Friday, November 4, 2011

ഐഎന്‍എസ് പ്രസിഡന്റിന് ഇ പി കത്തയച്ചു

കോഴിക്കോട്ട് മാതൃഭൂമി, മനോരമ പത്രങ്ങള്‍ സിപിഐ എം നശിപ്പിക്കുന്നുവെന്ന് തെറ്റായ പ്രസ്താവനയിറക്കിയ ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി പ്രസിഡന്റ് ആശിഷ് ബഗ്ഗയ്ക്ക് ദേശാഭിമാനി ജനറല്‍ മാനേജര്‍ ഇ പി ജയരാജന്‍ കത്തയച്ചു. ബഗ്ഗയുടെ പ്രസ്താവന അത്ഭുതപ്പെടുത്തുന്നതാണെന്ന് കത്തില്‍ പറഞ്ഞു.

യഥാര്‍ഥ പ്രശ്നങ്ങളില്‍നിന്ന് ശ്രദ്ധതിരിച്ചുവിടാന്‍ ശ്രമിക്കുന്ന ആരുടെയോ കൈയിലെ ഉപകരണമായി താങ്കള്‍ മാറിപ്പോയി. കേരളത്തിലെ പത്ര ഏജന്റുമാരുടെയും വിതരണക്കാരുടെയും അസോസിയേഷന്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ മാതൃഭൂമിയും മനോരമയും മാത്രമല്ല, എല്ലാ പത്രങ്ങളും അഭിമുഖീകരിക്കുന്ന പ്രശ്നമാണ്. ഏതാനും മാസങ്ങളായി പത്രവിതരണക്കാര്‍ സമരത്തിലാണ്. സെപ്തംബര്‍ മൂന്നിന് സംസ്ഥാനവ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ചു. ഇതേത്തുടര്‍ന്ന് ഐഎന്‍എസ് കേരളഘടകം യോഗം ചേര്‍ന്ന് അസോസിയേഷന്‍ ഉന്നയിച്ച ആവശ്യങ്ങള്‍ നിരാകരിക്കാന്‍ തീരുമാനിച്ചു. സമരത്തെ അവഗണിച്ച് ദേശാഭിമാനി ഉള്‍പ്പെടെ പ്രസിദ്ധീകരിച്ച് വിതരണംചെയ്തു. ചില സ്ഥലങ്ങളില്‍ സമരം നടത്തിയവര്‍ സിപിഐ എം മുഖപത്രമായ ദേശാഭിമാനി ഉള്‍പ്പെടെ നശിപ്പിച്ചു. ചര്‍ച്ച നടത്തുംവരെ സമരം തുടരുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ മാതൃഭൂമിക്കും മനോരമയ്ക്കും നേരെ നടന്ന അക്രമത്തിന്റെ പേരില്‍ സിപിഐ എമ്മിനെ പഴിചാരുന്ന ഐഎന്‍എസ് നടപടി വിവേകപൂര്‍വമല്ല.

വസ്തുതകളും യാഥാര്‍ഥ്യങ്ങളും പരിശോധിക്കാതെ ഐഎന്‍എസ് പ്രസിഡന്റ് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായതില്‍ കടുത്ത പ്രതിഷേധമുണ്ടെന്നും കത്തില്‍ പറഞ്ഞു.

deshabhimani 041111

1 comment:

  1. കോഴിക്കോട്ട് മാതൃഭൂമി, മനോരമ പത്രങ്ങള്‍ സിപിഐ എം നശിപ്പിക്കുന്നുവെന്ന് തെറ്റായ പ്രസ്താവനയിറക്കിയ ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി പ്രസിഡന്റ് ആശിഷ് ബഗ്ഗയ്ക്ക് ദേശാഭിമാനി ജനറല്‍ മാനേജര്‍ ഇ പി ജയരാജന്‍ കത്തയച്ചു. ബഗ്ഗയുടെ പ്രസ്താവന അത്ഭുതപ്പെടുത്തുന്നതാണെന്ന് കത്തില്‍ പറഞ്ഞു.

    ReplyDelete