വിശാഖപട്ടണം: ഇന്ത്യയുടെ നെല്ലറയായ ആന്ധ്രയിലെ കൃഷ്ണ ഗോദാവരി തീരത്ത് കടുത്ത ചൂഷണത്തിനിരയായി ആത്മഹത്യ ചെയ്തത് 500ലേറെ കര്‍ഷകര്‍ . പത്തുവര്‍ഷത്തിനിടയില്‍ ആത്മഹത്യ ചെയ്തവരില്‍ ഭൂരിപക്ഷവും പാട്ടകൃഷിക്കാരാണ്. ഭൂരഹിതരായ പാട്ടകൃഷിക്കാരെ കര്‍ഷകരായി കണക്കാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതിനാല്‍ കര്‍ഷക ആത്മഹത്യയുടെ കണക്കില്‍ ഇത് ഉള്‍പ്പെടുന്നില്ല. ഇതുമൂലം കുടുംബത്തിന് നഷ്ടപരിഹാരവും ലഭിക്കുന്നില്ല. സര്‍ക്കാരും, കോണ്‍ഗ്രസ്, തെലുഗുദേശം എന്നീ കക്ഷികളും ദുരിതത്തിന് നേരേ കണ്ണടക്കുകയാണ്.
2000ലാണ് ഗുണ്ടൂര്‍ , കിഴക്ക്-പടിഞ്ഞാറ് ഗോദാവരി ജില്ലകള്‍ എന്നിവിടങ്ങളിലാണ് പാട്ടക്കൃഷി വ്യാപകമായത്. ഈ ജില്ലകളിലെ 50 മുതല്‍ 70 വരെ ശതമാനം കൃഷിക്കാരും പാട്ടക്കുടിയാന്മാരാണ്. ചില ഗ്രാമങ്ങളില്‍ 80 ശതമാനം വരുമിത്. മൂന്ന് കോടി ഏക്കര്‍ കൃഷിഭൂമിയില്‍ ഒന്നരകോടിയിലും ഇപ്പോള്‍ പാട്ടക്കൃഷിയാണ്. മറ്റ് ജില്ലകളിലേക്കും പാട്ടക്കൃഷി അതിവേഗം വ്യാപിക്കുന്നു. സംസ്ഥാനത്ത് 40 ലക്ഷം പാട്ടക്കൃഷിക്കാരുണ്ട്. കൃഷി ലാഭകരമല്ലാതാകുകയും നവ ഉദാരവല്‍ക്കരണം സമ്പന്നരായ ഭൂസ്വാമിമാര്‍ക്ക് പുതിയ വഴികള്‍ തുറന്നിടുകയും ചെയ്തതോടെയാണ് കൃഷി നടത്താനുള്ള അവകാശം പാട്ടത്തിന് നല്‍കി നഗരങ്ങളിലേക്ക് കുടിയേറിയത്. സ്വന്തം ബിസിനസ്സ് നടത്തുന്നതോടൊപ്പം കൃഷിഭൂമിയില്‍നിന്ന് ഒരു നിശ്ചിത വരുമാനവും ഭൂവുടമക്ക് ലഭിക്കുമെന്നായി. പാട്ടത്തിന് നെല്ല് കൃഷിചെയ്യാനുള്ള അവകാശം ലഭിക്കാന്‍ ഏക്കറൊന്നിന് 75 കിലോ നെല്ലോ 20,000 രൂപയോ ഭൂവുടമക്ക് നല്‍കണം. കരിമ്പാണ് കൃഷിചെയ്യുന്നതെങ്കില്‍ 10-20 ടണ്‍ കരിമ്പോ 20,000-40,000 രൂപയോ ഏക്കറൊന്നിന് പാട്ടം നല്‍കണം. വാഴ, മഞ്ഞള്‍ എന്നിവയ്ക്ക് ഏക്കറൊന്നിന് 25,000-50,000 എന്നാണ് കണക്ക്. പണമാണെങ്കില്‍ മുന്‍കൂര്‍ നല്‍കണം. വിളനാശം ഉണ്ടായാലും പാട്ടം കൃത്യമായി നല്‍കണം. അല്ലാത്തപക്ഷം കുടിയൊഴിപ്പിക്കും. ഇതൊഴിവാക്കാന്‍ കൊള്ളപ്പലിശയ്ക്ക് പണം കടം വാങ്ങാന്‍ പാട്ടകൃഷിക്കാരന്‍ നിര്‍ബന്ധിതനാകുന്നു. കാര്‍ഷിക വായ്പ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും ഇവര്‍ക്കില്ല.
കര്‍ഷകസംഘത്തിന്റെ സമരത്തിന്റെ ഫലമായി പാട്ടകൃഷിക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ലഭിച്ചെങ്കിലും അതിന്റെ പേരില്‍ അവരെ ഭൂമിയില്‍നിന്ന് ഒഴിപ്പിക്കാനുള്ള ശ്രമം വ്യാപകമാണ്. കാര്‍ഷികവായ്പയും രാസവള സബ്സിഡിയും ലഭിക്കാനുള്ള കാര്‍ഡ് ഉപകരണമാക്കി ഭാവിയില്‍ ഭൂവുടമാവകാശത്തിനും പാട്ടകൃഷിക്കാര്‍ ശ്രമിക്കുമോ എന്ന ഭയമാണ് ഇതിന് പിന്നില്‍ . കാര്‍ഡിന് അപേക്ഷ നല്‍കുന്ന പാട്ടകൃഷിക്കാരെ ഭൂവുടമകള്‍ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുകയാണ്. അപേക്ഷ നല്‍കിയാല്‍ കുടിയിറക്കുമെന്നാണ് ഭീഷണി. നൂറുകണക്കിന് കൃഷിക്കാരെ ഇതിനകം ഒഴിപ്പിച്ചു. ഇവര്‍ നല്‍കുന്ന അപേക്ഷ പരിശോധിക്കാനായി ചേരുന്ന ഗ്രാമസഭകള്‍ ഭൂവുടമകള്‍ ബഹിഷ്ക്കരിക്കുകയാണ്.
(വി ബി പരമേശ്വരന്‍)
ദേശാഭിമാനി 031011
ഇന്ത്യയുടെ നെല്ലറയായ ആന്ധ്രയിലെ കൃഷ്ണ ഗോദാവരി തീരത്ത് കടുത്ത ചൂഷണത്തിനിരയായി ആത്മഹത്യ ചെയ്തത് 500ലേറെ കര്‍ഷകര്‍ . പത്തുവര്‍ഷത്തിനിടയില്‍ ആത്മഹത്യ ചെയ്തവരില്‍ ഭൂരിപക്ഷവും പാട്ടകൃഷിക്കാരാണ്. ഭൂരഹിതരായ പാട്ടകൃഷിക്കാരെ കര്‍ഷകരായി കണക്കാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതിനാല്‍ കര്‍ഷക ആത്മഹത്യയുടെ കണക്കില്‍ ഇത് ഉള്‍പ്പെടുന്നില്ല. ഇതുമൂലം കുടുംബത്തിന് നഷ്ടപരിഹാരവും ലഭിക്കുന്നില്ല. സര്‍ക്കാരും, കോണ്‍ഗ്രസ്, തെലുഗുദേശം എന്നീ കക്ഷികളും ദുരിതത്തിന് നേരേ കണ്ണടക്കുകയാണ്.
ReplyDelete