"ആലപ്പുഴ ബൈപ്പാസ് സ്വകാര്യകമ്പനിക്ക് പണയപ്പെടുത്തിയ കേന്ദ്ര ഊര്‍ജസഹമന്ത്രി കെ സി വേണുഗോപാലിന് അഭിനന്ദനങ്ങള്‍" എന്ന ഫ്ളക്സ് ബോര്‍ഡുകള്‍ നഗരത്തില്‍ പ്രതീക്ഷിച്ചെങ്കിലും കണ്ടില്ല. കേന്ദ്രം 10 കോടി അനുവദിച്ചു എന്നു പ്രഖ്യാപിച്ചപ്പോഴും പിന്നീട് 30 കോടി പ്രഖ്യാപിച്ചെന്ന് വേണുഗോപാല്‍ പറഞ്ഞപ്പോഴും അനുവദിച്ച തുക 158 കോടിയായും 270 കോടിയായും വര്‍ധിപ്പിച്ചെന്ന് പറഞ്ഞപ്പോഴും നഗരത്തിലാകെ കേന്ദ്രമന്ത്രിക്ക് അഭിനന്ദനമര്‍പ്പിച്ച് ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. കേന്ദ്രം അനുവദിച്ചതെല്ലാം പുകയായിരുന്നെന്നും ബൈപ്പാസ് പൂര്‍ത്തീകരണം ബിഒടിക്ക് വിടാന്‍ തീരുമാനിച്ചെന്നുമുള്ള സത്യം പുറത്തായപ്പോള്‍ ഫ്ളക്സ് ബോര്‍ഡുകളെല്ലാം അപ്രത്യക്ഷമായിരിക്കുകയാണ്.
ആലപ്പുഴ ബൈപ്പാസ് നിര്‍മാണം ബിഒടിയിലാക്കാന്‍ ആദ്യംമുതലേ നീക്കം നടന്നിരുന്നെങ്കിലും ജനങ്ങളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് നേരിട്ട് നിര്‍മാണം ഏറ്റെടുത്തത്. ഓരോഘട്ടത്തിലും സാങ്കേതികത്വംപറഞ്ഞ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താന്‍ തല്‍പരകക്ഷികള്‍ ശ്രമിച്ചിരുന്നു. ഏറ്റവും ഒടുവില്‍ തടസ്സവാദം ഉന്നയിച്ചത് കടപ്പുറം മണ്ണ് നിറയ്ക്കേണ്ടിടത്ത് ഗ്രാവല്‍ നിറച്ചുവെന്നായിരുന്നു. ഏറെനാള്‍ ഈ പ്രശ്നത്തില്‍തട്ടി നിര്‍മാണപ്രവര്‍ത്തനം തടസ്സപ്പെട്ടു. കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലുണ്ടായിരുന്നതിനാല്‍ ശക്തമായ ഇടപെടല്‍ നടത്തി പ്രശ്നം പരിഹരിച്ചു. അടുത്ത തടസ്സവാദം എന്‍എച്ച് 47ന്റെയും എന്‍എച്ച് 17ന്റെയും വികസനത്തിനൊപ്പം മാത്രമേ ആലപ്പുഴ ബൈപ്പാസ് നിര്‍മാണവും പൂര്‍ത്തീകരിക്കൂ എന്നായിരുന്നു. കേന്ദ്രം ഈ നിലപാട് സ്വീകരിച്ചതിനെതിരെ ജനങ്ങള്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയപ്പോള്‍ , ജനങ്ങളുടെ കണ്ണില്‍പൊടിയിടാനായി ഇപ്പോഴത്തെ കേന്ദ്ര ഊര്‍ജസഹമന്ത്രി വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടി എല്ലാം പരിഹരിച്ചെന്നും കേന്ദ്രം ആലപ്പുഴ ബൈപ്പാസ് മേല്‍പ്പാലങ്ങള്‍ നിര്‍മിക്കാന്‍ ഫണ്ട് അനുവദിച്ചെന്നും പ്രഖ്യാപിച്ചു. അന്ന് കെ സി വേണുഗോപാല്‍ സംസ്ഥാന ടൂറിസംമന്ത്രിയായിരുന്നു.
