പൊതുമുതല്‍ നശിപ്പിച്ചെന്ന കുറ്റംചുമത്തപ്പെടുന്നവര്‍ക്ക്ജാമ്യം ലഭിക്കണമെങ്കില്‍ നാശനഷ്ടത്തിനു തുല്യമായ തുക കെട്ടിവയ്ക്കണമെന്ന ഉപാധി ജാമ്യവ്യവസ്ഥയില്‍ ഉള്‍പ്പെടുത്താന്‍ ഹൈക്കോടതി ഉത്തരവ്. അല്ലാത്തപക്ഷം സര്‍ക്കാരിനുണ്ടായ നഷ്ടം ഈടാക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് കെ ടി ശങ്കരന്‍ വ്യക്തമാക്കി. കേസില്‍ വെറുതെവിടുകയോ കുറ്റക്കാരല്ലെന്ന് കണ്ടെത്തുകയോ ചെയ്താല്‍ ജാമ്യവേളയില്‍ കെട്ടിവച്ച തുക തിരികെ ലഭിക്കാന്‍ പ്രതിക്ക് അവകാശമുണ്ട്. കുറ്റക്കാരെന്നു കണ്ടെത്തിയാല്‍ കെട്ടിവച്ച തുക പിഴയായി ഈടാക്കാമെന്നും കോടതി പറഞ്ഞു.
പൊതുമുതല്‍ നശിപ്പിക്കുന്നത് തടയാന്‍ കര്‍ശന നടപടി വേണമെന്നും നഷ്ടം ഈടാക്കാന്‍ കോടതി നിര്‍ദേശിച്ച ഉപാധി സുപ്രീംകോടതി വിധികള്‍ക്ക് അനുസൃതമാണെന്നും സര്‍ക്കാരിനുവേണ്ടി ഹാജരായ സ്റ്റേറ്റ് പ്രോസിക്യൂട്ടര്‍ ടി അസഫ് അലി പറഞ്ഞു. ജാമ്യത്തിന് നാശനഷ്ടത്തിനു തുല്യമായ തുക കെട്ടിവയ്ക്കണമെന്ന വ്യവസ്ഥ ഏര്‍പ്പെടുത്തുന്നത് പൊലീസ് ദുരുപയോഗംചെയ്യാന്‍ സാധ്യതയുണ്ടെന്നും നിരപരാധികളെയാണ് ഇത്തരം കേസുകളില്‍ പലപ്പോഴും പൊലീസ് പ്രതിചേര്‍ക്കുന്നതെന്നും എതിര്‍ഭാഗം വാദിച്ചു. വിചാരണ പൂര്‍ത്തിയാക്കി പ്രതികള്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയാല്‍ മാത്രമേ നഷ്ടം ഈടാക്കാന്‍ പാടുള്ളൂ എന്നും വാദിച്ചു. കോഴിക്കോട് ജില്ലയിലെ കക്കോടിയില്‍ ഡിവൈഎഫ്ഐ പ്രതിഷേധത്തിനിടെ പൊലീസ്ജീപ്പ് ആക്രമിക്കപ്പെട്ടതിനെത്തുടര്‍ന്ന് ചേവായൂര്‍ പൊലീസ് രജിസ്റ്റര്‍ചെയ്ത കേസിലെ ഏഴു പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചാണ് കോടതി ഉത്തരവ്. ജാമ്യത്തിനായി പ്രതികള്‍ 25,000 രൂപ കെട്ടിവയ്ക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
deshabhimani 251011

ReplyDelete