2 ജി ഇടപാടില്‍ നഷ്ടം പൂജ്യമാണെന്ന് പറഞ്ഞ മന്ത്രി കപില്‍സിബലിനെയും പിഎസിയില്‍ വിളിക്കണമെന്ന് ബിജെപിയുടെ പ്രകാശ് ജാവേദ്കര്‍ ആവശ്യപ്പെട്ടു. സിബിഐ ഡയറക്ടറെയും വിളിക്കണമെന്ന് എഐഎഡിഎംകെയുടെ തമ്പിദുരൈ ആവശ്യപ്പെട്ടു. 2 ജി അഴിമതി പിഎസി ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗം സഞ്ജയ്നിരുപം നല്‍കിയ കത്താണ് പ്രതിപക്ഷം ആയുധമാക്കിയത്. എന്നാല്‍ , ഇതേ അഴിമതി സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കുന്നതിനാല്‍ പിഎസിയില്‍ ഇക്കാര്യത്തില്‍ പുതിയ ചര്‍ച്ചയോ തെളിവെടുപ്പോ ആവശ്യമില്ലെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ വാദിച്ചു. പിഎസിക്ക് കത്തെഴുതിയ സഞ്ജയ് നിരുപമിനെതിരെയും മറ്റ് കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധിച്ചു. ബഹളംമൂലം യോഗം ചേരാനാവാത്ത സാഹചര്യത്തില്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിയതായി ചെയര്‍മാന്‍ മുരളീമനോഹര്‍ ജോഷി അറിയിച്ചു.
2ജി: രേഖ ഹാജരാക്കാത്ത ധനമന്ത്രാലയ ഉദ്യോഗസ്ഥര്‍ക്ക് ജെപിസി വിമര്‍ശം
ന്യൂഡല്‍ഹി: സ്പെക്ട്രം അഴിമതിയുടെ പല നിര്‍ണായക രേഖകളും ഹാജരാക്കാന്‍ വിസമ്മതിക്കുന്ന ധനമന്ത്രാലയത്തിനെതിരെ 2ജി അഴിമതി അന്വേഷിക്കുന്ന സംയുക്തപാര്‍ലമെന്ററി സമിതിയുടെ രൂക്ഷ വിമര്‍ശം. തിങ്കളാഴ്ച ചേര്‍ന്ന ജെപിസി യോഗമാണ് പ്രതിപക്ഷ അംഗങ്ങളുടെ ശക്തമായ സമ്മര്‍ദത്തെതുടര്‍ന്ന് സാമ്പത്തികകാര്യ സെക്രട്ടറി ആര്‍ ഗോപാലന്‍ , റവന്യൂ സെക്രട്ടറി ആര്‍ എസ് ഗുജറാള്‍ എന്നിവരെ രൂക്ഷമായി വിമര്‍ശിച്ചത്.
പി ചിദംബരം ശ്രമിച്ചിരുന്നെങ്കില്‍ 2ജി അഴിമതി തടയാമായിരുന്നുവെന്ന് കാണിച്ച് ധനമന്ത്രാലയം തയ്യാറാക്കിയ കുറിപ്പ് ഹാജരാക്കണമെന്ന് നേരത്തെ ജെപിസി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ,കുറിപ്പ് ഹാജരാക്കാത്തതിനെ ഗോപാലനും ഗുജ്റാളും ന്യായീകരിച്ചതാണ് അംഗങ്ങളെ ചൊടിപ്പിച്ചത്. ധനമന്ത്രാലയത്തിന്റെ കുറിപ്പില്‍ പുതുതായി ഒന്നുമില്ലെന്ന് ഇരുവരും വാദിച്ചു. എന്നാല്‍ , അഴിമതി നടന്നെന്ന് സര്‍ക്കാര്‍തന്നെ സമ്മതിക്കുന്ന കുറിപ്പാണ് അതെന്നും ധനമന്ത്രി പ്രണബ്മുഖര്‍ജിയുടെ അനുവാദത്തോടെയാണ് കുറിപ്പ് തയ്യാറാക്കിയതെന്നും ബിജെപിയിലെ ജസ്വന്ത്സിങ്ങും യശ്വന്ത്സിന്‍ഹയും പറഞ്ഞു. കുറിപ്പ് ഹാജരാക്കാത്തത് ധനമന്ത്രാലയം ഉദ്യോഗസ്ഥരുടെ നിരുത്തരവാദമാണെന്നും അംഗങ്ങള്‍ പറഞ്ഞു. ഇവരുടെ മറുപടിയില്‍ തങ്ങള്‍ തൃപ്തരല്ലെന്നും കുറിപ്പ് ഹാജരാക്കണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു.