2005 ആഗസ്ത് 14ന് വേണുഗോപാല്‍ പ്രഖ്യാപിച്ചത് 10 കോടി കേന്ദ്രം അനുവദിച്ചെന്നാണ്. പിന്നീട് പത്രസമ്മേളനങ്ങളില്‍ കേന്ദ്രം "അനുവദിച്ച" തുകയുടെ വലിപ്പം കൂടിക്കൂടിവന്നു. 30, 50, 158, 270 എന്നിങ്ങനെ കോടികള്‍ വര്‍ധിച്ചുകൊണ്ടിരുന്നു. നഗരത്തിലാകെ വെളുക്കെ ചിരിച്ച ചിത്രമുള്ള ഫ്ളക്സ് ബോര്‍ഡുകളും നിരന്നു. കേന്ദ്രം അനുവദിച്ചതായി മന്ത്രി കെ സി വേണുഗോപാല്‍ പറഞ്ഞ തുകയെല്ലാം എവിടെപ്പോയെന്നാണ് ഇപ്പോള്‍ ജനങ്ങള്‍ ചോദിക്കുന്നത്.
85 മീറ്റര്‍ നീളത്തില്‍ രണ്ട് മേല്‍പ്പാലം പണിയാന്‍ എത്രകോടി വേണം? ഏഴുകിലോമീറ്റര്‍ റോഡില്‍ 170 മീറ്റര്‍ നിര്‍മാണത്തിന് ഇത്രയുംകോടി അനുവദിച്ചിട്ടും സ്വകാര്യകമ്പനിയെ ആശ്രയിക്കുന്നതെന്തിന്? 170 മീറ്റര്‍ നിര്‍മാണം നടത്തുന്ന കമ്പനിക്ക് ഏഴുകിലോമീറ്റര്‍ പാതയില്‍ സഞ്ചരിക്കാന്‍ ടോള്‍ കൊടുക്കേണ്ട സ്ഥിതിയുണ്ടാക്കുന്നത് ന്യായമാണോ? മേല്‍പ്പാലങ്ങള്‍ ബിഒടിയില്‍ നിര്‍മിച്ചാല്‍ കേന്ദ്രം അനുവദിച്ച കോടികള്‍ എന്തുചെയ്യും? ഇതേവരെ ഉണ്ടാക്കിയ തടസ്സങ്ങളെല്ലാം ഒടുവില്‍ സ്വകാര്യകമ്പനിക്ക് നിര്‍മാണം നല്‍കാനല്ലായിരുന്നോ? തുടങ്ങിയ ചോദ്യങ്ങള്‍ ഇനിയും ഉത്തരംകിട്ടാതെ കിടക്കുന്നു.
deshabhimani 031111
"ആലപ്പുഴ ബൈപ്പാസ് സ്വകാര്യകമ്പനിക്ക് പണയപ്പെടുത്തിയ കേന്ദ്ര ഊര്‍ജസഹമന്ത്രി കെ സി വേണുഗോപാലിന് അഭിനന്ദനങ്ങള്‍" എന്ന ഫ്ളക്സ് ബോര്‍ഡുകള്‍ നഗരത്തില്‍ പ്രതീക്ഷിച്ചെങ്കിലും കണ്ടില്ല. കേന്ദ്രം 10 കോടി അനുവദിച്ചു എന്നു പ്രഖ്യാപിച്ചപ്പോഴും പിന്നീട് 30 കോടി പ്രഖ്യാപിച്ചെന്ന് വേണുഗോപാല്‍ പറഞ്ഞപ്പോഴും അനുവദിച്ച തുക 158 കോടിയായും 270 കോടിയായും വര്‍ധിപ്പിച്ചെന്ന് പറഞ്ഞപ്പോഴും നഗരത്തിലാകെ കേന്ദ്രമന്ത്രിക്ക് അഭിനന്ദനമര്‍പ്പിച്ച് ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. കേന്ദ്രം അനുവദിച്ചതെല്ലാം പുകയായിരുന്നെന്നും ബൈപ്പാസ് പൂര്‍ത്തീകരണം ബിഒടിക്ക് വിടാന്‍ തീരുമാനിച്ചെന്നുമുള്ള സത്യം പുറത്തായപ്പോള്‍ ഫ്ളക്സ് ബോര്‍ഡുകളെല്ലാം അപ്രത്യക്ഷമായിരിക്കുകയാണ്
ReplyDelete