മറയൂര്‍ : നൂറ്റാണ്ട് പഴക്കമുള്ള നെല്‍വിത്തിനെ സംരക്ഷിച്ച് മറയൂര്‍ പെരുമലയിലെ ഒരു കര്‍ഷക കുടുംബം. പരമ്പരാഗത നെല്‍വിത്തിനങ്ങള്‍ അന്യം നില്‍ക്കുന്നുവെന്ന് കാര്‍ഷിക വിദ്ഗധര്‍ വിലപിക്കുമ്പോഴാണ് മികച്ച് നെല്‍വിത്തിനെ സംരക്ഷിക്കുന്നത്. കൊടും തണുപ്പിനെയും കോടമഞ്ഞിനെയും അതിജീവിക്കാന്‍ കഴിയുന്ന കൊമ്പന്‍നെല്ല് ആണ് ഗ്രാമത്തിലെ ക്ഷേത്രാചാരത്തിന്റെ ഭാഗമായി മൂന്നു നൂറ്റാണ്ടുകളായി ഗോവിന്ദസ്വാമിയുടെയും മകന്‍ കൃഷ്ണന്റെയും കുടുംബം സംരക്ഷിച്ചുവരുന്നത്. കുടിയേറ്റ കാലം മുതല്‍ പെരുമല മലയാള ഭഗവതി (കണ്ണകി) ക്ഷേത്രത്തില്‍ പൂജചെയ്തുവരുന്നത് ഗോവിന്ദസ്വാമിയുടെ കുടുംബമാണ്. ഈ പുരാതന ക്ഷേത്രത്തിലെ പൂജകള്‍ക്കും പ്രസാദം തയ്യാര്‍ ചെയ്യുന്നതിനും കൊമ്പന്‍ നെല്ലും അതിന്റെ അരിയും ഉപയോഗിക്കുന്നു. മുന്‍കാലങ്ങളില്‍ ധാരാളംപേര്‍ കൊമ്പന്‍ നെല്ല് കൃഷി ചെയ്തിരുന്നു. ഇപ്പോള്‍ ഒരേക്കറില്‍ മാത്രമാണ് കൃഷി നടക്കുന്നത്. അതും ക്ഷേത്രാവശ്യത്തിന് മാത്രം.
പേരുപോലെ നിരവധി പ്രത്യേകതയാണ് കൊമ്പന്‍നെല്ലിനുള്ളത്. സാധാരണ നെല്‍വിത്തിറക്കി മൂന്നുമാസത്തിനുള്ളില്‍ കൊയ്തെടുക്കാമെങ്കില്‍ കൊമ്പന്‍നെല്ല് വിളഞ്ഞ് പാകമാകാന്‍ എട്ടുമാസം വേണം. ഈ കാലയളവില്‍ കടുത്ത തണുപ്പും ആഴ്ചകളോളം കോടമഞ്ഞും മൂടികിടന്നാലും ഒരു നെല്ലുപോലും പതിരാവില്ലെന്ന് ഗോവിന്ദസ്വാമിയും മകന്‍ കൃഷ്ണനും പറയുന്നു. മാസങ്ങളോളം നീണ്ടുനില്‍ക്കുന്ന നൂല്‍മഴയില്‍ മഞ്ഞളിപ്പോ അഴുകല്‍ രോഗമോ നെല്ലിനെ ബാധിക്കാറില്ല. ഒക്ടോബര്‍ , നവംബര്‍ മാസങ്ങളിലാണ് ഞാറുനടാറുള്ളത്. ജൂലൈ-ആഗസ്റ്റ് (ആടി) മാസങ്ങളാണ് വിളവെടുക്കുന്നത്. ഒരേക്കറില്‍നിന്ന് രണ്ട് ടണ്‍ മുതല്‍ 25 ടണ്‍വരെ നെല്ല് ലഭിക്കും. കൊയ്തെടുക്കുന്ന നെല്ല് ചെടിയില്‍നിന്ന് കറ്റ മെതിച്ചാല്‍ നെല്ല് വേര്‍തിരിയില്ല എന്നതാണ് മറ്റൊരു പ്രത്യേകത. വയലില്‍തന്നെ കളമൊരുക്കി ഒരാഴ്ചയോളം കറ്റകള്‍ പുതയിട്ടശേഷം തമ്പടിച്ചാണ് (കന്നുകാലികളെകൊണ്ട് ചവിട്ടിക്കുക) കൊമ്പന്‍നെല്ല് കറ്റയില്‍നിന്ന് വേര്‍തിരിക്കുന്നത്. നെല്ലിനെയും ചെടിയെയും ബന്ധിപ്പിക്കുന്ന കട്ടികൂടിയ നാരുകള്‍ കര്‍ക്കിടമാസത്തില്‍ കാന്തല്ലൂര്‍ മേഖലയിലുണ്ടാകുന്ന ആലിപ്പഴം വീഴ്ചയെ പ്രതിരോധിക്കുന്നു. അഗ്രഭാഗത്ത് നീണ്ട കൊമ്പുകള്‍പോലുള്ള രണ്ട് നാരുകള്‍ ഉള്ളതിനാലാവണം ഇതിന് കൊമ്പന്‍നെല്ല് എന്ന് പേരുവന്നത്.
