പെന്‍ഷന്‍പ്രായം ഉയര്‍ത്താനും നിയമനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താനുമുള്ള നീക്കത്തിനെതിരെ ശക്തമായ യുവജന പ്രതിരോധം സംഘടിപ്പിക്കാന്‍ ഡിവൈഎഫ്ഐ സംസ്ഥാന കണ്‍വന്‍ഷന്‍ തീരുമാനിച്ചു. വര്‍ഗീയതയ്ക്കും തീവ്രവാദത്തിനുമെതിരെ ശക്തമായ പ്രചാരണ പരിപാടിക്ക് രൂപംനല്‍കാനും തീരുമാനിച്ചതായി സംസ്ഥാന പ്രസിഡന്റ് എം സ്വരാജും സെക്രട്ടറി ടി വി രജേഷ് എംഎല്‍എയും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പെന്‍ഷന്‍പ്രായം വര്‍ധിപ്പിക്കുന്നത് പരിഗണനയില്‍ ഇല്ലെന്ന് നിയമസഭയില്‍ പറഞ്ഞ മുഖ്യമന്ത്രി തൊഴില്‍രഹിതരായ യുവജനങ്ങളെ കബളിപ്പിക്കുകയാണ്. സുതാര്യഭരണമെന്ന അവകാശവാദത്തിനിടയില്‍ ആഗസ്ത് 17ന് ധനവകുപ്പ് ഇറക്കിയ രഹസ്യ ഉത്തരവിലൂടെ അധ്യാപകരുടെയും ജീവനക്കാരുടെയും പെന്‍ഷന്‍പ്രായം ഉയര്‍ത്തുന്നത് സംബന്ധിച്ച് സര്‍വീസ് സംഘടനകളുമായി ചര്‍ച്ചയ്ക്ക് ധനമന്ത്രി ചെയര്‍മാനായി അഞ്ചംഗ മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തി. പെന്‍ഷന്‍പ്രായം ഉയര്‍ത്താന്‍ തീരുമാനമുണ്ടോ എന്നത് സര്‍ക്കാര്‍ തുറന്നുപറയണം. പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിയെന്ന് അവകാശപ്പെടുമ്പോഴും അവയില്‍നിന്ന് നിയമനം നടത്താന്‍ നടപടി സ്വീകരിക്കുന്നില്ല. ഒഴിവുകള്‍ പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നും നേതാക്കള്‍ ചുണ്ടിക്കാട്ടി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയാനായി പ്രചാരണ പരിപാടി സംഘടിപ്പിക്കും. ജില്ലകളില്‍ വനിതാ കണ്‍വന്‍ഷന്‍ ചേരും. പിഎസ്സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കായി ഏരിയ-ബ്ലോക്ക് കേന്ദ്രങ്ങളില്‍ പരിശീലന കേന്ദ്രം ആരംഭിക്കും. പിഎസ്സി നിയമനവുമായി ബന്ധപ്പെട്ട പരാതികള്‍ക്കും പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ ജില്ലകളില്‍ ഹെല്‍പ് ഡെസ്ക് ആരംഭിക്കും. എല്ലാ ജില്ലയിലും നവമാധ്യമ ശില്‍പ്പശാല സംഘടിപ്പിക്കും. ആദിവാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാനായി സംസ്ഥാന ട്രൈബല്‍ യൂത്ത് കണ്‍വന്‍ഷന്‍ ചേരും. ഉയര്‍ന്നുവരുന്ന സാമൂഹ്യപ്രശ്നങ്ങളില്‍ പ്രക്ഷോഭങ്ങള്‍ക്കൊപ്പം നിയമനടപടികളുടെ സാധ്യത പരിശോധിച്ച് നിയമസഹായം ഉറപ്പാക്കാന്‍ സംസ്ഥാന-ജില്ലാതലത്തില്‍ ലീഗല്‍ സെല്‍ ആരംഭിക്കും.
സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനംചെയ്തു. എം ബി രാജേഷ് എംപി അധ്യക്ഷനായി. കെ എസ് സുനില്‍കുമാര്‍ സ്വാഗതം പറഞ്ഞു. അഖിലേന്ത്യാ പ്രസിഡന്റ് പി ശ്രീരാമകൃഷ്ണന്‍ , സംസ്ഥാന സെക്രട്ടറി ടി വി രജേഷ്, സംസ്ഥാന ഭാരവാഹികളായ വി പി റജീന, എന്‍ സജികുമാര്‍ , സി സത്യപാലന്‍ , പി കെ വാസു, എച്ച് സലാം, വി എ സക്കീര്‍ ഹുസൈന്‍ , എം സ്വരാജ്, പി പി ദിവ്യ എന്നിവര്‍ സംസാരിച്ചു. എം ബി രാജേഷ് പതാക ഉയര്‍ത്തി.
deshabhimani 021011
പെന്‍ഷന്‍പ്രായം ഉയര്‍ത്താനും നിയമനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താനുമുള്ള നീക്കത്തിനെതിരെ ശക്തമായ യുവജന പ്രതിരോധം സംഘടിപ്പിക്കാന്‍ ഡിവൈഎഫ്ഐ സംസ്ഥാന കണ്‍വന്‍ഷന്‍ തീരുമാനിച്ചു. വര്‍ഗീയതയ്ക്കും തീവ്രവാദത്തിനുമെതിരെ ശക്തമായ പ്രചാരണ പരിപാടിക്ക് രൂപംനല്‍കാനും തീരുമാനിച്ചതായി സംസ്ഥാന പ്രസിഡന്റ് എം സ്വരാജും സെക്രട്ടറി ടി വി രജേഷ് എംഎല്‍എയും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ReplyDelete