Monday, October 24, 2011

കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാന്‍ ലീഗ് മാധ്യമങ്ങള്‍ക്കെതിരെ

ഐസ്ക്രീം പാര്‍ലര്‍ കേസില്‍ പ്രതിരോധത്തിലായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാന്‍ മുസ്ലിംലീഗ് മാധ്യമങ്ങള്‍ക്കെതിരെ തിരിയുന്നു. സംസ്ഥാന രാഷ്ട്രീയത്തില്‍ ഒരു പാര്‍ടി മാധ്യമങ്ങള്‍ക്കെതിരെ കേസ് കൊടുക്കുമെന്ന് പറയുന്നത് ആദ്യമായാണ്. ചാനലുകള്‍ പുറത്തുവിട്ട പുതിയ വിവരങ്ങള്‍ കുഞ്ഞാലിക്കുട്ടിയെ പരിഭ്രാന്തനാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അദ്ദേഹം ഇടപെട്ടാണ് ഞായറാഴ്ച അടിയന്തര സെക്രട്ടറിയറ്റ് യോഗം വിളിച്ചത്. യോഗം ചേരുന്നതിനുമുമ്പുതന്നെ നിയമനടപടി സ്വീകരിക്കുന്ന വിവരം പാര്‍ടി നേതൃത്വം ചില ചാനലുകള്‍ക്ക് ചോര്‍ത്തിക്കൊടുത്തിരുന്നു. മുനീര്‍ ഇന്ത്യാവിഷന്‍ ചാനലിന്റെ ആരായാലും അത് നിയമനടപടിയുമായി മുന്നോട്ടുപോകാന്‍ തടസ്സമല്ലെന്ന് ജനറല്‍ സെക്രട്ടറിമാരായ ഇ ടി മുഹമ്മദ് ബഷീറും കെപിഎ മജീദും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

കുഞ്ഞാലിക്കുട്ടിക്കെതിരായ വാര്‍ത്തകള്‍ ലീഗിനെതിരാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ഇപ്പോഴത്തെ ശ്രമം. ജില്ലാ ലീഗ് ഹൗസില്‍ ചേര്‍ന്ന സെക്രട്ടറിയറ്റ് യോഗത്തില്‍ ഇന്ത്യാവിഷന്‍ ചാനലിനെതിരെയും മുനീറിനെതിരെയും രൂക്ഷ വിമര്‍ശമാണുണ്ടായത്. അതിനൊടുവിലാണ് ലീഗ് അതിന്റെ ചരിത്രത്തിലാദ്യമായി മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടിയെടുക്കാന്‍ തീരുമാനിച്ചത്. ഇക്കാര്യം മുഖ്യമന്ത്രിയുമായും മറ്റ് യുഡിഎഫ് നേതാക്കളുമായും ആലോചിച്ച ശേഷമാണ് തീരുമാനിച്ചത്. ചാനല്‍ പകയോടെ കുഞ്ഞാലിക്കുട്ടിയെ സമീപിക്കുന്നുവെന്നാണ് ബഷീര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. ആര്‍ക്ക്, എന്തിനാണ് പകയെന്ന് അദ്ദേഹം വിശദീകരിച്ചില്ല. ഇന്ത്യാവിഷനെതിരെ നിയമനടപടിയെടുക്കുമ്പോള്‍ അത് സ്വാഭാവികമായും മുനീറിനെതിരെയാകും. യോഗത്തില്‍ നിയമനടപടിയുടെ കാര്യം ചര്‍ച്ച ചെയ്തപ്പോള്‍ മുനീര്‍ പ്രതികരിച്ചില്ല.

ഐസ്ക്രീം കേസ്- ചാനലുകള്‍ക്കെതിരെ നിയമനടപടി: ലീഗ്

മലപ്പുറം: ഐസ്ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വാര്‍ത്ത കൊടുക്കുന്ന ഇന്ത്യാവിഷന്‍ , റിപ്പോര്‍ട്ടര്‍ ചാനലുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയറ്റ് തീരുമാനിച്ചു. ഇരു ചാനലുകളും "യക്ഷിക്കഥ" പ്രചരിപ്പിക്കുകയാണെന്ന് ജനറല്‍ സെക്രട്ടറിമാരായ ഇ ടി മുഹമ്മദ് ബഷീറും കെപിഎ മജീദും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നേതൃത്വത്തിനെതിരെ അണികളില്‍നിന്നുയരുന്ന രോഷം തണുപ്പിക്കുന്നതിനുള്ള നീക്കമാണിതെന്നാണ് വിലയിരുത്തല്‍ .

