Wednesday, November 2, 2011

പാക്കേജ്: ഗ്രീസില്‍ എതിര്‍പ്പ്, വിപണികളില്‍ തകര്‍ച്ച

യൂറോപ്യന്‍ യൂണിയനും ലോകബാങ്കും നിര്‍ദേശിച്ച സാമ്പത്തിക കടാശ്വാസ പദ്ധതി അംഗീകരിക്കണോയെന്ന് തീരുമാനിക്കാന്‍ റഫറണ്ടം നടത്താന്‍ ഗ്രീക്ക് മന്ത്രിസഭ നിശ്ചയിച്ചു. ഗ്രീസിന്റെ തീരുമാനം വന്ന ഉടന്‍ തന്നെ ആഗോളവിപണികളില്‍ കനത്ത പ്രതിഫലനമുണ്ടായി. അമേരിക്കന്‍ സൂചിക ഡൗജോണ്‍സ് തകര്‍ച്ചയിലേക്ക് നീങ്ങുന്നു. കഴിഞ്ഞ ലണ്ടന്‍ സൂചിക എഫ്റ്റിഎസ്ഇ 122.62 പോയിന്റ് താഴ്ന്നു. ഫ്രഞ്ച്, ഇറ്റലി എന്നീ രാജ്യങ്ങളില്‍ ഏറ്റവും കടുത്ത പ്രതിഫലനമാണ് ദൃശ്യമാകുന്നത്. പാരീസ് സ്റ്റോക് മാര്‍ക്കറ്റ് 5.28 ഫ്രാങ്ക്ഫര്‍ട്ട് വിപണി 5 പോയിന്റും ഇടിഞ്ഞു. ജപ്പാന്റെ നിക്കി സൂചിക 1.93 വും ഹോങ്കോങിലെ ഹാങ് സെങ് സൂചിക 1.72% ഇടിഞ്ഞു. ബോംബെ ഓഹരി വിപണിയായ സെന്‍സെക്സ് 92.09 പോയന്റിടിഞ്ഞ് 17,388.74ലെത്തി. ദേശീയ വിപണിയായ നിഫ്റ്റി 19.15 പോയിന്റ് നഷ്ടത്തില്‍ 5,238.80ലെത്തി. വിപണികളിലെല്ലാം കനത്ത തകര്‍ച്ച ദൃശ്യമായി.

യൂറോപ്പിലെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള ഭയത്താല്‍ ഫണ്ടുകള്‍ ഓഹരികള്‍ വിറ്റഴിക്കാന്‍ ശ്രമിക്കുന്നതാണ് വിപണിയിടിയാന്‍ കാരണമായത്.ബ്രിട്ടനിലെ സര്‍ക്കാര്‍ നിയന്ത്രിത ബാങ്കുകള്‍ 9 ശതമാനം ഓഹരികള്‍ വിപണിയിലിറക്കി. തകര്‍ച്ചയുടെ വക്കില്‍ നില്‍ക്കുന്ന ബ്രിട്ടീഷ് ബാങ്കുകളില്‍ ചിലത് കര്‍ക്കശമായ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഫിനാന്‍ഷ്യല്‍ സര്‍വീസ് അഥോറിട്ടി മേധാവി ലോര്‍ഡ് അഡെര്‍ ട്യൂണര്‍ ബ്രിട്ടനിലെ ബാങ്കുകള്‍ക്ക് മുന്നറിയിപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രസിഡന്റ് ജോര്‍ജ് പപ്പാന്‍ദ്രുവാണ് റഫറണ്ടത്തിന് നിര്‍ദേശിച്ചത്. ഏകകണ്ഠമായി പ്രമേയം പാസായി. കടുത്ത ഉപാധികളോടെ പദ്ധതി നടപ്പാക്കാനുള്ള മറ്റ് യൂറോപ്യന്‍ , പാശ്ചാത്യ രാജ്യങ്ങളുടെ നീക്കത്തിന് തിരിച്ചടിയാണിയ. ജര്‍മന്‍ പ്രസിഡന്റ് ആഞ്ചല മെര്‍ക്കല്‍ , ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍കോസി, ഐഎംഎഫിന്റെ ഉന്നതപ്രതിനിധികള്‍ എന്നിവര്‍ ബുധനാഴ്ച ഗ്രീക്ക് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്നതിനിടെയാണ് മണിക്കൂറുകള്‍ ചര്‍ച്ച ചെയ്ത് റഫറണ്ടത്തിന് അനുമതി നല്‍കിയത്. രാഷ്ട്രീയമായ പ്രതിസന്ധിയുണ്ടാവുമെന്ന സാഹചര്യത്തിലാണ് ഗ്രീസില്‍ അടിയന്തര കാബിനറ്റ് ചേര്‍ന്നത്. ഗ്രീസ് വേഗത്തില്‍ കടാശ്വാസ നടപടികള്‍ സ്വീകരിക്കണമെന്ന് സര്‍കോസിയും വൈറ്റ്ഹൗസ് പ്രതിനിധിയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

