭസന്ദര്‍ഭമാണിതെന്ന് പ്രദര്‍ശനത്തിന് മേല്‍നോട്ടം വഹിക്കുന്ന ഡല്‍ഹി ആര്‍ട്ട് ഗ്യാലറി ക്യൂറേറ്റര്‍ കിഷോര്‍ സിങ് പറഞ്ഞു. കേരളത്തിന്റെ പച്ചപ്പാര്‍ന്ന സംസ്കാരത്തെ ഒപ്പിയെടുത്ത ഹുസൈന്റ "കല്യാണി" എന്ന ചിത്രവും ഇക്കൂട്ടത്തിലുണ്ട്. ഹരേന്‍ദാസിന്റെ പ്രകൃതിദൃശ്യങ്ങള്‍ക്കുപുറമെ ജ്യോതി ഭട്ട് എന്ന അതുല്യ ചിത്രകാരന്റെ ശക്തമായ പ്രതിബിംബചിത്രങ്ങള്‍ , ആന്ധ്രാഗ്രാമങ്ങള്‍ വിഷയമാക്കിയുള്ള ലക്ഷ്മ ഗൗഡിന്റെ ആലങ്കാരിക സൃഷ്ടികള്‍ എന്നിവയും പ്രദര്‍ശനത്തിനുണ്ട്. ഞായറാഴ്ച പ്രദര്‍ശനം സമാപിക്കും.

deshabhimani 021011

1 comment:

  1. സ്വാതന്ത്ര്യലബ്ധിക്കുമുമ്പ് ബംഗാളിലുണ്ടായ ക്ഷാമ ത്തെക്കുറിച്ചറിയാന്‍ കമ്യൂണിസ്റ്റ് പാര്‍ടി ജനറല്‍ സെക്രട്ടറി പി സി ജോഷി നിയോഗിച്ച ഇന്ത്യകണ്ട ഏറ്റവും വലിയ രാഷ്ട്രീയ ചിത്രകാരന്‍ ചിത്തപ്രസാദ്, ഇന്ത്യന്‍ ചിത്രകലയെ ലോകത്തിന്റെ നെറുകയില്‍ പ്രതിഷ്ഠിച്ച എം എഫ് ഹുസൈന്‍ , കഴിഞ്ഞ നൂറ്റാണ്ടിലെ മികച്ച പ്രിന്റ് മേക്കറെന്ന് സമകാലികര്‍ വിധിയെഴുതിയ ഹരേന്‍ദാസ്, പുതുതലമുറയില്‍ ക്യാന്‍വാസില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന അനുപം സൂദ്. കേരളത്തിലെ ചിത്രകലാസ്വാദകര്‍ക്ക് കാഴ്ചയുടെ അപൂര്‍വ വിരുന്നൊരുക്കി ഇവരുടെ ചിത്രങ്ങളുടെ പ്രദര്‍ശനം കനകക്കുന്ന് കൊട്ടാരത്തില്‍ ആരംഭിച്ചു. കോവളം സാഹിത്യോത്സവത്തോടനുബന്ധിച്ച് ഡല്‍ഹി ആര്‍ട്ട് ഗ്യാലറിയാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. ചിത്രരചനയുമായി ബന്ധപ്പെട്ട നിരവധി പുസ്തകങ്ങളും പ്രദര്‍ശനത്തിനുണ്ട്.

    ReplyDelete