കാന്തല്ലൂര്‍ പഞ്ചായത്തിലെ മിക്ക നെല്‍ വയലുകളും മറ്റ് കൃഷികളിലേക്ക് വഴിമാറിയെങ്കിലും ആചാരത്തിന്റെ ഭാഗമായി ഒരേക്കര്‍ ഭൂമിയില്‍ പെരുമലയില്‍ ഇപ്പോഴും കൊമ്പന്‍നെല്‍കൃഷി നടത്തുന്നു. ജീരകച്ചെമ്പ, വെറ്റിലച്ചെമ്പ, ചെന്താള്‍ തുടങ്ങിയ പരമ്പരാഗത നെല്‍വിത്തിനങ്ങള്‍ അന്ത്യം നിന്നിരിക്കുകയാണ്. മികച്ച രോഗപ്രതിരോധശേഷിയും രുചികരവുമായ കൊമ്പന്‍നെല്ലിന്റെ അരിക്ക് തവിട്ടുനിറമാണ്. പുരാതന കാലത്ത് ജൈനമത വിശ്വാസികളായിരുന്നു പെരുമല ഗ്രാമവാസികളുടെ പൂര്‍വികര്‍ . സഞ്ചാരികളും ശാസ്ത്രീയ കൃഷിരീതികളെക്കുറിച്ച് നല്ല ധാരണയുള്ളവരുമായ ജൈനര്‍ ഈ മേഖലയുടെ കാലാവസ്ഥക്ക് അനുയോജ്യമായ കൊമ്പന്‍നെല്ല് ഇവിടെ എത്തിച്ചതെന്ന് കരുതുന്നതായി ഗോവിന്ദസ്വാമിയും മകന്‍ കൃഷ്ണനും പറയുന്നു.
(എസ് ഇന്ദ്രജിത്ത് )
deshabhimani 041111
നൂറ്റാണ്ട് പഴക്കമുള്ള നെല്‍വിത്തിനെ സംരക്ഷിച്ച് മറയൂര്‍ പെരുമലയിലെ ഒരു കര്‍ഷക കുടുംബം. പരമ്പരാഗത നെല്‍വിത്തിനങ്ങള്‍ അന്യം നില്‍ക്കുന്നുവെന്ന് കാര്‍ഷിക വിദ്ഗധര്‍ വിലപിക്കുമ്പോഴാണ് മികച്ച് നെല്‍വിത്തിനെ സംരക്ഷിക്കുന്നത്. കൊടും തണുപ്പിനെയും കോടമഞ്ഞിനെയും അതിജീവിക്കാന്‍ കഴിയുന്ന കൊമ്പന്‍നെല്ല് ആണ് ഗ്രാമത്തിലെ ക്ഷേത്രാചാരത്തിന്റെ ഭാഗമായി മൂന്നു നൂറ്റാണ്ടുകളായി ഗോവിന്ദസ്വാമിയുടെയും മകന്‍ കൃഷ്ണന്റെയും കുടുംബം സംരക്ഷിച്ചുവരുന്നത്. കുടിയേറ്റ കാലം മുതല്‍ പെരുമല മലയാള ഭഗവതി (കണ്ണകി) ക്ഷേത്രത്തില്‍ പൂജചെയ്തുവരുന്നത് ഗോവിന്ദസ്വാമിയുടെ കുടുംബമാണ്. ഈ പുരാതന ക്ഷേത്രത്തിലെ പൂജകള്‍ക്കും പ്രസാദം തയ്യാര്‍ ചെയ്യുന്നതിനും കൊമ്പന്‍ നെല്ലും അതിന്റെ അരിയും ഉപയോഗിക്കുന്നു. മുന്‍കാലങ്ങളില്‍ ധാരാളംപേര്‍ കൊമ്പന്‍ നെല്ല് കൃഷി ചെയ്തിരുന്നു. ഇപ്പോള്‍ ഒരേക്കറില്‍ മാത്രമാണ് കൃഷി നടക്കുന്നത്. അതും ക്ഷേത്രാവശ്യത്തിന് മാത്രം
ReplyDelete