പെട്രോള്‍ വിലനിയന്ത്രണം എടുത്തുകളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് എ ഐ ഐ എഫ് സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിച്ചു. എ ഐ വൈ എഫ് ജനറല്‍ സെക്രട്ടറി പി സന്തോഷ് കുമാര്‍, വൈസ് പ്രസിഡന്റ് ജിനു ഉമ്മന്‍ സഖറിയ എന്നിവര്‍ ഇന്നലെ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണിത്.
പൊതു മേഖലാ എണ്ണ കമ്പനികള്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വില നിശ്ചയിക്കുന്നത് നിരോധിക്കുക. പെട്രോള്‍ വിലയില്‍ മുമ്പുണ്ടായിരുന്ന സര്‍ക്കാര്‍ നിയന്ത്രണം പുനസ്ഥാപിക്കുക. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതി യുക്തിപൂര്‍വ്വമാക്കുക. ഓയില്‍ ബജറ്റ് കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കുക. മലിനീകരണം തടയാന്‍ ഡീസല്‍ വാഹന വില്‍പനയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക. പെട്രോള്‍ വിലനിയന്ത്രണം എടുത്തുകളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നയത്തിന് പിന്നിലെ ഗൂഢാലോചന സംബന്ധിച്ച് ഉചിതമായ ഏജന്‍സിയെകൊണ്ട് അന്വേഷിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്.
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ പൊതു മേഖലാ കമ്പനികളാണ് രാജ്യത്ത് പെട്രോളിന്റെ വില നിശ്ചയിക്കുന്നത്. സര്‍ക്കാര്‍ വിലനിയന്ത്രണം എടുത്തു കളഞ്ഞതോടെ കമ്പനികള്‍ പെട്രോളിന്റെ വില അടിക്കടി ക്രമാതീതമായി വര്‍ദ്ധിപ്പിക്കുകയാണ്. ഇത് രാജ്യത്തെ ജനങ്ങളുടെ താല്‍പ്പര്യം ഹനിക്കുന്ന നടപടിയാണ്. പെട്രോള്‍ വിലനിയന്ത്രണം എടുത്തു കളഞ്ഞ സര്‍ക്കാര്‍ നടപടി ഭരണഘടന അനുശാസിക്കുന്ന ക്ഷേമരാഷ്ട്രം എന്ന ആശയത്തിന് തുരങ്കം വെയ്ക്കുന്ന നടപടിയാണെന്നും സന്തോഷ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി യുക്തിപൂര്‍വ്വമാകണമെന്ന എന്‍ ജനാര്‍ദ്ധന്‍ റെഡ്ഡി അദ്ധ്യക്ഷനായ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഇനിയും വെളിച്ചം കണ്ടിട്ടില്ല. റിപ്പോര്‍ട്ട് സര്‍ക്കാര്‍ തമസ്‌കരിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പെട്രോള്‍ വില നിയന്ത്രണത്തില്‍നിന്ന് സര്‍ക്കാര്‍ പിന്‍വലിഞ്ഞതോടെ ജനങ്ങള്‍ ഡീസല്‍ വാഹനങ്ങളിലേയ്ക്ക് കൂടുതലായി തിരിഞ്ഞു. ഇത് പരിസ്ഥിതി മലിനീകരണം വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കിയിരിക്കുകയാണ്. പെട്രോള്‍ വില നിയന്ത്രണത്തില്‍നിന്ന് സര്‍ക്കാര്‍ പിന്‍വലിഞ്ഞ തീരുമാനത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. മുരളീ ദേവ്‌റയെ പെട്രോളിയം വകുപ്പ് മന്ത്രിയാക്കുന്നതിന് പിന്നില്‍ അമേരിക്കന്‍ താല്‍പര്യങ്ങളുണ്ടായിരുന്നു എന്ന വിക്കിലീക്‌സ് വെളിപ്പെടുത്തലും ഇവിടെ പരിഗണിക്കേണ്ടതുണ്ടെന്ന് സന്തോഷ് പറഞ്ഞു.
സ്ഥാപിത താല്‍പര്യങ്ങളുടെ ഭാഗമായി ഇന്ത്യന്‍ സമ്പദ്് ഘടനയെ തകര്‍ക്കാനുള്ള നീക്കമായിവേണം പെട്രോള്‍ വിലനിയന്ത്രണം നീക്കാനുള്ള തീരുമാനത്തെ കാണേണ്ടത്. അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വിപണി വിലയുടെ അടിസ്ഥാനത്തില്‍ എണ്ണ കമ്പനികള്‍ ആഭ്യന്തര വിപണിയില്‍ വില്‍ക്കുന്ന ഉല്‍പന്നങ്ങളുടെ വിലയും കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ വിലയും വിലയിരുത്തി അന്വേഷിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. റയില്‍വേ ബജറ്റ് മാതൃകയില്‍ സര്‍ക്കാര്‍ ഓയില്‍ ബജറ്റ് കൊണ്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റെജി കുര്യന്‍ janayugom 251011
പെട്രോള്‍ വിലനിയന്ത്രണം എടുത്തുകളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് എ ഐ ഐ എഫ് സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിച്ചു. എ ഐ വൈ എഫ് ജനറല്‍ സെക്രട്ടറി പി സന്തോഷ് കുമാര്‍, വൈസ് പ്രസിഡന്റ് ജിനു ഉമ്മന്‍ സഖറിയ എന്നിവര്‍ ഇന്നലെ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണിത്.
ReplyDelete