ഹവാന: കേണല്‍ മുഅമ്മര്‍ ഗദ്ദാഫിയെ പുറത്താക്കാന്‍ ലിബിയയില്‍ നാറ്റോസേന നടത്തിയ ആക്രമണം നിഷ്ഠുരമെന്ന് ക്യൂബന്‍ വിപ്ലവനായകന്‍ ഫിദല്‍ കാസ്ട്രോ. ഹീനമായ നാറ്റോ സൈനികസഖ്യം മാനവചരിത്രത്തിലെ ഏറ്റവും കാപട്യംനിറഞ്ഞ അടിച്ചമര്‍ത്തല്‍ ഉപകരണമായി മാറിയെന്നും കാസ്ട്രോ അഭിപ്രായപ്പെട്ടു. ഗദ്ദാഫിയെ കൊലപ്പെടുത്തിയതിലും അദ്ദേഹത്തിന്റെ മൃതദേഹത്തോടുപോലും ക്രൂരത തുടര്‍ന്നതിലും കാസ്ട്രോ രോഷംപ്രകടിപ്പിച്ചു.
യുദ്ധത്തില്‍ ലഭിച്ച ട്രോഫിയെന്നപോലെയാണ് ഗദ്ദാഫിയെ പ്രദര്‍ശിപ്പിച്ചത്. ഇസ്ലാമിന്റെയും മറ്റു മതങ്ങളുടെയുമെല്ലാം വിശ്വാസത്തിന്റെ പ്രാഥമികതത്വങ്ങള്‍ക്ക് നിരക്കാത്ത പ്രവൃത്തിയാണിത്. അമേരിക്ക നാറ്റോയെ ഉപകരണമാക്കുകയാണെന്നും തിങ്കളാഴ്ച പ്രസിദ്ധീകരിച്ച ലേഖനത്തില്‍ കാസ്ട്രോ ചൂണ്ടിക്കാട്ടി. ഗദ്ദാഫി കൊല്ലപ്പെട്ടശേഷം ക്യൂബയുടെ ആദ്യപ്രതികരണമാണ് ഫിദല്‍ കാസ്ട്രോയുടേത്. ലിബിയയിലെ നാറ്റോ കടന്നാക്രമണത്തെ ആദ്യംമുതല്‍ എതിര്‍ക്കുന്ന ഫിദല്‍ കാസ്ട്രോ, ഗദ്ദാഫിയുടെ ചെറുത്തുനില്‍പ്പിന് ശക്തമായ പിന്തുണ അറിയിച്ചിരുന്നു.
വിദേശശക്തികളുടെ ഇടപെടലില്‍ നിലവില്‍വന്ന ദേശീയപരിവര്‍ത്തന കൗണ്‍സിലിനെ അംഗീകരിക്കില്ലെന്നു പ്രഖ്യാപിച്ച ക്യൂബന്‍സര്‍ക്കാര്‍ , കഴിഞ്ഞമാസം ലിബിയയിലെ സ്ഥാനപതിയെ പിന്‍വലിച്ചിരുന്നു.
deshabhimani 251011
കേണല്‍ മുഅമ്മര്‍ ഗദ്ദാഫിയെ പുറത്താക്കാന്‍ ലിബിയയില്‍ നാറ്റോസേന നടത്തിയ ആക്രമണം നിഷ്ഠുരമെന്ന് ക്യൂബന്‍ വിപ്ലവനായകന്‍ ഫിദല്‍ കാസ്ട്രോ. ഹീനമായ നാറ്റോ സൈനികസഖ്യം മാനവചരിത്രത്തിലെ ഏറ്റവും കാപട്യംനിറഞ്ഞ അടിച്ചമര്‍ത്തല്‍ ഉപകരണമായി മാറിയെന്നും കാസ്ട്രോ അഭിപ്രായപ്പെട്ടു. ഗദ്ദാഫിയെ കൊലപ്പെടുത്തിയതിലും അദ്ദേഹത്തിന്റെ മൃതദേഹത്തോടുപോലും ക്രൂരത തുടര്‍ന്നതിലും കാസ്ട്രോ രോഷംപ്രകടിപ്പിച്ചു.
ReplyDeleteഒരു കാലത്ത് ഭൂമിയിലെ നക്ഷത്രങ്ങളായിരുന്നു സദ്ദാം ഹുസൈൻ, കാസ്ട്രോ, ഗദ്ദാഫി തുടങ്ങിയവർ. കാലം ഇപ്പോൾ എത്ര മാറിയിരിക്കുന്നു. മാറാത്തത് യാങ്കികൾ മാത്രം. ഡമോക്രാറ്റുകൾ ഭരിച്ചാലും റിപ്പബ്ലിക്കന്മാർ ഭരിച്ചാലും എല്ലാം ഒരു പോലെ തന്നെ; അവർക്ക് ലക്ഷ്യം വയ്ക്കാൻ അമേരിക്കക്ക് പുറത്തൊരു ഭരണാധികാരിയെ അവർ കണ്ടു പിടിയ്ക്കും.
ReplyDelete