എന്താണ് ടൈറ്റാനിയം അഴിമതി...........?
ടൈറ്റാനിയം അഴിമതിയാരോപണത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്കുതെളിയിക്കുന്ന ഒരു സുപ്രധാന തെളിവുണ്ട്. 2006 ജനുവരി 5ന് അദ്ദേഹം സുപ്രിംകോടതി മോണിറ്ററിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ജി. ത്യാഗരാജന് അയച്ച കത്താണത്.
ആ കത്തില്‍ അദ്ദേഹം പറയുന്നു.....
The State Pollution Control Board, after being satisfied with the adequacy with pollution control measures proposed by TTPL, has already scheduled the Public Hearing on 13-01—2006.
ഇതു പച്ചക്കളളമാണ്. ഈ കത്തയയ്ക്കുന്ന കാലത്ത് സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡ് മെക്കോണ്‍ പദ്ധതിയില്‍ ഒരു സംതൃപ്തിയും രേഖപ്പെടുത്തിയിട്ടില്ല. മാത്രവുമല്ല, പദ്ധതിയിലെ വൈകല്യങ്ങള്‍ അക്കമിട്ടു ചൂണ്ടിക്കാട്ടി പദ്ധതിയ്ക്ക് അനുമതി നിഷേധിക്കുകയും ചെയ്തിരുന്നു അവര്‍ . . . 2005 ആഗസ്റ്റ് 1ന് ടൈറ്റാനിയം കമ്പനി എംഡിയ്ക്ക് അയച്ച കത്തിലെ നിലപാട് ഇങ്ങനെയായിരുന്നു...
The proposal of MECON suffer from many infirmities, the Board is not able to entertain your applications for consent to establish and consent to operate and your request for public hearing.
പൊളൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് ഈ നിലപാടു സ്വീകരിക്കുമ്പോള്‍ കെ. കെ. രാമചന്ദ്രന്‍ മാസ്റ്ററായിരുന്നു വകുപ്പു മന്ത്രി. താന്‍ ഈ പദ്ധതിയെ എതിര്‍ത്തിട്ടുണ്ട് എന്ന് അദ്ദേഹം പരസ്യമായി പറഞ്ഞിട്ടുണ്ട്.
ഉമ്മന്‍ചാണ്ടിയുടെ ഈ കത്ത് തയ്യാറാക്കുമ്പോള്‍ കെ. കെ. രാമചന്ദ്രന്‍ മാസ്റ്റര്‍ക്ക് പരിസ്ഥിതി വകുപ്പിന്റെ ചുമതല ഏതാണ്ട് നഷ്ടപ്പെട്ടു കഴിഞ്ഞു. ജനുവരി 4ന് എ. സുജനപാല്‍ സത്യപ്രതിജ്ഞ ചെയ്തു. പരിസ്ഥിതി വകുപ്പിന്റെ ചുമതല കൂടി അദ്ദേഹത്തിനു നല്‍കിയത് 2006 ജനുവരി 7ന്. 2006 ജനുവരി 14ന് കെ. കെ. രാമചന്ദ്രന്‍ നായര്‍ മന്ത്രിസഭയില്‍ നിന്നു തന്നെ രാജിവെയ്ക്കേണ്ടി വന്നു.
ശേഷം 2006 ഫെബ്രുവരി 10നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിലപാട് പദ്ധതിയ്ക്കനുകൂലമായി തകിടംമറിയുന്നത്. 2005 ആഗസ്റ്റ് 9ന് അവര്‍ പദ്ധതിയില്‍ ചൂണ്ടിക്കാട്ടിയ പന്ത്രണ്ടുവൈകല്യങ്ങള്‍ ആവിയായി. ഒരു മന്ത്രിയെ പുറത്താക്കിയാണ് ഈ ബാഷ്പീകരണം ഉമ്മന്‍ചാണ്ടി സാധ്യമാക്കിയത്.
മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിലപാട് തകിടം മറിയുമെന്ന് ഉമ്മന്‍ചാണ്ടിയ്ക്കു തീര്‍ച്ചയായിരുന്നു. അതുകൊണ്ടാണ് 2005 ജനുവരി 5ന്റെ കത്തില്‍ The State Pollution Control Board, after being satisfied with the adequacy with pollution control measures proposed by TTPL, has already scheduled the Public Hearing on 13-01—2006 എന്നെഴുതിയ അദ്ദേഹം സുപ്രിംകോടതി നിയോഗിച്ച സമിതിയെ തെറ്റിദ്ധരിപ്പിച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച വേളയിലാണ് ടൈറ്റാനിയത്തില്‍ 256 കോടി രൂപയുടെ മലിനീകരണ നിവാരണ പദ്ധതി ധൃതിപിടിച്ച് ഉമ്മന്‍ചാണ്ടി അംഗീകരിച്ചത്. പദ്ധതി അംഗീകരിച്ച് ഉത്തരവ് പുറത്തിറക്കിയത് 2006 മെയ് 5ന്. അസംബ്ലി തെരഞ്ഞെടുപ്പു നടന്നത് 2006 ഏപ്രില്‍ 22ന്. തിരഞ്ഞെടുപ്പു നടക്കുന്നതിന് 47 ദിവസം മുമ്പ് ഇത്തരമൊരു പദ്ധതി അംഗീകരിച്ചത് ടൈറ്റാനിയത്തെ രക്ഷിക്കാനായിരുന്നില്ലെന്ന് സ്പഷ്ടം.
ടൈറ്റാനിയം അഴിമതിയാരോപണത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്കുതെളിയിക്കുന്ന ഒരു സുപ്രധാന തെളിവുണ്ട്. 2006 ജനുവരി 5ന് അദ്ദേഹം സുപ്രിംകോടതി മോണിറ്ററിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ജി. ത്യാഗരാജന് അയച്ച കത്താണത്.
ReplyDeleteആ കത്തില്‍ അദ്ദേഹം പറയുന്നു.....
The State Pollution Control Board, after being satisfied with the adequacy with pollution control measures proposed by TTPL, has already scheduled the Public Hearing on 13-01—2006.
ഇതു പച്ചക്കളളമാണ്. ഈ കത്തയയ്ക്കുന്ന കാലത്ത് സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡ് മെക്കോണ്‍ പദ്ധതിയില്‍ ഒരു സംതൃപ്തിയും രേഖപ്പെടുത്തിയിട്ടില്ല. മാത്രവുമല്ല, പദ്ധതിയിലെ വൈകല്യങ്ങള്‍ അക്കമിട്ടു ചൂണ്ടിക്കാട്ടി പദ്ധതിയ്ക്ക് അനുമതി നിഷേധിക്കുകയും ചെയ്തിരുന്നു അവര്‍