Saturday, October 22, 2011

പി സി ജോര്‍ജ് അഴിമതിക്കാരനെന്ന കണ്ടെത്തല്‍ നിലനില്‍ക്കുന്നു: സെബാസ്റ്റ്യന്‍ പോള്‍

സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് അഴിമതിക്കാരനാണെന്ന 24 വര്‍ഷം മുമ്പത്തെ കണ്ടെത്തല്‍ ഇപ്പോഴും നിലനില്‍ക്കുകയാണെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.1981ല്‍ ജോര്‍ജ് എംഎല്‍എയായിരിക്കെ, യുവതിക്ക് അധ്യാപികയായി ജോലി വാഗ്ദാനംചെയ്ത് സഹോദരനില്‍നിന്ന് 25,000 രൂപ വാങ്ങിയെന്ന പരാതിയില്‍ കേരള പൊതുപ്രവര്‍ത്തക അഴിമതി നിരോധന കമീഷന്‍ നടത്തിയ അന്വേഷണത്തില്‍ ജോര്‍ജ് അഴിമതി നടത്തിയെന്ന് കണ്ടെത്തിയിരുന്നു. അഴിമതി നിരോധന കമീഷന്റെ കണ്ടെത്തല്‍ ആരും ചോദ്യംചെയ്യാത്തതിനാല്‍ ഇപ്പോഴും നിലനില്‍ക്കുകയാണെന്ന് സെബാസ്റ്റ്യന്‍ പോള്‍ ദേശാഭിമാനിയോട് പറഞ്ഞു.

പി സി ജോര്‍ജ് എന്ന പൊതുപ്രവര്‍ത്തകന്‍ എംഎല്‍എയായി തുടരരുത് എന്നും കമീഷന്‍ 1987ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിരുന്നു. സംസ്ഥാന അഴിമതി നിരോധന കമീഷന്‍ കുറ്റക്കാരനെന്ന്കണ്ടെത്തിയ ആദ്യത്തെയാളാണ് ജോര്‍ജ്. കമീഷന്‍ റിപ്പോര്‍ട്ട് നല്‍കിയിട്ട് ഇപ്പോള്‍ ഏറെക്കാലം കഴിഞ്ഞതിനാല്‍ ജോര്‍ജിനെ ഇനി കുറ്റവിചാരണചെയ്യാന്‍ കഴിയില്ല. ആരോപണം ഒഴിവാക്കിക്കിട്ടാന്‍ ജോര്‍ജിന് കോടതിയെ സമീപിക്കാന്‍ കഴിയില്ലെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. ജോര്‍ജിനെതിരായ റിപ്പോര്‍ട്ട് മന്ത്രിസഭയുടെ പരിഗണനയ്ക്ക് വന്നിരുന്നുവെന്ന് അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാരില്‍ വനംമന്ത്രിയും പൂഞ്ഞാര്‍ എംഎല്‍എയുമായിരുന്ന പ്രൊഫ. എന്‍ എം ജോസഫ് പറഞ്ഞു. വിചാരണ നടന്നില്ലെങ്കില്‍പോലും പി സി ജോര്‍ജ് അഴിമതിക്കാരനെന്ന് ചാപ്പകുത്തപ്പെട്ടതിന് മാറ്റമില്ലെന്നും എന്‍ എം ജോസഫ് പറഞ്ഞു

deshabhimani 221011

1 comment:

  1. സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് അഴിമതിക്കാരനാണെന്ന 24 വര്‍ഷം മുമ്പത്തെ കണ്ടെത്തല്‍ ഇപ്പോഴും നിലനില്‍ക്കുകയാണെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.1981ല്‍ ജോര്‍ജ് എംഎല്‍എയായിരിക്കെ, യുവതിക്ക് അധ്യാപികയായി ജോലി വാഗ്ദാനംചെയ്ത് സഹോദരനില്‍നിന്ന് 25,000 രൂപ വാങ്ങിയെന്ന പരാതിയില്‍ കേരള പൊതുപ്രവര്‍ത്തക അഴിമതി നിരോധന കമീഷന്‍ നടത്തിയ അന്വേഷണത്തില്‍ ജോര്‍ജ് അഴിമതി നടത്തിയെന്ന് കണ്ടെത്തിയിരുന്നു. അഴിമതി നിരോധന കമീഷന്റെ കണ്ടെത്തല്‍ ആരും ചോദ്യംചെയ്യാത്തതിനാല്‍ ഇപ്പോഴും നിലനില്‍ക്കുകയാണെന്ന് സെബാസ്റ്റ്യന്‍ പോള്‍ ദേശാഭിമാനിയോട് പറഞ്ഞു.

    ReplyDelete