Saturday, October 22, 2011

മുല്ലനേഴിക്ക് ആദരാഞ്ജലി


കവിയും ഗാനരചയിതാവുമായ മുല്ലനേഴി (63) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍  പുലര്‍ച്ചെയായിരുന്നു അന്ത്യം.സംസ്കാരം വൈകിട്ട് 5-30ന് മുല്ലനേഴിയിലെ വീട്ടുവളപ്പില്‍ നിരവധി ചിത്രങ്ങളിലും നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഉള്ളൂര്‍ അവാര്‍ഡ്, ഫിലിം ക്രിട്ടിക്സ്, നാലപ്പാടന്‍ സ്മാരക പുരസ്കാരം 1995, 2010 എന്നീ വര്‍ഷങ്ങളില്‍ കേരള സാഹിത്യ അക്കാഡമി അവാര്‍ഡിന് അര്‍ഹനായി. 1981ല്‍ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരവും  ലഭിച്ചു.1948 മേയ് 16ന് ഒല്ലൂര്‍ ആവണിശേരിയിലെ മുല്ലനേഴി മനയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം.  ഉപ്പ്, പിറവി, കഴകം, നരേന്ദ്രന്‍ മകന്‍ ജയകാന്ദന്‍ വക, സ്വര്‍ണപക്ഷികള്‍ , മേള, അയനം, സന്‍മനസുള്ളവര്‍ക്ക് സമാധാനം, ഇന്ത്യന്‍ റുപ്പി തുടങ്ങി 64 ഓളം ഗാനങ്ങളും എഴുതിയിട്ടുണ്ട്.

മുല്ലനേഴിയുമായുള്ള അഭിമുഖം

മര്‍ത്യരായ് മന്നില്‍ പിറന്നവരൊക്കെയും മര്‍ത്യരാകുന്നില്ല കഷ്ടം

2 comments:

  1. കവിയും ഗാനരചയിതാവുമായ മുല്ലനേഴി (63) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം.

    ReplyDelete
  2. Puthiya ezhuthukare ennum prothsahippichirunna kaviyayirunnu mash.
    Innale vaikittum mashumayi phonel samsarichirunnu.
    Adaranjalikal,

    ReplyDelete