കോഴിക്കോട് വെടിവയ്പ്പിനെക്കുറിച്ച് അന്വേഷിച്ച അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് സര്‍ക്കാരിനെ വെട്ടിലാക്കുന്ന റിപ്പോര്‍ട്ട് നല്‍കിയതിന് മുഖ്യമന്ത്രി തട്ടിക്കയറി. സര്‍ക്കാരിന്റെ പ്രതിച്ഛായ നശിപ്പിക്കാനാണോ ഇത്തരമൊരു റിപ്പോര്‍ട്ടെഴുതിയതെന്ന് ആഭ്യന്തര സെക്രട്ടറികൂടിയായ കെ ജയകുമാറിനോട് മുഖ്യമന്ത്രി ചോദിച്ചുവെന്നാണ് വിശ്വസനീയ കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം പുറത്തുപറഞ്ഞാല്‍ ഭവിഷത്ത് ഗുരുതരമായിരിക്കുമെന്ന് ഓര്‍മിപ്പിക്കാനും മുഖ്യമന്ത്രി മടിച്ചില്ല.
അതേസമയം സത്യസന്ധമായ റിപ്പോര്‍ട്ടാണ് താന്‍ നല്‍കിയതെന്ന് ജയകുമാര്‍ മറുപടി നല്‍കിയെന്നാണ് അറിയുന്നത്. കോഴിക്കോട് നടത്തിയ തെളിവെടുപ്പില്‍ രാധാകൃഷ്ണപിള്ളയ്ക്ക് അനുകൂലമായി മൊഴിനല്‍കാന്‍ അധികമാരും ഇല്ലായിരുന്നുവെന്നും മുഖ്യമന്ത്രിയെ അഡീഷണല്‍ ചീഫ് സെക്രട്ടറി ബോധ്യപ്പെടുത്തിയത്രേ. കോഴിക്കോട് എന്‍ജിനീയറിംഗ് കോളജിലെ വിദ്യാര്‍ഥികള്‍ക്കുനേരെ നിറയൊഴിച്ച അസിസ്റ്റന്റ് കമ്മിഷണറുടെ നടപടിയെ വിമര്‍ശിച്ചുകൊണ്ടുള്ള റ0ിപ്പോര്‍ട്ടാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍ സര്‍ക്കാരിന് സമര്‍പ്പിച്ചത്. പിള്ളയുടെ ചെയ്തിയെ രൂക്ഷമായ ഭാഷയിലാണ് റിപ്പോര്‍ട്ടില്‍ ജയകുമാര്‍ പരാമര്‍ശിച്ചിട്ടുള്ളത്.
റിപ്പോര്‍ട്ട് പ്രതികൂലമായിട്ടും രാധാകൃഷ്ണ പിള്ളയെ രക്ഷിക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറായത് കുഞ്ഞാലികുട്ടിയെ രക്ഷിക്കാനുള്ള തന്ത്രമാണെന്നും ഒരു വിഭാഗം യു ഡി എഫ് നേതാക്കള്‍ പറയുന്നു. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞാണ് രാധാകൃഷ്ണ പിള്ളയെ സ്ഥലം മാറ്റാനുള്ള നടപടിപോലും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സ്വീകരിച്ചത്. പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനെപോലും കാറ്റില്‍ പറത്തി രാധാകൃഷ്ണ പിള്ളയെ രക്ഷിക്കാനമുള്ള നിരവധി തന്ത്രങ്ങളാണ് ഉമ്മന്‍ചാണ്ടി പയറ്റിയത്. സംഭവം നടന്ന് അടുത്ത ദിവസം ഉത്തരമേഖലാ ഡി ഐ ജിയെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയെന്നാണ് ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞത്.
പ്രതിപക്ഷം ഇക്കാര്യം സംബന്ധിച്ചുള്ള വിശദീകരണം ആരാഞ്ഞപ്പോള്‍ ഐ ജിയെ അന്വേഷണ ചുമതല നല്‍കിയെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി. ഇതിനേയും പ്രതിപക്ഷം ചോദ്യം ചെയ്തപ്പോള്‍ അന്വേഷണത്തിന് ഡി ജി പിയെ നിയോഗിച്ചുവെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ വിശദീകരണം. ഡി ജി പി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍ ഈ റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന് പൂര്‍ണമായ തൃപ്തിയില്ലെന്ന് വരുത്തി അഡീഷണല്‍ ചീഫ് സെക്രട്ടറിയെ എല്‍പ്പിച്ചു. ഇവരെല്ലാം പിള്ളയുടെ നടപടിയെ എതിര്‍ത്തുകൊണ്ടാണ് റിപ്പോര്‍ട്ട് നല്‍കിയത്. പിള്ളയെ രക്ഷിക്കാനുള്ള പഴുതുകള്‍ ഇല്ലാത്തതാണ് കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് മുഖ്യമന്ത്രി നിര്‍ബന്ധിക്കപ്പെട്ടതെന്ന ആക്ഷേപവും ശക്തമാണ്.
janayugom 221011
No comments:
Post a Comment