ഡിവൈഎഫ്ഐ കാരിക്കോട് മേഖലാവൈസ് പ്രസിഡന്റിനെ ആര്‍എസ്എസുകാര്‍ ചതിയില്‍ വിളിച്ചു വരുത്തി കാല്‍ അടിച്ചൊടിച്ചു. കീഴൂര്‍ തേങ്ങാത്തറ ടി പി വിനു(35) വിനാണ് മര്‍ദനമേറ്റത്. വിനുവിന്റെ കഴുത്തില്‍ വടിവാള്‍ വച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ചൊവ്വാഴ്ച വൈകിട്ട് ഏഴരയോടെ കീഴൂരിനും പൊതിയ്ക്കും ഇടയിലുള്ള വിജനമായ സ്ഥലത്താണ് ആക്രമണം. മൂന്നു ബൈക്കുകളിലായെത്തിയ ആര്‍എസ്എസ് ക്രിമിനല്‍ സംഘമാണ് അക്രമം നടത്തിയത്. വൈകിട്ട് പൊതി ജങ്ഷനില്‍ നടന്ന ഓട്ടോറിക്ഷാ തൊഴിലാളികളുടെ സമ്മേളനസ്ഥലത്ത് ഉണ്ടായിരുന്ന വിനുവിനെ പരിചയക്കാരനായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഒരിടം വരെ പോകാനുണ്ടെന്ന് പറഞ്ഞ് വിളിച്ചു കൊണ്ടു പോകുകയായിരുന്നു. വിനുവിന്റെ ബൈക്കിന്റെ പിന്നില്‍ ഇയാളും കയറി. വിജനമായ സ്ഥലത്തു വച്ച് മൂന്നു ബൈക്കുകളിലായി ഒരു സംഘം ആളുകള്‍ എത്തുകയും വിനുവിനെ ആക്രമിക്കുകയുമായിരുന്നു. ശരീരമാസകലം മര്‍ദനമേറ്റ പാടുകളുണ്ട്.
കീഴൂര്‍ ക്ഷേത്രത്തിന് സമീപം ആര്‍എസ്എസിന്റെ സ്വാധീനത്തിലായിരുന്ന യുവാക്കളെ ഡിവൈഎഫ്ഐയിലേക്ക് ബിനു കൊണ്ടു വന്നതിലുള്ള പകയാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി ഡിവൈഎഫ്ഐ മേഖലാ കമ്മറ്റി അറിയിച്ചു. ബിനുവിനെ മാരകായുധങ്ങളുമായി ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിലെ പ്രതികള്‍ളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഡിവൈഎഫ്ഐ കടുത്തുരുത്തി ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.
deshabhimani 031111
ഡിവൈഎഫ്ഐ കാരിക്കോട് മേഖലാവൈസ് പ്രസിഡന്റിനെ ആര്‍എസ്എസുകാര്‍ ചതിയില്‍ വിളിച്ചു വരുത്തി കാല്‍ അടിച്ചൊടിച്ചു. കീഴൂര്‍ തേങ്ങാത്തറ ടി പി വിനു(35) വിനാണ് മര്‍ദനമേറ്റത്. വിനുവിന്റെ കഴുത്തില്‍ വടിവാള്‍ വച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ReplyDeleteഎന്‍ഡിഎഫുകാര്‍ കൊലപ്പെടുത്തിയ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റംഗവും ഡിവൈഎഫ്ഐ കുന്നംകുളം ബ്ലോക്ക് വൈസ് പ്രസിഡന്റുമായിരുന്ന എ ബി ബിജേഷിന്റെ 2-ാം രക്തസാക്ഷിദിനം സമുചിതമായി ആചരിച്ചു. ഇതോടനുബന്ധിച്ച് എം ഡി കോളേജില്‍ വിദ്യാര്‍ഥിറാലിയും അനുസ്മരണയോഗവും നടന്നു. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ വി സുമേഷ്, സിപിഐ എം ഏരിയ സെക്രട്ടറി എം ബാലാജി, ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റിയംഗം ടി കെ വാസു എന്നിവര്‍ ബലികുടീരത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു. അനുസ്മരണയോഗം കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു. എം ബാലാജി അധ്യക്ഷനായി. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി കെ ബി ജയന്‍ സ്വാഗതവും ജോ. സെക്രട്ടറി പ്രവീണ്‍ നന്ദിയും പറഞ്ഞു. സിപിഐ എം-ഡിവൈഎഫ്ഐ നേതൃത്വത്തില്‍ വളണ്ടിയര്‍മാര്‍ച്ചും പ്രകടനവും പൊതുസമ്മേളനവും നടത്തി.
ReplyDelete