കടാശ്വാസം: ഗ്രീസ് റഫറണ്ടത്തിന്

ഏതന്‍സ്: യൂറോപ്യന്‍ യൂണിയനും ലോകബാങ്കും നിര്‍ദേശിച്ച സാമ്പത്തിക കടാശ്വാസ പദ്ധതി അംഗീകരിക്കണോയെന്ന് തീരുമാനിക്കാന്‍ റഫറണ്ടം നടത്താന്‍ ഗ്രീക്ക് മന്ത്രിസഭ നിശ്ചയിച്ചു. പ്രസിഡന്റ് ജോര്‍ജ് പപ്പാന്‍ദ്രുവാണ് റഫറണ്ടത്തിന് നിര്‍ദേശിച്ചത്. ഏകകണ്ഠമായി പ്രമേയം പാസായി. കടുത്ത ഉപാധികളോടെ പദ്ധതി നടപ്പാക്കാനുള്ള മറ്റ് യൂറോപ്യന്‍ , പാശ്ചാത്യ രാജ്യങ്ങളുടെ നീക്കത്തിന് തിരിച്ചടിയാണിയ. ജര്‍മന്‍ പ്രസിഡന്റ് ആഞ്ചല മെര്‍ക്കല്‍ , ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍കോസി, ഐഎംഎഫിന്റെ ഉന്നതപ്രതിനിധികള്‍ എന്നിവര്‍ ബുധനാഴ്ച ഗ്രീക്ക് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്നതിനിടെയാണ് മണിക്കൂറുകള്‍ ചര്‍ച്ച ചെയ്ത് റഫറണ്ടത്തിന് അനുമതി നല്‍കിയത്. ഗ്രീസിന്റെ തീരുമാനം വന്ന ഉടന്‍ തന്നെ ആഗോളവിപണികളില്‍ കനത്ത പ്രതിഫലനമുണ്ടായി. രാഷ്ട്രീയമായ പ്രതിസന്ധിയുണ്ടാവുമെന്ന സാഹചര്യത്തിലാണ് ഗ്രീസില്‍ അടിയന്തര കാബിനറ്റ് ചേര്‍ന്നത്. ഗ്രീസ് വേഗത്തില്‍ കടാശ്വാസ നടപടികള്‍ സ്വീകരിക്കണമെന്ന് സര്‍കോസിയും വൈറ്റ്ഹൗസ് പ്രതിനിധിയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു

deshabhimani 021111

1 comment:

  1. യൂറോപ്യന്‍ യൂണിയനും ലോകബാങ്കും നിര്‍ദേശിച്ച സാമ്പത്തിക കടാശ്വാസ പദ്ധതി അംഗീകരിക്കണോയെന്ന് തീരുമാനിക്കാന്‍ റഫറണ്ടം നടത്താന്‍ ഗ്രീക്ക് മന്ത്രിസഭ നിശ്ചയിച്ചു. ഗ്രീസിന്റെ തീരുമാനം വന്ന ഉടന്‍ തന്നെ ആഗോളവിപണികളില്‍ കനത്ത പ്രതിഫലനമുണ്ടായി.

    ReplyDelete