ഇരു ചാനലുകളും കുഞ്ഞാലിക്കുട്ടിക്കെതിരെ അപവാദ കഥകള്‍ പ്രചരിപ്പിക്കുന്നു. ഇത് മാധ്യമ സദാചാരത്തിന്റെ ലംഘനമാണ്. ഇന്ത്യാവിഷന്റെ സമീപനം ലീഗിനെതിരാണ്. ഈ ചാനല്‍ പകയോടുകൂടിയാണ് പ്രവര്‍ത്തിക്കുന്നത്. മന്ത്രി എം കെ മുനീര്‍ ചാനലിന്റെ ചെയര്‍മാന്‍ ആണോ അല്ലയോ എന്നൊന്നും പാര്‍ടി പരിഗണിക്കുന്നില്ല. അപവാദ പ്രചാരണങ്ങള്‍ ചെറുക്കാന്‍ നവംബര്‍ 15 മുതല്‍ വിപുലമായ ക്യാമ്പയിന്‍ നടത്തും. നിയമനടപടി ഏതുവിധത്തില്‍ വേണമെന്ന കാര്യം നിയമവിദഗ്ധരുമായി ആലോചിച്ച് തീരുമാനിക്കും. ഈ വിഷയത്തില്‍ വാസ്തവവിരുദ്ധമായ പ്രസ്താവന നടത്തുന്ന പ്രതിപക്ഷ നേതാവ് അടക്കമുള്ള വ്യക്തികള്‍ക്കെതിരെയും നടപടിയുണ്ടാകും. നിയമനടപടി സിപിഐ എമ്മിനെതിരല്ലെന്ന് ചോദ്യത്തിനുത്തരമായി ബഷീര്‍ വ്യക്തമാക്കി.

കോര്‍പറേഷന്‍ -ബോര്‍ഡ് ഭാരവാഹികളെ ഈ മാസത്തോടെ നിയമിക്കും. ലീഗ് മന്ത്രിമാര്‍ അവരുടെ വകുപ്പുകളുടെ പ്രവര്‍ത്തനം വിലയിരുത്തുന്ന പ്രതിമാസ റിപ്പോര്‍ട്ട് പാര്‍ടിക്ക് നല്‍കണം. ഇ കെ വിഭാഗം സുന്നികളുമായി ലീഗിന് ഒരു പ്രശ്നവുമില്ല. അവര്‍ക്ക് എന്തെങ്കിലും പ്രയാസമുള്ള കാര്യം ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും ബഷീര്‍ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറിമാരായ ഇ ടി മുഹമ്മദ് ബഷീര്‍ , കെ പിഎ മജീദ്, മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, എം കെ മുനീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

deshabhimani 241011

1 comment:

  1. ഐസ്ക്രീം പാര്‍ലര്‍ കേസില്‍ പ്രതിരോധത്തിലായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാന്‍ മുസ്ലിംലീഗ് മാധ്യമങ്ങള്‍ക്കെതിരെ തിരിയുന്നു. സംസ്ഥാന രാഷ്ട്രീയത്തില്‍ ഒരു പാര്‍ടി മാധ്യമങ്ങള്‍ക്കെതിരെ കേസ് കൊടുക്കുമെന്ന് പറയുന്നത് ആദ്യമായാണ്. ചാനലുകള്‍ പുറത്തുവിട്ട പുതിയ വിവരങ്ങള്‍ കുഞ്ഞാലിക്കുട്ടിയെ പരിഭ്രാന്തനാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അദ്ദേഹം ഇടപെട്ടാണ് ഞായറാഴ്ച അടിയന്തര സെക്രട്ടറിയറ്റ് യോഗം വിളിച്ചത്. യോഗം ചേരുന്നതിനുമുമ്പുതന്നെ നിയമനടപടി സ്വീകരിക്കുന്ന വിവരം പാര്‍ടി നേതൃത്വം ചില ചാനലുകള്‍ക്ക് ചോര്‍ത്തിക്കൊടുത്തിരുന്നു. മുനീര്‍ ഇന്ത്യാവിഷന്‍ ചാനലിന്റെ ആരായാലും അത് നിയമനടപടിയുമായി മുന്നോട്ടുപോകാന്‍ തടസ്സമല്ലെന്ന് ജനറല്‍ സെക്രട്ടറിമാരായ ഇ ടി മുഹമ്മദ് ബഷീറും കെപിഎ മജീദും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

    ReplyDelete