റവന്യൂ വകുപ്പില്‍ സര്‍വേയര്‍ - ഡിജിറ്റലൈസര്‍ തസ്തികയില്‍ റാങ്ക് ലിസ്റ്റ് നിലവിലിരിക്കെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നാലായിരത്തോളം സില്‍ബന്തികളെ തിരുകിക്കയറ്റാന്‍ യു ഡി എഫ് സര്‍ക്കാര്‍ നീക്കം. റവന്യു വകുപ്പില്‍ സര്‍വേയര്‍ ഗ്രേഡ് രണ്ട്, ഡിജിറ്റലൈസര്‍ തസ്തികയിലേക്ക് 2008 നവംബര്‍ 15 ന് നിലവില്‍ വന്ന പി എസ് എസി റാങ്ക്‌ലിസ്റ്റിനെ അപ്രസക്തമാക്കിക്കൊണ്ടാണ് 3900 സര്‍വേയര്‍മാരെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമിക്കുന്നത്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലെ സീനിയോറിറ്റി മാനദണ്ഡങ്ങള്‍ മറികടന്ന് സ്വന്തക്കാരെ തിരുകിക്കയറ്റാനും യു ഡി എഫ് സര്‍ക്കാര്‍ നീക്കം നടത്തുന്നു. എട്ടുജില്ലകളില്‍ 130 വില്ലേജുകളിലായി 3900 പേരെ 300 രൂപ ദിവസക്കൂലി അടിസ്ഥാനത്തില്‍ നിയമിക്കാനാണ് ശ്രമം.
തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് നിയമനം നടത്തുക. സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം സര്‍വേ ഡയറക്ടര്‍ കെ ബി വത്സലകുമാരി ഇക്കാര്യമാവശ്യപ്പെട്ട് കഴിഞ്ഞ 19 ന് എംപ്ലോയ്‌മെന്റ് ഡയറക്ടര്‍, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് കത്ത് നല്‍കിയിരിക്കയാണ്. നിയമനത്തിനായി 11700 ഉദ്യോഗാര്‍ഥികളെ ഇന്റര്‍വ്യൂ ചെയ്യണമെന്നും സര്‍വേ ഡയറക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഓരോ ജില്ലയിലും എത്രപേരെ ഇന്റര്‍വ്യൂ ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്. തിരുവനന്തപുരത്തെ 12 വില്ലേജുകളിലായി 360 പേര്‍ക്കും ആലപ്പുഴ ജില്ലയിലെ 9 വില്ലേജുകളിലായി 270 പേര്‍ക്കും എറണാകുളം ജില്ലയിലെ 15 വില്ലേജുകളിലായി 450 പേര്‍ക്കും തൃശൂര്‍ ജില്ലയിലെ 23 വില്ലേജുകളിലായി 690 പേര്‍ക്കും മലപ്പുറം ജില്ലയിലെ 9 വില്ലേജുകളിലായി 270 പേര്‍ക്കും കോഴിക്കോട് ജില്ലയിലെ 20 വില്ലേജുകളിലായി 600 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ 24 വില്ലേജുകളിലായി 720 പേര്‍ക്കും കാസര്‍കോട് ജില്ലയിലെ 18 വില്ലേജുകളിലായി 540 പേര്‍ക്കും നിയമനം നല്‍കാനാണ് നിര്‍ദ്ദേശം. ഇതിനായി തിരുവനന്തപുരത്ത് 1080, ആലപ്പുഴയില്‍ 810, എറണാകുളത്ത് 1350, തൃശൂരില്‍ 2070, മലപ്പുറത്ത് 810, കോഴിക്കോട്ട് 1800, കണ്ണൂരില്‍ 2160, കാസര്‍കോട്ട് 1620 എന്നിങ്ങനെ ഉദ്യോഗാര്‍ഥികളെ ഇന്റര്‍വ്യൂ ചെയ്യണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഒക്‌ടോബര്‍ 28 നുള്ളില്‍ ഇത്രയുംപേര്‍ക്ക് നിയമനം നല്‍കാനാണ് നിര്‍ദ്ദേശം. ഇതനുസരിച്ച് മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിയമനത്തിനുള്ള പ്രാരംഭനടപടികള്‍ ആരംഭിച്ചുകഴിഞ്ഞു.
2008 ല്‍ നിലവില്‍ വന്ന പി എസ് സി റാങ്ക്‌ലിസ്റ്റിലെ 2612 പേരില്‍ ഇതുവരെ 723 പേര്‍ക്ക് നിയമന ഉത്തരവ് നല്‍കിയെങ്കിലും 650 പേര്‍ മാത്രമേ ജോലിയില്‍ പ്രവേശിച്ചിട്ടുള്ളു. 1962 പേര്‍ റാങ്ക്‌ലിസ്റ്റില്‍ ജോലി പ്രതീക്ഷിച്ചിരിക്കുകയും ധാരാളം ഒഴിവുകള്‍ നിലനില്‍ക്കുകയും ചെയ്യുമ്പോഴും റാങ്ക്‌ലിസ്റ്റിലുള്ളവര്‍ക്ക് നിയമനം നല്‍കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശമെന്നറിയുന്നു. ലിസ്റ്റിലെ ഭൂരിഭാഗംപേരും പ്രായപരിധി അവസാനിക്കാനിരിക്കെയാണ് ഉദ്യോഗാര്‍ഥികളുടെ പ്രതീക്ഷകളെ തകിടം മറിച്ച് നാലായിരത്തോളം പേര്‍ക്ക് കുട്ടനിയമനം നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. പി എസ് സി റാങ്ക്‌ലിസ്റ്റിന്റെ കാലാവധി അടുത്തമാസം 15 ന് അവസാനിക്കേണ്ടതായിരുന്നുവെങ്കിലും തിരഞ്ഞെടുപ്പ് കാരണം ഡിസംബര്‍ 15 വരെ നീട്ടുകയായിരുന്നു. 2009 ജൂലൈയില്‍ ഇതേ തസ്തികയിലേക്ക് സര്‍വേയര്‍ അസിസ്റ്റന്റ് എന്ന പേരില്‍ 200 രൂപ ദിവസവേതനത്തില്‍ 1200 പേരെ നിയമിക്കാന്‍ ശ്രമമുണ്ടായെങ്കിലും ഹൈക്കോടതി നിര്‍ദ്ദേശത്തെതുടര്‍ന്ന് സര്‍ക്കാര്‍ അത് ഉപേക്ഷിക്കുകയായിരുന്നു.
കുറുവാന്‍തൊടി സനൂപ് janayugom 251011

ReplyDelete