2 ജി അഴിമതിയിലൂടെ നഷ്ടമായ പണത്തിന്റെ തോത് സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നതിനാല്‍ സിഎജി, ധനകാര്യ സെക്രട്ടറി തുടങ്ങിയവരില്‍നിന്ന് വീണ്ടും തെളിവെടുക്കാന്‍ തീരുമാനിച്ചു. 1.76 ലക്ഷം കോടി നഷ്ടമായെന്ന് സിഎജി പറഞ്ഞ 2 ജി അഴിമതിയിലൂടെ 2645 മാത്രമാണ് നഷ്ടമായതെന്ന് മുന്‍ ഓഡിറ്റ് ഡയറക്ടര്‍ ജനറല്‍ ആര്‍ പി സിങ് പറഞ്ഞിരുന്നു. മുമ്പ് ജെപിസി മുമ്പാകെ ഹാജരായിട്ടുള്ള സിഎജി വീണ്ടും ഹാജരായി തെളിവു നല്‍കാമെന്ന് ജെപിസിയെ അറിയിച്ചിട്ടുണ്ട്.
(ദിനേശ്വര്‍മ)
2ജി: റിലയന്‍സിന്റെ ഹര്‍ജിയില്‍ സിബിഐയ്ക്ക് നോട്ടീസ്
ന്യൂഡല്‍ഹി: 2ജി സ്പെക്ട്രം അഴിമതിക്കേസില്‍ തങ്ങള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് റിലയന്‍സ് ടെലികോം ലിമിറ്റഡ്(ആര്‍ടിഎല്‍) സമര്‍പ്പിച്ച ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി സിബിഐക്ക് നോട്ടീസയച്ചു. നാലാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. ജനുവരി 12ന് കേസ് വീണ്ടും പരിഗണിക്കും. അതേസമയം, ടെലികോം മന്ത്രാലയം, ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ, കേന്ദ്ര നിയമ മന്ത്രാലയം എന്നിവയ്ക്ക് നോട്ടീസ് അയക്കണമെന്ന റിലയന്‍സിന്റെ ആവശ്യം കോടതി നിരസിച്ചു. ഈ സാഹചര്യത്തില്‍ ഇവര്‍ക്കെല്ലാം നോട്ടീസ് അയക്കേണ്ട സാഹചര്യമില്ലെന്ന് ജസ്റ്റിസ് മുക്ത ഗുപ്ത പറഞ്ഞു. ആവശ്യമെങ്കില്‍ പിന്നീട് പരിഗണിക്കാമെന്നും വ്യക്തമാക്കി.
deshabhimani 011111
2 ജി അഴിമതിക്കേസില്‍ നിര്‍ണായക വിവരം നല്‍കാന്‍ കഴിയുന്നവരില്‍നിന്ന് തെളിവെടുക്കണമെന്ന പ്രതിപക്ഷ ആവശ്യം കോണ്‍ഗ്രസ് അംഗങ്ങള്‍ നിരാകരിച്ചതിനെത്തുടര്‍ന്ന് പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പിഎസി) യോഗം അലങ്കോലമായി. മുന്‍ ഓഡിറ്റ് ഡയറക്ടര്‍ ജനറല്‍ ആര്‍ പി സിങ്ങിനെ വിളിച്ചു വരുത്തി തെളിവെടുക്കണമെന്ന പ്രതിപക്ഷ ആവശ്യം കോണ്‍ഗ്രസ് അംഗങ്ങള്‍ ഒന്നടങ്കം എതിര്‍ക്കുകയായിരുന്നു.
ReplyDelete