വാളകം സംഭവത്തില്‍ പരിക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന അധ്യാപകന്‍ കൃഷ്ണകുമാറിന്റെ ജീവന് ഭീഷണിയെന്ന് പരാതി. മുന്‍ മന്ത്രി ബാലകൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ള സ്‌കൂളിലെ അധ്യാപകനായ കൃഷ്ണകുമാറിന്റെ ജീവന് സംരക്ഷണം ആവശ്യപ്പെട്ട് ഭാര്യ മെഡിക്കല്‍ കോളജ് പൊലീസില്‍ പരാതി നല്‍കി.
ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നോടെ അപരിചിതരായ ചിലര്‍ അധ്യാപകന്‍ കഴിയുന്ന ആശുപത്രി മുറിയുടെ വാതിലില്‍ മുട്ടിയെന്നും തുറക്കാത്തപ്പോള്‍ നിങ്ങളുടെ കുടുംബത്തിലെ എല്ലാപേരുടെയും ജീവന് അപകടം ഉണ്ടാകുമെന്ന് വിളിച്ചു പറയുകയുമായിരുന്നെന്ന് പരാതിയില്‍ പറയുന്നു.
തുടര്‍ന്നു ഒരു മൊബൈല്‍ നമ്പര്‍ എഴുതി മുറിയിലിട്ടു. ഈ നമ്പരില്‍ വിളിച്ചാല്‍ കൂടുതല്‍ കാര്യങ്ങള്‍ രാത്രി 10 ന് പറയാമെന്ന് അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് കൃഷ്ണകുമാറിന്റെ ജീവന്‍ അപകടത്തിലാണെന്ന് കാട്ടി ബന്ധുക്കള്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ടിനും പൊലീസിനും പരാതി നല്‍കിയത്.
കൃഷ്ണകുമാറിന് സംരക്ഷണം: ഉമ്മന്‍ചാണ്ടി വാക്കുപാലിച്ചില്ല
തിരുവനന്തപുരം: വാളകത്ത് ആക്രമിക്കപ്പെട്ട അധ്യാപകന്‍ കൃഷ്ണകുമാറിനും കുടുംബത്തിനും ജീവന് ഭീഷണിയുണ്ടായതിന് കാരണം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വീഴ്ചയാണെന്ന് കേരള മഹിളാ സംഘം ആരോപിച്ചു. ഇക്കാര്യത്തില്‍ കഴിഞ്ഞ 24 ന് നല്‍കിയ ഉറപ്പ് പാലിക്കുന്നതില്‍ മുഖ്യമന്ത്രി വീഴ്ചവരുത്തിയതായും മഹിളാ സംഘം ചൂണ്ടിക്കാട്ടി. ഇനിയെങ്കിലും കൃഷ്ണകുമാറിനും കുടുംബത്തിനും പൊലീസ് സംരക്ഷണം നല്‍കണമെന്ന് മഹിളാ സംഘം സംസ്ഥാന പ്രസിഡന്റ് പ്രഫ. മീനാക്ഷി തമ്പാന്‍, വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, ജനറല്‍ സെക്രട്ടറി കമലാ സദാനന്ദന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
കൃഷ്ണകുമാറിനും കുടുംബത്തിനും സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇ എസ് ബിജിമോള്‍ എം എല്‍ എ, ഇന്ദിരാ രവീന്ദ്രന്‍, കമലാ സദാനന്ദന്‍ എന്നിവര്‍ 24 നാണ് മുഖ്യമന്ത്രിയെ നേരില്‍കണ്ട് നിവേദനം നല്‍കിയത്. മെഡിക്കല്‍ കാളജ് ആശുപത്രിയില്‍ കൃഷ്ണകുമാറിനെ തങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍ ആദ്യം വാതില്‍ തുറക്കാന്‍ ഭാര്യ തയ്യാറായില്ലെന്ന് അവര്‍ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു.
ഒരു സുരക്ഷിതത്വവും ഇല്ലാത്തതിനാല്‍ കൃഷ്ണകുമാറും ഭാര്യയും ഭീതിയിലായിരുന്നു. അതുകൊണ്ടാണ് അന്ന് വാതില്‍ തുറക്കാതിരുന്നത്. പിന്നീട് ആളെ തിരിച്ചറിഞ്ഞപ്പോഴാണ് വാതില്‍ തുറന്നത്. ആ കുടുംബം അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദം നേരില്‍ ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് അന്നുതന്നെ മുഖ്യമന്ത്രിയെ നേരില്‍കണ്ട് നിവേദനം നല്‍കിയത്.
കൃഷ്ണകുമാറിനെ ഐ സി യുവില്‍നിന്ന് മാറ്റിയപ്പോള്‍തന്നെ പൊലീസ് സംരക്ഷണം പിന്‍വലിച്ചിരുന്നു. ഇത് പുനസ്ഥാപിക്കണമെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് മഹിളാസംഘം നേതാക്കള്‍ അഭ്യര്‍ത്ഥിച്ചത്. പൊലീസ് സംരക്ഷണം നല്‍കാന്‍ നിര്‍ദ്ദേശം നല്‍കാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അന്ന് ഉറപ്പുനല്‍കുകയും ചെയ്തതാണ്.
പൊലീസ് സംരക്ഷണം നല്‍കിയില്ലെന്ന് മാത്രമല്ല, ഇന്നലെ അപരിചിതര്‍ കൃഷ്ണകുമാറിനെയും കുടുംബത്തേയും അന്വേഷിച്ചുചെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് അഡ്വ. ഇന്ദിരാ രവീന്ദ്രന്‍ പറഞ്ഞു. കൃഷ്ണകുമാറിന്റെ ജീവന് ഭീഷണിയുണ്ടെന്ന് വ്യക്തമായിട്ടും പൊലീസ് സംരക്ഷണം നല്‍കാന്‍ മടിക്കുന്നത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ഇന്ദിരാ രവീന്ദ്രന്‍ ആവശ്യപ്പെട്ടു.
janayugom 021111
വാളകം സംഭവത്തില്‍ പരിക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന അധ്യാപകന്‍ കൃഷ്ണകുമാറിന്റെ ജീവന് ഭീഷണിയെന്ന് പരാതി. മുന്‍ മന്ത്രി ബാലകൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ള സ്‌കൂളിലെ അധ്യാപകനായ കൃഷ്ണകുമാറിന്റെ ജീവന് സംരക്ഷണം ആവശ്യപ്പെട്ട് ഭാര്യ മെഡിക്കല്‍ കോളജ് പൊലീസില്‍ പരാതി നല്‍കി.
ReplyDelete