Tuesday, October 25, 2011

കിളിരൂര്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ ശ്രമിച്ചുവെന്ന് ഓമനക്കുട്ടി

കിളിരൂര്‍ സ്ത്രീപീഡനക്കേസ് സാക്ഷിവിസ്താരം ആരംഭിച്ചു. സാക്ഷി വിസ്താരം ഇന്നും തുടരും. തിരുവനന്തപുരം സി ബി ഐ സ്‌പെഷല്‍ കോടതി ജഡ്ജി ടി എസ് പി മൂസത് മുന്‍പാകെ മാപ്പുസാക്ഷി ഓമനക്കുട്ടിയെ ഇന്നലെ വിസ്തരിച്ചു. കേസിലെ മറ്റു പ്രതികളെ ഓമനക്കുട്ടി കോടതിയില്‍ തിരിച്ചറിഞ്ഞു.

ലതാനായര്‍, മനോജ്, പ്രശാന്ത്, കൊച്ചുമോന്‍, പ്രവീണ്‍, സോമനാഥ് എന്നിങ്ങനെ ആറു പ്രതികളാണ് കേസിലുള്ളത്. ഒന്നാം പ്രതിയായിരുന്ന ഓമനക്കുട്ടിയെ പ്രതിസ്ഥാനത്തുനിന്നു ഒഴിവാക്കി മാപ്പുസാക്ഷിയാക്കുകയായിരുന്നു. കേസ് ഒത്തുതീര്‍പ്പാക്കാന്‍ എതാനും ബിജെപി പ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നതായി ഓമനക്കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. കോട്ടയം ജനറല്‍ ആശുപത്രിയില്‍ നിന്നു ശാരിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയിലാണ് ബി ജെ പി പ്രവര്‍ത്തകര്‍ സമീപിച്ചതെന്ന് മൊഴിയില്‍ പറയുന്നു. എന്നാല്‍ കൃത്യമായി എവിടെ വച്ചാണ് ഒത്തുതീര്‍പ്പുശ്രമം നടന്നതെന്ന് വ്യക്തമാക്കാന്‍ മാപ്പുസാക്ഷിക്കു കഴിഞ്ഞിട്ടില്ല. കുമിളി ഫോറസ്റ്റു ഗസ്റ്റ്ഹൗസില്‍ വച്ച് കൊച്ചുമോനും മനോജും പ്രശാന്തും ശാരിയെ ബലാല്‍സംഗം ചെയ്തതായും മൊഴിയുണ്ട്. കുമളി, പഴനി, ഇടപ്പള്ളി, ഗുരുവായൂര്‍ എന്നിങ്ങനെ നാലു സ്ഥലങ്ങളില്‍ വച്ച് പലതവണ ശാരി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും മൊഴിയില്‍ പറയുന്നു.

സീരിയലില്‍ അഭിനയിപ്പിക്കാം എന്നു പറഞ്ഞ് ശാരിയെ കുമളിയിലേക്കു വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് ശാരിക്കും കൂടെ ഉണ്ടായിരുന്ന ഓമനക്കുട്ടിക്കും മയക്കുമരുന്ന് നല്‍കിയ ശേഷം ശാരിയെ പീഡിപ്പിക്കുകയായിരുന്നു. സീരിയലില്‍ സ്റ്റാാറാകണമെങ്കില്‍ ഇങ്ങനെയൊക്കെ ചെയ്യണം എന്ന് ലതാ നായര്‍ പറഞ്ഞതായും ഓമനക്കുട്ടി പറഞ്ഞു. ശാരിയെ ലൈംഗികമായി പീഡിപ്പിക്കുകയാണ് എന്ന വ്യക്തമായപ്പോള്‍ സിരിയലില്‍ അഭിനയിക്കാന്‍ പോകുന്നതിനെ താന്‍ എതിര്‍ത്തിരുന്നെന്നും എന്നാല്‍ ശാരിയുടെ മാതാപിതാക്കള്‍ അംഗീകരിച്ചില്ലെന്നും ഓമനക്കുട്ടി പറഞ്ഞു.

janayugom 251011

2 comments:

  1. ലതാനായര്‍, മനോജ്, പ്രശാന്ത്, കൊച്ചുമോന്‍, പ്രവീണ്‍, സോമനാഥ് എന്നിങ്ങനെ ആറു പ്രതികളാണ് കേസിലുള്ളത്. ഒന്നാം പ്രതിയായിരുന്ന ഓമനക്കുട്ടിയെ പ്രതിസ്ഥാനത്തുനിന്നു ഒഴിവാക്കി മാപ്പുസാക്ഷിയാക്കുകയായിരുന്നു. കേസ് ഒത്തുതീര്‍പ്പാക്കാന്‍ എതാനും ബിജെപി പ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നതായി ഓമനക്കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. കോട്ടയം ജനറല്‍ ആശുപത്രിയില്‍ നിന്നു ശാരിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയിലാണ് ബി ജെ പി പ്രവര്‍ത്തകര്‍ സമീപിച്ചതെന്ന് മൊഴിയില്‍ പറയുന്നു.

    ReplyDelete
  2. കിളിരൂര്‍ പെണ്‍വാണി കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ടു കോടതിയെ സമീപിക്കുമെന്നു ശാരിയുടെ മാതാ- പിതാക്കളായ സുരേന്ദ്രനാഥും ശ്രീദേവിയും. സി ബി ഐയുടെ അന്വേഷണത്തിലും പ്രോസിക്യൂഷന്‍ വിചാരണയിലും തൃപ്തിയില്ല. പ്രോസ്‌ക്യൂഷന്‍ മിക്കവാറും പ്രതി‘ാഗത്തിനു അനുകൂലമാകുന്ന രീതിയിലാണ് കോടതിയില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നതെന്നും സുരേന്ദ്രനാഥ് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
    അതിനിടെ ശാരിയുടെ അമ്മ ശ്രീദേവിയുടെ വിസ്താരം കോടതിയില്‍ ഇന്നലെ പൂര്‍ത്തിയാക്കി. സം‘വം നടന്ന സ്ഥലങ്ങളില്‍ പോയി വന്ന ശേഷം ശാരി സന്തോഷവതിയായിരുന്നുവെന്നും ശാരി യാതൊരു പരാതിയും പറഞ്ഞിട്ടില്ലെന്നും ശ്രീദേവി മൊഴി നല്‍കി. കോടതിയില്‍ നാളെ ശാരിയുടെ ജനന സര്‍ട്ടിഫിക്കറ്റു നല്‍കിയ രജിസ്റ്റാര്‍, ഡി എന്‍ എ ടെസ്റ്റ് നടത്തിയ ഡോക്ടര്‍, ശാരിയുടെ പെരുന്നയിലെ ബന്ധു എന്നിവരെ വിസ്തരിക്കും.

    ReplyDelete